Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെർസലിൽ നിത്യാ മേനോന്റെ പേഴ്‌സണൽ മേക്കപ്പ് ആർട്ടിസ്റ്റ്; മഞ്ജു വാര്യർക്കും റിമ കല്ലിങ്കലിനും ഇഷാ തൽവാറിനും നൈല ഉഷയ്ക്കും നസ്രിയയ്ക്കും ചമയമൊരുക്കിയ നടികളുടെ പ്രിയ ബ്യൂട്ടീഷ്യൻ; 'പ്രാണ'യുടെ സെറ്റിൽ മദ്യപിച്ച് ബഹമുണ്ടാക്കിയെന്ന് സംവിധായകൻ പറഞ്ഞ വില്ലത്തി; വാടകയ്ക്ക് വീടെടുത്ത് ഫ്രിജും സാധനങ്ങളും കടത്തിയ മോഷണക്കേസിലും കുടുങ്ങി; ഹണിട്രാപ്പിൽ യുവാവിനേയും ദുബായിക്കാരനേയും ചതിച്ച ജുലി ജൂലിയൻ ആളു ചില്ലറക്കാരിയല്ല; സിനിമയിലെ 'മാഫിയ' വീണ്ടും ചർച്ചയിലെത്തുമ്പോൾ

മെർസലിൽ നിത്യാ മേനോന്റെ പേഴ്‌സണൽ മേക്കപ്പ് ആർട്ടിസ്റ്റ്; മഞ്ജു വാര്യർക്കും റിമ കല്ലിങ്കലിനും ഇഷാ തൽവാറിനും നൈല ഉഷയ്ക്കും നസ്രിയയ്ക്കും ചമയമൊരുക്കിയ നടികളുടെ പ്രിയ ബ്യൂട്ടീഷ്യൻ; 'പ്രാണ'യുടെ സെറ്റിൽ മദ്യപിച്ച് ബഹമുണ്ടാക്കിയെന്ന് സംവിധായകൻ പറഞ്ഞ വില്ലത്തി; വാടകയ്ക്ക് വീടെടുത്ത് ഫ്രിജും സാധനങ്ങളും കടത്തിയ മോഷണക്കേസിലും കുടുങ്ങി; ഹണിട്രാപ്പിൽ യുവാവിനേയും ദുബായിക്കാരനേയും ചതിച്ച ജുലി ജൂലിയൻ ആളു ചില്ലറക്കാരിയല്ല; സിനിമയിലെ 'മാഫിയ' വീണ്ടും ചർച്ചയിലെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി കാറും മൊബൈലും തട്ടിയെടുത്ത കേസിൽ സിനിമാ സീരിയൽ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയൻ അറസ്റ്റിലാകുമ്പോൾ ചർച്ചയാകുന്നതും സിനിമയിലെ തട്ടിപ്പുകൾ. യുവാവിനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്‌ന ചിത്രമെടുത്തു ബ്ലാക്‌മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത കേസിലാണ് ജൂലിയും സുഹൃത്തും പിടിയിലായത്. നിത്യാ മേനോൻ അടക്കമുള്ള പ്രമുഖ നടിമാരുടെ മെയ്‌ക് ആപ്പ് ആർട്ടിസ്റ്റാണ് പടിയിലാകുന്നത്.

13 വർഷമായി പരസ്യചിത്രീകരണ രംഗത്തും ബ്രൈഡൽ മേക്കപ്പ് രംഗത്തും സജീവമാണ് ജൂലി. മെർസലിൽ ഉൾപ്പെടെ നിത്യ മേനോന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജൂലി മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, ഇഷാ തൽവാർ, നൈല ഉഷ, നസ്രിയ തുടങ്ങിയ പ്രശസ്തരായ താരങ്ങൾക്കായി ചമയമൊരുക്കിയിട്ടുണ്ട്.

സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റിനു സമീപം ബ്യൂട്ടി പാർലർ നടത്താനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്തായിരുന്നു തട്ടിപ്പ്. മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തിൽ കെ.എസ്.കൃഷ്ണകുമാർ (രഞ്ജിഷ് 33) എന്നിവരാണ് അറസ്റ്റിലായത്. വിജയ്യുടെ മെർസൽ, വി.കെ. പ്രകാശ് ചിത്രം പ്രാണ തുടങ്ങിയ സിനിമകളിൽ നിത്യാ മേനോന്റെ മേക്കപ്പ്അപ്പ് ആർട്ടിസ്റ്റ് ആയിരുന്നു ജൂലി. മുൻനിര നായികമാരുടെ പ്രഫഷനൽ ബ്യൂട്ടി ടെക്‌നീഷ്യൻ കൂടിയായ ജൂലി 'ജൂലി ജൂലിയൻ' എന്ന പേരിൽ ബ്യൂട്ടി സ്ഥാപനവും നടത്തുന്നുണ്ട്. വികെ പ്രകാശ് ചിത്രമായ പ്രാണയുടെ സെറ്റിലും ജുലി വിവാദമുണ്ടാക്കിയിരുന്നു.

കേസിൽ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്. ബിസിനസുകാരനായ യുവാവാണ് ഇവരുടെ കെണിയിൽപെട്ടത്. ജൂലിയുടെ ക്ഷണപ്രകാരം യുവാവും ഗൾഫിൽ നിന്നെത്തിയ ബന്ധു കൂടിയായ മറ്റൊരു യുവാവും ഒരുമിച്ചാണ് വാടക വീട്ടിലെത്തിയത്. ഇവർ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മറ്റു മൂന്നു പേർ പുറമേ നിന്ന് എത്തുകയായിരുന്നു. അനാശാസ്യ നടപടിക്ക് എത്തിയതാണെന്ന് ആരോപിച്ച് ഇവർ യുവാക്കളെ മർദിച്ചു. സദാചാര പൊലീസിനെ പോലെയാണ് ഇവർ പെരുമാറിയത്. രോഗിയാണെന്നു പറഞ്ഞതിനാൽ ഗൾഫിൽ നിന്നെത്തിയ യുവാവിനു കാര്യമായി മർദനമേറ്റില്ല.

ബിസിനസുകാരനെ നഗ്‌നനാക്കി ജൂലിയോടൊപ്പം കട്ടിലിൽ ഇരുത്തി വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതു പുറത്തു വിടാതിരിക്കാൻ 5 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും പിന്നീടു തരാമെന്നും യുവാക്കൾ പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. ഗൾഫുകാരന്റെ പഴ്‌സിൽ നിന്നു എടിഎം കാർഡ് പിടിച്ചു വാങ്ങി. കാറും മൊബൈൽ ഫോണുകളും കൈവശപ്പെടുത്തിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്. എടിഎം കാർഡ് ഉപയോഗിച്ചു പല സമയത്തായി 50,000 രൂപ പിൻവലിച്ചു. പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതിനിടെ യുവാക്കളുടെ ഏതാനും സുഹൃത്തുക്കൾക്കു വീഡിയോയിലെ രംഗങ്ങൾ ജൂലി അയച്ചു കൊടുത്തു.

ഇതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽ നിന്നാണ് ജൂലിയെ പിടികൂടിയത്. ജൂലി നൽകിയ വിവരത്തെ തുടർന്നു രഞ്ജിഷിനെയും അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടു പ്രതികൾ കേരളം വിട്ടെന്നാണ് സൂചന. ജൂലി വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്നു വീട്ടുപകരണങ്ങൾ കടത്തിയതിനു കഴിഞ്ഞ മാസം പൊലീസ് കേസെടുത്തിരുന്നു. 6 മാസം മുമ്പാണ് പൊയ്യച്ചിറയിൽ ഇവർ വീടു വാടകയ്‌ക്കെടുത്തത്. 25,000 രൂപ പ്രതിമാസം വാടക നിശ്ചയിച്ചിരുന്നു.

എന്നാൽ വാടക കൊടുത്തില്ല. പിന്നീട് ഫ്രിജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ജൂലി കടത്തിക്കൊണ്ടു പോയി. ഇതോടെ വീട്ടുടമ ഉടമ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകുകയായിരുന്നു. സാധനങ്ങൾ പിന്നീടു കണ്ടെടുത്തു. പുതിയ കേസ് കൂടി വരുമ്പോൾ ജൂലിയുടെ കൂടുതൽ തട്ടിപ്പാണ് ചർച്ചയാകുന്നത്.

പ്രാണയുടെ സെറ്റിലെ വിവാദം ഇങ്ങനെ

കുമളിയിൽ സിനിമയിൽ ജോലി ചെയ്യവെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയുമായി ജൂലി ജൂലിയൻ രംഗത്ത് വന്നിരുന്നു. നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കിയ ചിത്രമാണ് 'പ്രാണ'. 2017 ഒക്ടോബർ 15നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തലേദിവസം ലൊക്കേഷനിൽ നിന്ന് തിരിച്ചുവന്നപ്പോൾ സലിം വില്ലയിലെ എന്റെ മുറി തുറന്നുകിടക്കുകയായിരുന്നു. മുറിയിൽ നിന്ന് വിലയേറിയ ബ്രാൻഡഡ് മേക്കപ്പ് സാധനങ്ങൾ ഉൾപ്പെടെയുള്ളവ കാണാതായിരുന്നു. ഇതിനെച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും ജൂലി ആരോപിച്ചിരുന്നു. താൻ താമസിച്ചിരുന്ന സലിം വില്ലയിൽ വച്ച് വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലിയുടെ പരാതിയിൽ പറഞ്ഞിരുന്നു. തന്റെ ശക്തമായ ചെറുത്തുനിൽപിനെ തുടർന്ന് ആളുകൾ കൂടിയതിനാൽ ഇവർ പിന്തിരിയുകയായിരുന്നു. പിന്നീട് ഇവർ കേട്ടാലറയ്ക്കുന്ന അസഭ്യവർഷമാണ് തനിക്കെതിരെ നടത്തിയതെന്നും ജൂലി കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയെയും എതിർകക്ഷിയാക്കിയാണ് ജൂലി അന്ന് പരാതി നൽകിയിരിക്കുന്നത്. ബാദുഷ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നും ഇയാളും ഗൂഢാലോചനയിൽ പങ്കാളിയാണോ എന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. സലിം വില്ലയിൽ സമാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ നിസ്സഹായരായ സ്ത്രീകൾ പരാതിപ്പെടാത്തതാണെന്നും പരാതിയിൽ ജൂലി പറഞ്ഞിട്ടുണ്ട്. ആരോ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ചിത്രീകരണം മുടങ്ങുമെന്ന പേരിൽ എന്നെ മുറിയിൽ പൂട്ടിയിട്ട് അണിയറ പ്രവർത്തകർ പൊലീസിനെ മടക്കി അയയ്ക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകാതിരിക്കാൻ പിറ്റേന്ന് അവിടെ നിന്ന് ബലമായി വാഹനത്തിൽ കയറ്റി എറണാകുളത്തുകൊണ്ടുവിടുകയായിരുന്നെന്നും ജൂലിയുടെ പരാതിയിലുണ്ട്.

അതേസമയം, ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ജൂലിയെ സെറ്റിൽ നിന്ന് പറഞ്ഞുവിട്ടതെന്ന് 'പ്രാണ'യുടെ സംവിധായകൻ വി.കെ.പ്രകാശ് അന്ന് തന്നെ പറഞ്ഞിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ അവർ ഇങ്ങനെ പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ നിവൃത്തിയില്ലാതെ പറഞ്ഞുവിടുകയായിരുന്നു. അവർ അവിടെ ഉണ്ടാക്കിയ പ്രശ്നങ്ങൾ എത്രയാണെന്ന് അവിടെപോയി അന്വേഷിച്ചാൽ മനസ്സിലാകും. സെറ്റിലെ ആരോട് വേണമെങ്കിലും ചോദിക്കാം. ഇത്രയും പ്രശ്നമുണ്ടാക്കിയിട്ടും അവർക്ക് സാലറിയും നൽകി മാന്യമായാണ് പറഞ്ഞുവിട്ടത്. എന്നിട്ടും പിന്നീട് വിളിച്ചില്ല എന്നൊക്കെ പറയുന്നത് എന്തിനാണെന്നും വികെ പ്രകാശ് ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP