Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആൺബോധത്തിന്റെ വാശിയിൽ പരസ്പരം ചീറ്റപ്പുലികളെ പോലെ പായുന്ന നായകന്മാർ; അനാർക്കലിക്ക് ശേഷം പൃഥ്വിരാജ് -ബിജുമേനോൻ കൂട്ടുകെട്ടിൽ സച്ചി എത്തുമ്പോൾ അയ്യപ്പനും കോശിയും നമ്മേ അമ്പരപ്പിക്കും; സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായരായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് ബിജു മേനോൻ; വടക്കേവീട്ടിൽ കൊച്ചുകുഞ്ഞിന്റെ മറ്റൊരു രൂപവുമായി കോശിയും; പൃഥ്വിയുടെയും ബിജു മേനോന്റേയും ക്ലാസ് അഭിനയം; അയ്യപ്പനും കോശിയും മാസും ക്ലാസും ചേർന്ന തകർപ്പൻ ചിത്രം

എം.എസ്.ശംഭു

നാർക്കലിക്ക് ശേഷം പൃഥ്വിരാജ്, ബിജു മേനോൻ സച്ചി കൂട്ടുകെട്ട്, ആരാധകരെ നിരാശരാക്കാത്ത ചിത്രം എന്ന് തന്നെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനെ കുറിച്ച് പറഞ്ഞ് തുടങ്ങാം. പ്രണയം, വിരഹം, കാത്തിരിപ്പ്, എന്നിവാണ് അനാർക്കലിയിൽ സച്ചി എന്ന രചയിതാവ് ഫോക്കസ് ചെയ്തതെങ്കിൽ ആ ചിത്രത്തിനോട് ഏറ്റവുമധികം നീതിപുലർത്താനും നടൻ എന്ന നിലയിൽ പൃഥ്വിരാജ് എന്ന മലയാളത്തിന്റെ യുവ സൂപ്പർതാരത്തിന് സാധിച്ചിരുന്നു.

ഇന്നും അനാർക്കലിയിലെ പ്രണയരംഗങ്ങൾ ഒരോന്നും പ്രേക്ഷകകർക്ക് അവിസ്മരണിയമാണ്. പൃഥ്വിരാജിനെ നായകനാക്കി പരീക്ഷണം നടത്തിയ സച്ചി റോബിൻഹുഡ്, ചോക്കളേറ്റ് തുടങ്ങി അനാർക്കലി എന്ന ഹിറ്റ് ചിത്രം വരെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇടവേളയ്ക്ക് ശേഷം പൃഥ്വി, ബിജു മേനോൻ, സച്ചി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിൽ കൃത്യമായ മാനറിസം എന്നല്ലാതെ ഒന്നും പറയാനില്ല.

ബിജു മോനോൻ,പൃഥ്വിരാജ് കൂട്ടുകെട്ട് തന്നെയാണ് അയ്യപ്പനേയും കോശിയേയും വേറിട്ട് നിർത്തുന്നത്. മാനറിസത്തെ കൃത്യമായി ചടുലതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും മികവുറ്റ ഫാക്ടർ. അനാർക്കലിയുടെ ഇഫക്ട് ഇന്നും പ്രേക്ഷകന് കാഴ്ചവിരുന്നാണ്. ഈ അവസരത്തിലാണ് അയ്യപ്പനും കോശിയുമെന്ന ആക്ഷൻ ജോണർ സിനിമയുമായി സച്ചി എത്തുന്നത്. കഥാപാത്രങ്ങൾക്ക് കൃത്യമായ ഐഡന്റിന്റി നൽകുന്ന കഥ, അതിലുപരി പൃഥ്വിരാജ്, ബിജു മോനോൻ എന്നീ നടന്മാരുടെ വേറിട്ട അഭിനയ മുഹൂർത്തങ്ങളും, ഈ രണ്ട് ഗുണങ്ങൾ തന്നെ സിനിമയുടെ ഹൈപ്പ് വേറെ ലെവൽ നിർത്തിയിരിക്കും.

റിട്ടേർഡ് പട്ടാളക്കാരനായ കോശി കൂര്യന്റേയും അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ അയ്യപ്പൻ നായരുടേയും വൈരാഗ്യത്തിന്റേയും വാശിയുടേയും പ്രതികാരത്തിന്റേയും ആൺബോധത്തിന്റേയും, വിട്ടുവീഴ്ചയില്ലാ്‌യ്മയുടേയും വൈകി വന്ന തി
രിച്ചറിവുകളുടേയും കഥയിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്.

കട്ടപ്പനക്കാരനായ റിട്ടൈഡ് സുബൈദാർ കോശി കൂര്യനായി പൃഥ്വി ചിത്രത്തിലെത്തുന്നു. അയ്യപ്പൻ നായർ എന്ന സബ് ഇൻസ്‌പെക്ടറായി ബിജു മേനോനും. ഇരുവരും നേർക്കുനേർ ഇടയുന്ന സാഹചര്യം മുതലാണ് കഥ പറഞ്ഞു തുടങ്ങുന്നത്. നേർക്കുനേർ ഇടയേണ്ടി വരുന്ന സന്ദർഭത്തിലൂടെ കഥാവഴി തുടങ്ങുന്നു. പ്രണയമോ ഹ്യൂമറോ ഒന്നും തന്നെ സച്ചിതാനന്ദൻ എന്ന സച്ചി കഥയിലൂടെ കൊണ്ടുപോകുന്നില്ല. അതിനുള്ള അവസരങ്ങൾ രണ്ടരമണിക്കൂറിന് മുകളിലുള്ള സിനിമയിൽ വളരെ കുറവ് മാത്രം.

പടവെട്ടലുകളും തിരിച്ചറിവുകളും

ആണത്തബോധത്തിന്റെ അസ്തിത്വത്തിന്റെ വിട്ടുവീഴ്ചയില്ലായ്മയുടെ പ്രതികാരത്തിന്റെ കനലുകളാണ് ചിത്രം പറയുന്നത്. സിനിമ തുടങ്ങി അവസാനം വരെ കാഴ്ചവസന്തം സമ്മാനിക്കുന്നത് കോശിയും അയ്യപ്പൻ നായരും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ്. നീതിമാനും സർവീസിൽ കളങ്കം കേൾക്കാത്തതുമായ സബ് ഇൻസ്‌പെക്ടറായ അയ്യപ്പൻ നായർ.മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായ ഓഫീസർ എന്നതാണ് അയ്യപ്പൻ നായരുടെ കഥാപാത്രത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ യൗവ്വനത്തിലേക്ക് ഇറങ്ങി ചെന്നാൽ തനി ഒറ്റയാൻ! കാക്കി ശരീരത്തിൽ കയറിയതോടെ നിയമത്തെ മാത്രം നോക്കി ജീവിക്കുന്ന പ്രകൃതക്കാരൻ..ഇവയെക്കെ തന്നെ കഥാപാത്രത്തിന്റെ സവിശേഷത.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രതിബാധിക്കും പോലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടം. അധികാരത്തെ ദുർവിനിയോഗം ചെയ്യുന്ന കഥാനായകനും അധികാരത്തിന്റെ ആജ്ഞാനവൃത്തിയായി മാറി സ്വയം പ്രതിരോധം തീർക്കുന്ന ബ്യൂറോക്രാറ്റുമായി അയ്യപ്പൻ നായരും. കോശിയും അയ്യപ്പൻ നായരും പലയിടത്തും സഹചര്യങ്ങളോട് പടവെട്ടുന്നു.

അയ്യപ്പൻ നായരുടെ ഇന്നലകളിൽ മനുഷ്യബോധമുണ്ട്. ആദിവാസി ജനതയ്ക്കായി സമരം ചെയ്ത പെൺകുട്ടിയെ തന്റെ ജീവിതസഖിയാക്കുന്നു. പലപ്പോഴും അവൾ നായകന്മാരെക്കാൾ സ്‌കോർ ചെയ്യുന്ന സന്ദർഭങ്ങൾ സിനിമയിൽ പലയിടത്തും കടന്നു വരുന്നു. കഥാപാത്രങ്ങളിൽ ഒരാൾ സൂപ്പർ, മറ്റേയാൾ പോരാ എന്നുള്ള രണ്ടഭിപ്രായം പ്രേക്ഷകനിലുണ്ടാകില്ല. രണ്ടാളും മാസ് ആൻഡ് ക്ലാസ്. വടേക്കേ വീട്ടിൽ കൊച്ചു കുഞ്ഞ് ഹവിൽദാർ 
ഹരീന്ദ്രൻ നായരായി അട്ടപ്പാടിയിലേക്ക് വർഷങ്ങൾക്ക് ശേഷം കടന്ന് വന്നാൽ എങ്ങനെയിരിക്കും. അത്തരത്തിലൊക്കെ തോന്നും പൃഥ്വിയുടെ കഥാപാത്രം കണ്ടാൽ. റിട്ടേർഡ് പട്ടാളക്കാരനാണ്. ചിത്രത്തിൽ പകുതിയിലേറെ നേരവും ഇയാൾ നല്ലപോലെ വീശുന്ന ആളും. മിലിട്ടറി കോട്ടയിലും കാരണവന്മാരിയി ഉണ്ടാക്കി സ്വത്തിലും അഹങ്കരിക്കുന്ന നായകനായി ഒക്കെ തോന്നുമെങ്കിലും ഇദ്ദേഹത്തിന്റെ ഉള്ളിൽ ചില നന്മകളുണ്ട്.

അതേസമയം അയ്യപ്പൻനായരുടെ ഭൂതകാലം ഭയപ്പെടുത്തുന്നത് തന്നെ. ഇരവരും ബാലീ സുഗ്രീവന്മാരെ പോലെ തുല്യബലവാന്മാർ.കോശിയുമായി നേർക്കുനേർ യുദ്ധം ആരംഭിക്കുന്നതോടെ കഥയുടെ ഗതിമാറുന്നു. ലാഗിങ്ങോ വിരസതയോ കഥയിൽ ഒരിടത്ത് പോലും കടന്നുവരുന്നില്ല. പ്രതികാരത്തിന്റെ വഴികൾ വാശികൾ മാത്രം. അപ്പോഴും സംവിധായകൻ മുന്നോട്ടു വയ്ക്കുന്ന ചില കാഴ്ചപ്പാടുകൾക്ക് കയ്യടി നൽകണം. ആണത്തബോധത്തിന്റെ വീറിലും വാശിയിലും സ്വയം മത്സരിക്കുമ്പോൾ പെണ്ണിന്റെ അസ്ത്വിത്വം എങ്ങനെ വീണ്ടെുക്കും എന്ന ചോദ്യങ്ങൾ.

ആണത്തത്തിന്റെ മുഷിടിചുരുട്ടിലും ബലിയാടാകേണ്ടി വരുന്ന പെണ്ണുടലുകളുടെ മനസ് ചിത്രത്തിൽ തീവ്രമായി സച്ചി കൊണ്ടുവരുന്നു. പരസ്പരം വേട്ടയാടുന്ന ആൺസിംഹങ്ങളെ പോലെ തുല്യബലവാന്മാരായ രണ്ടുപേർ, നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ യുദ്ധം. അവസാനം മുന്നോട്ട് വയ്ക്കുന്ന ഗംഭീര ക്ലൈമാക്‌സ് ഇവയാണ് ചിത്രം സമ്മാനിക്കുന്നത്.കഥാപത്രങ്ങളെ കൃത്യമായി അഡ്ര്‌സ് ചെയ്ത് എഴുതി സംവിധായകന്റെ രചന, ഒപ്പത്തിനൊപ്പം നിൽക്കുന്ന പൃഥ്വിയുടേയും ബിജു മേനോന്റേയും അഭിനയം ഛായാഗ്രഹണത്തിലെ മികവ് സമ്മാനിക്കുന്ന വിഷ്യൽ ട്രീറ്റ് എന്നിവ അമ്പരപ്പിക്കും

പൃഥ്വിക്ക് പുറമേ കൂര്യൻ  ജോർജ്  അച്ഛൻ കഥാപാത്രമായി എത്തുന്ന രഞ്ജിത്ത്, കണ്ണമ്മ എന്ന വേഷത്തിലെത്തിയ ഗൗരി നന്ദ എന്നിവരുടെ പ്രകടനങ്ങൾ സിനിമയിൽ പകരം വയ്ക്കാനില്ലാത്ത പ്രകടനം എന്ന് വിശേഷിപ്പിക്കാം. പ്രതികാരത്തിന്റെ കഥ പറയുമ്പോൾ സിനിമിയിൽ മുന്നോട്ട് വയ്ക്കുന്ന ചില സന്ദേശങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരിക്കും.

അധികാരത്തിന്റെ ദുർവിനിയോഗം, ഒരു ജനതയ്ക്ക് മേലുള്ള തീരത്ത പ്രശ്‌നങ്ങൾ, ആദിവാസി ജനത നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയൊക്കെ പലയിടത്തും പ്രമേയമാകുന്നു. അന്ന രാജൻ. സാബുമോൻ, അനുമോഹൻ, അനിൽ നെടുമാങ്ങാട് തുടങ്ങിയ താരനിരയ്ക്ക് കയ്യടി നൽകണം. അട്ടപ്പാടിയുടെ വന്യതയെ അതിമനോഹരമായി ചിത്രീകരിച്ച സുധീപ് ഇളമണിന്റെ ക്യാമറ, ഒപ്പം ജേക്ക്‌സ് ബിജോയുടെ സംഗീതം, എന്നിവ പ്രശംസ അർഹിക്കുന്നത് തന്നെ.

വാൽകഷ്ണം: (പൊലീസും നിയമ സംവിധാനവും ഇത്രത്തോളം കർക്കശമായ നാട്ടിൽ റിട്ടേർഡ് പട്ടാളക്കാരൻ എന്ന നിലയിൽ നായകന്റെ ഹീറോയിസം, ഒരു മയവും ഇല്ലാതെ പൊലീസുകാരെ നായകൻ തല്ലുതടക്കമുള്ള രംഗങ്ങൾ, പഴയ മോഹൻലാൽ സിനിമകൾ മോഡൽ നായകന്റെ ഹീറോയിസം എന്നിവയൊക്കെ പൊലീസ് സ്റ്റേഷനിൽ കാണുന്നത് ഓർക്കുമ്പോൾ, തൊണ്ടി മുതൽ ഉൾപ്പടെയുള്ള ചിത്രങ്ങളിലെ രംഗങ്ങൾൾക്ക് കയ്യടി നൽകേണ്ടി വരും....സസ്‌പെൻഷനിലായ എസ്‌ഐ കാട്ടികൂട്ടുന്ന മറ്റ് ചില കോപ്രായങ്ങൾ അതിലും കോമഡി! ചില കല്ലുകടികൾ മാത്രം പ്രേക്ഷക യുക്തിയെ കൊന്നു തിന്നുന്നു എന്നത് ഒഴിച്ചാൽ അയ്യപ്പനും കോശിയും പ്രേക്ഷകന് ബോറടിക്കില്ല എന്ന് തന്നെ പറയാം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP