Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനുവരി 31 നു രാവിലെ വീട്ടിൽ നിന്നും കോളജിലേക്കെന്ന് പറഞ്ഞിറങ്ങിയ ഹരിത പോയത് എങ്ങോട്ട്? കാണാതായ വിദ്യാർത്ഥിനിക്കായി പൊലീസ് തിരിച്ചിൽ തുടങ്ങി; ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും സ്വിച്ച് ഓഫ്; വടകര റെയിൽവേ സ്‌റ്റേഷനിൽ നിന്നും വിദ്യാർത്ഥിനി എങ്ങോട്ടോ യാത്ര പോയെന്ന നിഗമനത്തിൽ അന്വേഷണ സംഘം; മകളെ തേടി വിദേശത്തു നിന്നും അമ്മയുമെത്തി; വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പയ്യോളി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പയ്യോളി: കോഴിക്കോട് പയ്യോളിയിൽ നിന്നും കോളേജ് വിദ്യാർത്ഥിനിയെ കാണാതായി. അയനിക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെയാണ് കാണാതായതായി പൊലീസിൽ പരാതി ലഭിച്ചത്. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകൾ ഹരിത (20) യെയാണ് കാണാതായത്. ജനുവരി 31 നു രാവിലെ വീട്ടിൽ നിന്നും കോളജിലേക്ക് പോയതാണ്.

ഒന്നാം വർഷ ബി ബി എ വിദ്യാർത്ഥിനിയാണ് ഹരിത. കാണാതാകുമ്പോൾ കാപ്പി കളർ ടോപ്പും കറുത്ത പാന്റുമാണ് വേഷം. വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റെവിടേക്കോ യാത്ര പോയിട്ടുണ്ടാകാം എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. അയനിക്കാടുള്ള കുടുംബ വീട്ടിലായിരുന്നു ഹരിത താമസിച്ചിരുന്നത്. മാതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. മകളെ കാണാതായ വിവരം അറിഞ്ഞ് മാതാവ് ലത നാട്ടിൽ എത്തിയിട്ടുണ്ട്. ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിയാം. വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പയ്യോളി പൊലീസ് അറിയിച്ചു. ഫോൺ : 0496 2602034. ഒരാഴ്‌ച്ചയിൽ അധികമായി പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ കടുത്ത ആശങ്കയിലാണ്. കോളേജിൽ വിശാലമായ സുഹൃദ് ബന്ധം ഉള്ള വ്യക്തിയായിരുന്നു ഹരിത. എന്നാൽ മാറിനിൽക്കാൻ തക്കവണ്ണമുള്ള പ്രശ്‌നങ്ങൾ ഹരിതയ്ക്ക് ഉള്ളതായി സുഹൃത്തുക്കൾക്കും അറിവില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP