Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ള പശ്ചാത്തിൽ കളർഫുളായി ഒരു പോയിന്റ് ചിഹ്നം: ലോഗോ അടക്കം മാറ്റി അടിമുടി പുത്തൻ പരിഷ്‌ക്കരണം; ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങൾ; ഉപയോക്താക്കളെ നേർവഴിക്ക് നടത്തിയ ഗൂഗിൾ മാപ്പിന് ഇന്ന് പതിനഞ്ചാം പിറന്നാൾ ദിനം

വെള്ള പശ്ചാത്തിൽ കളർഫുളായി ഒരു പോയിന്റ് ചിഹ്നം: ലോഗോ അടക്കം മാറ്റി അടിമുടി പുത്തൻ പരിഷ്‌ക്കരണം; ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങൾ; ഉപയോക്താക്കളെ നേർവഴിക്ക് നടത്തിയ ഗൂഗിൾ മാപ്പിന് ഇന്ന് പതിനഞ്ചാം പിറന്നാൾ ദിനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്തെ മുഴുവൻ 'നേർവഴി'യ്ക്ക് നടത്തിയ ഗൂഗിൾ മാപ് വിജയകരമായി 15 വർഷങ്ങൾ പൂർത്തിയാക്കുന്നു. ബർത്ത് ഡേയിൽ പുത്തനുടുപ്പ് പോലെ ലോഗോ അടക്കം മാറ്റി അടിമുടി പരിഷ്‌കാരങ്ങളുമായിയാണ് ഗൂഗിൾ രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിൾ എർത്ത് എന്ന പേരിൽ 2005ൽ തുടങ്ങിയ സംരഭമാണ് ഇന്ന് വളർന്ന് എല്ലാ സ്മാർട്ട്ഫോണുകളിലും ലഭ്യമായ ഗൂഗിൾ മാപ്പ് എന്ന ആപ്ലിക്കേഷനായത്. 

നേരത്തെ ഉണ്ടായിരുന്ന ലോഗോയിൽ ഒരു മാപ്പിൽ ലോക്കേഷൻ സൂചിപ്പിക്കുന്ന പിൻ എന്ന നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ലോക്കേഷൻ പിന്നിനുള്ളിൽ മാപ്പ് എന്ന രീതിയിലേക്ക് മാറി. വെള്ള പശ്ചാത്തിൽ കളർഫുളായി ഒരു പോയിന്റ് ചിഹ്നമാണുള്ളത്. ഇതോടെ ഗൂഗിളിന്റെ മറ്റ് ഐക്കണുകൾ പോലെയായി ഗൂഗിൾ മാപ്പിന്റേതും. പുതിയ മാറ്റത്തിന്റെ ഭാഗമായി ഗൂഗിൾ മാപ്പ് അതിന്റെ യൂസർ ഇന്റർഫേസിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. യാത്രയിൽ കൂടുതൽ പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ടാബുകൾ ഗൂഗിൾ മാപ്പിൽ ലഭിക്കും. എക്സ്പ്ലോർ, കമ്യൂട്ട്, തുടങ്ങിയ ടാബുകൾക്ക് പുറമേ സേവ്ഡ്, കോൺട്രിബ്യൂട്ട്, അപ്ടേറ്റ് തുടങ്ങിയ പുതിയ ടാബുകളും ഗൂഗിൾ മാപ്പിൽ എത്തിയിട്ടുണ്ട്.

എക്സ്പ്ലോർ ടാബുപയോഗിച്ച് ഉപഭോക്താക്കൾക്ക് റെസ്റ്റോറന്റുകൾ മറ്റ് സ്ഥലങ്ങൾ എന്നിവയുടെ പൂർണ്ണമായ വിവരങ്ങൾ ലഭിക്കും. റേറ്റിങ്, റിവ്യൂ, തുടങ്ങി ഒരു സ്ഥലത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും എക്സ്പ്ലോർ ടാബിലൂടെ ലഭിക്കുന്നു. കമ്യൂട്ട ടാബുപയോഗിച്ച ഏറ്റവും സുഗമമായ വഴിയിലൂടെയുള്ള യാത്ര സാധ്യമാകുന്നു. ട്രാഫിക് തീരെ കുറഞ്ഞതും സഞ്ചാരയോഗ്യവുമായ വഴികൾ കമ്യൂട്ട നിർദ്ദേശിക്കുന്നു. ഭാവിയിലെ ആവശ്യങ്ങൾക്കായി സന്ദർശിച്ചിട്ടുള്ള സ്ഥലങ്ങൾ സേവ് ചെയ്തു വയ്ക്കാനും അത് ഷെയർ ചെയ്യുന്നുമുള്ള അവസരം സേവ്ഡ് തരുന്നു. ഉപഭോക്താക്കൾക്ക് ഒരു സ്ഥലത്തെയോ സ്ഥാപനത്തെയോ സംബന്ധിച്ച വിവരങ്ങൾ ഗൂഗിൾ മാപ്പിന് നൽകാനും കഴിയും. അതിന് സഹായിക്കുന്ന ടാബാണ് കോൺട്രിബ്യൂട്ട്.സർച്ചുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ്‌സ് ആണ് അടുത്ത ടാബിൽ ഉള്ളത്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മാത്രമായി ചില പ്രത്യേക സൗകര്യങ്ങളും ഗൂഗിൾ മാപ്പ് ഒരുക്കുന്നുണ്ട്. ടൂ വീലർ മോഡ്, റിയൽ ടൈം ബസ്-ട്രെയിൻ സമയങ്ങൾ എന്നിവയാണ്. വ്യാഴാഴ്ച മുതൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേഷൻ ലഭിച്ചു തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP