Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ പുതിയ മരണവാറണ്ട് വേണമെന്ന് തീഹാർ ജയിൽ അധികൃതർ; ഹർജി തള്ളി പാട്യാല ഹൗസ് കോടതിയും; പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ ഇളവ് കൊടുക്കാതെ കോടതിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ പുതിയ മരണ വാറണ്ട് പുറപ്പെടിവിക്കണമെന്ന തീഹാർ ജയിൽ അധികൃതരുടെ ഹർജി.പാട്യാല ഹൗസ് കോടതി തള്ളി. പ്രതികളെ ഫെബ്രുവരി 20ന് തൂക്കിലേറ്റാൻ വാറണ്ട് പുറപ്പെടുവിക്കണമെന്നായിരുന്നു തീഹാർ ജയിൽ അധികൃതരുടെ ആവശ്യം. എന്നാൽ, പ്രതികൾ വധശിക്ഷക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്യാല ഹൗസ് കോടതിയുടെ നടപടി.

നിർഭയ കേസ് പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ്മ, അക്ഷയ് കുമാർ സിങ് എന്നിവരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് തീഹാർ ജയിൽ അധികൃതർ കോടതിയെ സമീപിച്ചത്. പ്രതി പവൻകുമാർ ഗുപ്ത ദയാഹർജി സമർപ്പിക്കാത്തതും ഹർജിയിൽ ജയിൽ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

നിർഭയ കേസ് പ്രതികൾക്ക് വധശിക്ഷക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത്. നേരത്തെ രണ്ട് തവണ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവർ നിയമനടപടികളുമായി മുന്നോട്ട് പോയതോടെ വാറണ്ട് റദ്ദാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP