Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കളിയിക്കാവിളയിലെ എഎസ്ഐയുടെ കൊലപാതകം; മുഖ്യസഹായി പൊലീസ് പിടിയിൽ; സെയ്ദ് അലിയെ ക്യൂ ബ്രാഞ്ച് പിടികൂടിയത് പാളയത്ത് നിന്ന്; എൻ.ഐ.എയ്ക്ക് കൈമാറുമെന്ന് അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസഹായി പിടിയിൽ. തിരുവനന്തപുരം പാളയത്ത് വച്ചാണ് സെയ്ദ് അലി എന്ന് പ്രതിയെ ക്യൂബ്രാഞ്ച്് പിടികൂടിയത്. കേരളത്തിൽ പ്രതികൾക്കാവശ്യമായ സഹായങ്ങൾ ചെയ്തത് സെയ്ദ് അലിയാണെന്നാണ് പൊലിസിന്റെ നിഗമനം.

കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ തിരുവനന്തപുരം നഗരത്തിൽ തന്നെയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മുഖ്യപ്രതികളായ തൗഫീഖുമായും മുഹമ്മദ് ഷെമീമുമായും അടുത്ത ബന്ധമുള്ള സെയ്ദ് അലിക്ക് ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലിസ് പറഞ്ഞു.

കൃത്യം നടത്തുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ നെയ്യാറ്റിൻകരയിലെത്തിയ തൗഫീഖിനും ഷെമീമിനും എല്ലാ സഹായങ്ങളും ചെയ്ത്നൽകിയത് സെയ്ദ് അലിയായിരുന്നു. ഇയാൾ ഏർപ്പാടാക്കിയ വാടകവീട്ടിൽ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലിസ് സംശയിക്കുന്നുണ്ട്. കേസ് എൻ.ഐ.എ ഏറ്റെടുത്തതിനാൽ സെയ്ദ് അലിയെയും എൻ.ഐ.എക്ക് കൈമാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP