Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓഖിക്ക് ശേഷം തീരദേശ മേഖലകളുടെ സമഗ്ര വികസനത്തിനായി മുൻകാല ബജറ്റിൽ ഇതുവരെ പ്രഖ്യാപിച്ചത് 3000 കോടിയോളം; ചിലവഴിച്ചത് വട്ടപ്പൂജ്യവും; പ്രഖ്യാപിക്കുന്ന തുക എങ്ങനെ ചെലവഴിച്ചു എന്നതിൽ ഒരു വ്യക്തതയുമില്ല; വീണ്ടും പ്രഖ്യാപനമെത്തുമ്പോൾ തീരമേഖല പങ്കുവയ്ക്കുന്നത് നിരാശ മാത്രം; പാക്കേജുകൾ ലക്ഷ്യം കാണാതെ പോകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഓഖിക്ക് ഏകദേശം 3000 കോടി രൂപയുടെ പാക്കേജ് അനുവദിക്കപ്പെട്ടെങ്കിലും ഒന്നും എവിടെയും എത്തിയില്ല. സഹായ വാഗ്ദാനവും പദ്ധതികളും എല്ലാം കടലാസിൽ മാത്രമാണ്. ഇത് മനസിലാക്കിയാണ് ഓഖി കാര്യത്തിൽ സർക്കാർ തുടരുന്ന അവഗണനക്കെതിരെ തിരുവനന്തപുരം ലാറ്റിൻ കത്തോലിക്ക രൂപത മുൻ വികാരി ജനറൽ ഫാ. യൂജിൻ പെരേര പുസ്തകം എഴുതിയത്. ഓഖി ബാധിതർക്ക് ചെയ്ത സഹായത്തെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്നാണ് ആർച്ച് ബിഷപ്പ് സൂസപാക്യം ആവശ്യപ്പെട്ടത്. എല്ലാം ഓഖിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മനസിലാക്കിയാണ്. 2017 നവംബർ 29ന് വന്ന ഓഖിയിൽ 143 മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനുകളാണ് കടലിൽ പൊലിഞ്ഞത്. കേരളാ തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം വറുതിയിലേക്കും തകർച്ചയിലേക്കും ഓഖി തള്ളിവിടുകയും ചെയ്തു.

കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അശനിപാതം പോലെ വന്നു പതിച്ച ഓഖി ദുരന്തം അതിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നെടുംതൂണുകളെയാണ് കടലിൽ വീശിയടിച്ച ഓഖി അപഹരിച്ചത്. ഈ അവസ്ഥയിൽ സർക്കാർ പ്രഖ്യാപിച്ച ഓഖി പാക്കേജിന് എന്ത് സംഭവിച്ചു. മത്സ്യമേഖലയ്ക്കായി ഇതുവരെ ചെലവഴിച്ചത് വട്ടപൂജ്യമാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള പ്രഖ്യാപനങ്ങൾ വെറും കടലാസിലൊതുങ്ങുകയുമാണ്. പക്ഷെ ബജറ്റിൽ പറയുന്നതോ തികച്ചും വ്യത്യസ്തവും. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഉത്തേജിപ്പിക്കാൻ കവിത ചൊല്ലിയാണ് കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക്ക് പ്രഖ്യാപനങ്ങളെക്കുറിച്ച് പറഞ്ഞത്. കടലമ്മ തൻ മാറിൽ കളിച്ചു വളർന്നവർ കരുത്തർ, ഉയിർത്തെഴുന്നേൽക്കുന്നു വീണ്ടും ഞങ്ങൾ. ഓഖിയെക്കുറിച്ച്, മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിശേഷിപ്പിക്കാൻ കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക്ക് വിശേഷിപ്പിച്ച വരികളാണിത്. ഓഖി ദുരന്തം ഒരു മുന്നറിയിപ്പാണ്. നമ്മുടെ തീരം കെടുതികളെ അതിജീവിച്ച് ഉയിർത്തെഴുന്നേൽക്കും. ഏതു ദുരന്തവും കെടുതിയും ബാധിക്കുന്നത് സ്ത്രീകളെയാണ്. ഓഖിയിൽ പുരുഷന്മാർ മരിച്ചു. ഇനി കുടുംബം പോറ്റെണ്ടത് സ്ത്രീകളാണ്. ശിഷ്ട ജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും യാതനകളെയും അതിജീവിക്കേണ്ടത് സ്ത്രീകളാണ്.

എന്നാൽ സംസ്ഥാന സർക്കാരിന്റെ ഓഖി പാക്കേജും തീരമേഖലയെ പുനരുദ്ധരിക്കാനുള്ള പഴയ സമഗ്ര പദ്ധതികളുമൊക്കെ കടലാസിൽ ഉറങ്ങുന്നു എന്നതാണ് യാഥാർത്ഥ്യം. ഓഖിക്ക് ശേഷം തീരദേശ മേഖലകളുടെ സമഗ്ര വികസനത്തിനായി ബജറ്റിൽ ഇതുവരെ പ്രഖ്യാപിച്ചത് 3000 കോടിയോളം രൂപയുടെ പാക്കേജാണ്. ഇതിൽ ചിലവഴിച്ചത് വട്ടപ്പൂജ്യവും. പ്രഖ്യാപിക്കുന്ന തുക എങ്ങനെ ചെലവഴിച്ചു എന്നതിൽ ഒരു വ്യക്തതയുമില്ല. ബജറ്റിൽ ഉണർത്തുപാട്ടായി ഓഖി പാക്കേജുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതെല്ലാം പ്രഖ്യാപനങ്ങളായി മാത്രം നിലനിൽക്കുകയാണുണ്ടായത്. കേരള തീരങ്ങളിൽ ദുരന്തം വിതച്ച് കടന്നു പോയ ഓഖിക്ക് ശേഷം മൂന്നാമത്തെ ബജറ്റാണ് ഇന്നു തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. പക്ഷെ എന്ത് ഫലം എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഓഖിക്ക് ഏകദേശം 3000 കോടി രൂപയുടെ പാക്കേജ് അനുവദിക്കപ്പെട്ടെങ്കിലും ഒന്നും എവിടെയും എത്തിയില്ല. സഹായ വാഗ്ദാനവും പദ്ധതികളും എല്ലാം കടലാസിൽ മാത്രമാണ്. ഇത് മനസിലാക്കിയാണ് ഓഖി കാര്യത്തിൽ സർക്കാർ തുടരുന്ന അവഗണനക്കെതിരെ തിരുവനന്തപുരം ലാറ്റിൻ കത്തോലിക്ക രൂപത മുൻ വികാരി ജനറൽ ഫാ. യൂജിൻ പെരേര പുസ്തകം എഴുതിയത്. ഓഖി ബാധിതർക്ക് ചെയ്ത സഹായത്തെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്നാണ് ആർച്ച് ബിഷപ്പ് സൂസപാക്യം ആവശ്യപ്പെട്ടത്. എല്ലാം ഓഖിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മനസിലാക്കിയാണ്. 2017 നവംബർ 29ന് വന്ന ഓഖിയിൽ 143 മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനുകളാണ് കടലിൽ പൊലിഞ്ഞത്. കേരളാ തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം വറുതിയിലേക്കും തകർച്ചയിലേക്കും ഓഖി തള്ളിവിടുകയും ചെയ്തു.

കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അശനിപാതം പോലെ വന്നു പതിച്ച ഓഖി ദുരന്തം അതിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നെടുംതൂണുകളെയാണ് കടലിൽ വീശിയടിച്ച ഓഖി അപഹരിച്ചത്. ഈ അവസ്ഥയിൽ സർക്കാർ പ്രഖ്യാപിച്ച ഓഖി പാക്കേജിന് എന്ത് സംഭവിച്ചു. മത്സ്യമേഖലയ്ക്കായി ഇതുവരെ ചെലവഴിച്ചത് വട്ടപൂജ്യമാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള പ്രഖ്യാപനങ്ങൾ വെറും കടലാസിലൊതുങ്ങുകയുമാണ്. പക്ഷെ ബജറ്റിൽ പറയുന്നതോ തികച്ചും വ്യത്യസ്തവും. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഉത്തേജിപ്പിക്കാൻ കവിത ചൊല്ലിയാണ് കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക്ക് പ്രഖ്യാപനങ്ങളെക്കുറിച്ച് പറഞ്ഞത്. കടലമ്മ തൻ മാറിൽ കളിച്ചു വളർന്നവർ കരുത്തർ, ഉയിർത്തെഴുന്നേൽക്കുന്നു വീണ്ടും ഞങ്ങൾ. ഓഖിയെക്കുറിച്ച്, മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിശേഷിപ്പിക്കാൻ കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക്ക് വിശേഷിപ്പിച്ച വരികളാണിത്. ഓഖി ദുരന്തം ഒരു മുന്നറിയിപ്പാണ്. നമ്മുടെ തീരം കെടുതികളെ അതിജീവിച്ച് ഉയിർത്തെഴുന്നേൽക്കും. ഏതു ദുരന്തവും കെടുതിയും ബാധിക്കുന്നത് സ്ത്രീകളെയാണ്. ഓഖിയിൽ പുരുഷന്മാർ മരിച്ചു. ഇനി കുടുംബം പോറ്റെണ്ടത് സ്ത്രീകളാണ്. ശിഷ്ട ജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും യാതനകളെയും അതിജീവിക്കേണ്ടത് സ്ത്രീകളാണ്.

മത്സ്യത്തൊഴിലാളികളെ ഉണർത്താൻ കവിതകൊണ്ട് അടങ്ങാതെ സാറാ തോമസിന്റെ നോവലിനെയും ഐസക്ക് കൂട്ടുപിടിച്ചു. അച്ചന്നറിയാമേല .. ഞങ്ങടെ പെണ്ണുങ്ങടെ കാര്യം..ഞങ്ങൾ മീൻ പിടിച്ച് കരയിൽ എത്തിക്കുകയേയുള്ളൂ. വിറ്റുകിട്ടുന്ന കാശുകൊണ്ട് വീട് നടത്തേണ്ടുന്ന ഭാരം ആ പാവത്തുങ്ങക്കാ....അങ്ങിനെ മീൻ പിടിച്ച് കരയിലെത്തിക്കുന്നവരെയാണ് ചുഴലിക്കാറ്റ് കവർന്നെടുത്തത്. ഇനി അന്നന്നത്തെ വരുമാനം കണ്ടെത്തുന്നത് മുതൽ കുട്ടികളുടെ ഭാവി, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പ് വരുത്തേണ്ട സ്ഥാനത്തേക്ക് സ്ത്രീ എത്തുകയാണ്. അവൾക്ക് പിന്തിരിയാനോ കീഴടങ്ങാനോ കഴിയില്ല....ഓഖിയെയും മത്സ്യത്തൊഴിലാളികളെയും കുറിച്ച് വാചാലമായ ശേഷം പിന്നീട് തോമസ് ഐസക്ക് തിരിഞ്ഞത് പ്രളയകാലത്തെ മത്സ്യത്തൊഴിലാളികളുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ചാണ്. അതിങ്ങനെ: കേരളം പ്രളയക്കെടുതിയിൽപ്പെട്ടപ്പോൾ കൂടപ്പിറപ്പുകളുടെ ജീവിതം രക്ഷിക്കാൻ ദുരന്തമുഖത്തേക്ക് ഇരമ്പിയെത്തിയത് മത്സ്യത്തൊഴിലാളികളാണ്. കേരളത്തിന്റെ സ്വന്തം സൈന്യത്തിന്റെ സമഗ്ര വികസനം തീരദേശത്തിനു 2000 കോടി രൂപയുടെ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് വിപുലീകരിച്ച് റീ ബിൽഡ് കേരളയിൽ സമഗ്ര പരിപാടിയാക്കും. 2019-20 ബജറ്റിൽ തീരവികസനത്തിനായി ആയിരത്തിലേറെ കോടി രൂപ ചിലവഴിക്കും. പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങിയതോടെയാണ് ഓഖി പാക്കേജിന് എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയരുന്നത്.

2018 ജൂലൈയിൽ ഓഖി പാക്കേജിനെക്കുറിച്ച് നിയമസഭയിൽ ചോദ്യം വന്നിരുന്നു. അതിനു ഫിഷറീസ് മന്ത്രി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നൽകിയ മറുപടി ഇതാണ്. പാക്കേജ് രൂപീകരിക്കുന്നതിനുള്ള ഡിപിആർ തയാറാക്കുന്നതിന് ടേംസ് ഓഫ് റഫറൻസ് തയാറാക്കി വരുന്നു. പാക്കേജിനായി വിശദമായ സർവേ റിപ്പോർട്ട് തയാറാക്കാൻ സ്വകാര്യ കൺസൽറ്റൻസിയെ ഏൽപ്പിച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറിയുടെ എസ്എം. വിജയാനന്ദിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചു. ആ സമിതിയാകട്ടെ വിശദമായ സർവേ നടത്താൻ ഒരു സ്വകാര്യ കമ്പനിക്കു ചുമതല മറിച്ചു നൽകി. സർവേയും നടന്നില്ല, പദ്ധതി രേഖ തയ്യാറായുമില്ല. തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികൾ, മത്സ്യ മാർക്കറ്റിങ് എന്നിവ സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് വിജയാനന്ദ് കമ്മറ്റി നിർദ്ദേശിച്ചത്.

പഠനങ്ങൾ നടത്തുന്നതിനായി മുംബെയിലെ ടാറ്റ ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് സോഷ്യൽ സയൻസ്, ഗുജറാത്ത് ആനന്ദിലെ ഇൻസ്റ്റിസ്റ്റ്യൂട്ട് ഫ്‌ളൂറൽ മാനേജ്‌മെന്റ് എന്നിവരെ ചുമതലപ്പെടുത്തി. ഇതിൽ ടിഐസിഎസ് പഠനം പൂർത്തിയാക്കി. കിഫ്ബി സഹായത്തോടെ ചില പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ഓഖി പാക്കേജിന്റെ കാര്യത്തിൽ നടന്നത്. മത്സ്യബന്ധന ബോട്ടുകളേയും തീരദേശത്തേയും ബന്ധിപ്പിക്കാനുള്ള സാറ്റലൈറ്റ് സംവിധാനവും മറൈൻ ആംബുലൻസും വാഗ്ദാനത്തിൽ മാത്രവുമാണ്. ഓഖിക്ക് ശേഷമുള്ള ഐസക്കിന്റെ മൂന്നാം ബജറ്റിൽ കവിതകളും കഥകളും തീരദേശ പാക്കേജുകളുമൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ വാഗ്ദാനങ്ങൾ എല്ലാം കടലാസിൽ ഒതുങ്ങുകയാണ്. ഓഖി ദുരിതമേഖലയ്ക്കായി സർക്കാർ ഇതുവരെ ചെലവിട്ടത് ലഭിച്ചതിന്റെ മൂന്നിലൊന്നിൽ താഴെ തുകമാത്രം എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

കേന്ദ്ര സർക്കാർ നൽകിയ 133 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ച 107 കോടിയും ഉൾപ്പടെ ആകെ 240 കോടി രൂപയാണ് ദുരിതബാധിതരെ സഹായിക്കാനായി ലഭിച്ചത്. എന്നാൽ ഇതിൽ 62.89 കോടി രൂപയാണ് ദുരിതബാധിതർക്കായി ചെലവിട്ടത്. കഴിഞ്ഞ ഡിസംബറിൽ ലഭ്യമായ കണക്ക് പ്രകാരമുള്ള വസ്തുതയാണിത്. മരണമടഞ്ഞവരുടെ ആശ്രിതർക്കു 28.6 കോടി രൂപയും 72 പേരുടെ പുനരധിവാസത്തിന് 7.2 കോടിയും വീടില്ലാത്തവർക്ക് വാടകയായി 26.66 ലക്ഷം രൂപയും മത്സ്യ ബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്കു 6.76 കോടി രൂപയും 318 കുട്ടികളുടെ വിദ്യാഭ്യാസത്തിനു 13.97 കോടി രൂപയും മത്സ്യത്തൊഴിലാളികൾക്കു ലൈഫ് ജാക്കറ്റ് കൊടുക്കാൻ 6.10 കോടി രൂപയും ഉൾപ്പെടെയുമാണ് തുക ചെലവിട്ടത്. പദ്ധതി പ്രകാരമുള്ള മറൈൻ ആംബുലൻസ് ഇതുവരെ കടലിൽ ഇറങ്ങിയിട്ടുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP