Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇട്ടിമാണിയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് മോഹൻലാലിന്! 2019ൽ മികച്ച അഭിനയം മുഹൂർത്തം സമ്മാനിച്ച അര ഡസൺ നടന്മാർ ഉണ്ടായിട്ടും ഏഷ്യാനെറ്റ് പതിവു തെറ്റിച്ചില്ല; തീയറ്ററിൽ ഇരുന്നു കാണാൻ ശ്രമിച്ച് തീരെ സഹിക്കാൻ കഴിയാതെ നിർത്തി പോയ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് എന്തിന് പുരസ്‌ക്കാരം കൊടുത്തെന്നു ചോദിച്ചു കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ; പാർവതി മികച്ച നടിയായപ്പോൾ ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചത് സുരാജ് വെഞ്ഞാറമൂടിന്

ഇട്ടിമാണിയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് മോഹൻലാലിന്! 2019ൽ മികച്ച അഭിനയം മുഹൂർത്തം സമ്മാനിച്ച അര ഡസൺ നടന്മാർ ഉണ്ടായിട്ടും ഏഷ്യാനെറ്റ് പതിവു തെറ്റിച്ചില്ല; തീയറ്ററിൽ ഇരുന്നു കാണാൻ ശ്രമിച്ച് തീരെ സഹിക്കാൻ കഴിയാതെ നിർത്തി പോയ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് എന്തിന് പുരസ്‌ക്കാരം കൊടുത്തെന്നു ചോദിച്ചു കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ; പാർവതി മികച്ച നടിയായപ്പോൾ ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചത് സുരാജ് വെഞ്ഞാറമൂടിന്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 22ാമത് ഏഷ്യാനെറ്റ് ഫിലി അവാർഡുകൾ സമ്മാനിച്ചു. ഇട്ടിമാണിയിലെയും ലൂസിഫറിലെയും അഭിനയത്തിന് നടൻ മോഹൻലാലിനാണ് മികച്ച നടനുള്ള പുരസ്‌ക്കാരം. മമ്മൂട്ടിക്കും മോഹാൻലാലിനും പ്രത്യേക ആദരവും ചടങ്ങിൽ നടന്നു. ലൂസിഫറിലൂടെ പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. പാർവതിയാണ് മികച്ച നടി, മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സുരാജ് വെഞ്ഞാറമൂടിനാണ്. ഉയരെ, വൈറസ് എന്നിവയാണ് പാർവതിക്ക് പുരസ്‌ക്കാരം നേടി കൊടുത്തത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഫൈനൽസ്, വികൃതി എന്നീ ചിത്രങ്ങളിലൂടെയാണ് സുരാജ് അവാർഡിന് അർഹനായത്.

അതേസമയം ഏഷ്യാനെറ്റിന്റെ പുരസ്‌ക്കാരം പതിവുപോലെ ഇത്തവണയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടനൽകി. പുരസ്‌കാരം നേടിയവരിൽ സുരാജിനും പാർവ്വതിക്കും അടക്കം അർഹതക്കുള്ള അംഗീകാരമായി പുരസ്‌ക്കാരം ലഭിച്ചപ്പോൾ മോഹൻലാലിന് മികച്ച നടനുള്ള പുരസ്‌ക്കാരം നൽകിയത് ഇട്ടിമാണിയിലെ അഭിനയത്തിനാണ് എന്ന കാര്യം അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായില്ല. ഇതിനെതതിരെ കടുത്ത വിമർശനനും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഇട്ടിമാണി സിനിമ തീയ്യറ്ററിൽ ഇരുന്നു കണ്ട പ്രേക്ഷകർക്കാണ് അവാർഡ് കൊടുക്കേണ്ടത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ലൂസിഫറിലെ അഭിനയം മാത്രം കണക്കിലെടുത്തു കൊടുത്തിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു എന്ന് വാദിക്കുന്നവരും സോഷ്യൽ മീഡിയയിലുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ മുരളി ഗോപിയുടെ തിരക്കഥയിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേൾഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടൽ ബിസിനസ്സും ആണ് നടത്തിയത്

നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിച്ചത്. സംവിധായകൻ ജോഷിയാണ് മോഹൻലാലിന് അവാർഡ് സമ്മാനിച്ചത്.

സുരാജ് വെഞ്ഞാറമൂടായിരുന്നു മികച്ച നടന് ആവേണ്ടിയിരുന്നത് എന്ന് വാദിക്കുന്നവരുണ്ട്. ഫഹദ് ഫാസിൽ, ആസിഫ് അലി, സൗബിൻ സാഹിർ എന്നിവരും പോയവർഷം അഭിനയം കൊണ്ടു ഏറ്റവും മികച്ചു നിന്നവരായിയിരുന്നു. കുമ്പളങ്ങി നൈറ്റിസിനെ അഭിനയം കൊണ്ടാണ് ഫഹദ് ശ്രദ്ധ നേടിയതെങ്കിൽ ആസിഫലിക്ക് വേണ്ടി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത് കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമായണ്. ഇവരെ ഒക്കെ ഒഴിവാക്കി മോഹൻലാലിന് പുരസ്‌ക്കാരം നൽകിയതോടെ അവാർഡിന്റെ വിശ്വാസത്യത തന്നെ ഇല്ലാതായെന്നാണ് വിമർശകർ പറയുന്നത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.

പുരസ്‌ക്കാരത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പഹയൻ എന്നറിയപ്പെടുന്ന വിനോദ് നാരായണൻ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:

ഏഷ്യാനെറ്റിന്റെ അവാർഡ് നിർണ്ണയിക്കുന്നത് ആരാണാവോ? കഴിഞ്ഞ വർഷം കാണാൻ ശ്രമിച്ച് തീരെ സഹിക്കാൻ കഴിയാതെ നിർത്തി പോയ ഒരു സിനിമയാണ് ഇട്ടിമാണി...എനിക്ക് മുഴുമിക്കാൻ കഴിയാതെ പോയ സിനിമയിലെ അഭിനയത്തിനാണ് മുഴുവൻ നടന് ഏഷ്യാനെറ്റിന്റെ അവാർഡ് കിട്ടിയത് എന്ന് കേട്ടപ്പോൾ ഒരു രസം ??

അല്ല ഇവരൊന്നും ഉണ്ടയും കുമ്പളിങി നൈറ്റ്സും ഒന്നും കണ്ടിട്ടില്ലേ ? അല്ല ഇനി ബിഗ്ബോസ് നടക്കുമ്പോൾ ഈ അവാർഡ് അതിന് ഗുണം ചെയ്യും എന്ന് കരുതി കാണുമോ... ഏഷ്യാനെറ്റ് ? വളരെ നല്ല നടനാണ്... അഭിനയവും വളരെ ഇഷ്ടമാണ്.... എന്ന് കരുതി ഏതെങ്കിലും തല്ലിപ്പൊളി സിനിമകളിൽ അഭിനയിച്ചാൽ അതും അതിന് അവാർഡ് ഒക്കെ കിട്ടിയാൽ തുറന്ന് പറഞ്ഞില്ലെങ്കിൽ മോശമല്ലേ... പിന്നെ അങ്ങനെ ഒന്നും... ഒരു കലയും ഒരു കലാകാരനും complete ആണെന്ന് പറയുന്നതും ശരിയല്ലല്ലോ ?? ഫാൻസിന് അതും അതിനപ്പുറവും പറയാം... മ്മള് വെറും പ്രേക്ഷകനല്ലേ ?? ഇഷ്ടമുള്ളത് ഇഷ്ടമാണെന്ന് പറയാം... അത്ര തന്നെ.. അഭിനയിക്കുന്നതിൽ തെറ്റില്ല... കാരണം അതൊക്കെ മറ്റേതും പോലെ വെറുമൊരു തൊഴിൽ... എന്ത്..?... ഒരു തൊഴിൽ മാത്രം പക്ഷെ അതിന്റെ പേരിൽ അവാർഡൊക്കെ.... അല്ല ആയിക്കോട്ടെ..... ന്നാലും ന്റെ ഏഷ്യാനെറ്റെ.... ??
ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP