Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നന്നായി നീന്തൽ വശമുള്ള കട്ടപ്പനക്കാരൻ; ജിമ്മിലെ നീന്തൽക്കുളം മുമ്പ് ഉപയോഗിച്ചിട്ടുള്ളത്; അച്ഛനെ ഫോൺ വിളിച്ച് സംസാരിച്ചത് ഭാവി പദ്ധതികൾ; കളിച്ചു ചിരിച്ചും നടന്ന നിതന്റെ കാനഡയിലെ ദുരൂഹ മരണം അറിഞ്ഞ് ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും; ആത്മഹത്യാ വാദം അംഗീകരിക്കാതെ നാട്ടുകാർ; കാനഡയിലെ മലയാളിയുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

നന്നായി നീന്തൽ വശമുള്ള കട്ടപ്പനക്കാരൻ; ജിമ്മിലെ നീന്തൽക്കുളം മുമ്പ് ഉപയോഗിച്ചിട്ടുള്ളത്; അച്ഛനെ ഫോൺ വിളിച്ച് സംസാരിച്ചത് ഭാവി പദ്ധതികൾ; കളിച്ചു ചിരിച്ചും നടന്ന നിതന്റെ കാനഡയിലെ ദുരൂഹ മരണം അറിഞ്ഞ് ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും; ആത്മഹത്യാ വാദം അംഗീകരിക്കാതെ നാട്ടുകാർ; കാനഡയിലെ മലയാളിയുവാവിന്റെ  മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

ഗീവർഗ്ഗീസ് എം തോമസ്‌

കോട്ടയം: കാനഡയിലെ നീന്തൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നിതിൻ ഗോപിനാഥന്റെ മരണം ഉൾക്കൊള്ളാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഇതിലൂടെ മരണത്തിന്റെ യഥാർത്ഥ കാരണം പുറത്തുവരുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

ബുധനാഴ്‌ച്ചയാണ് കട്ടപ്പന കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിനാഥന്റെ മകൻ നിതിൻ ഗോപിനാഥിനെ നീന്തൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന നിതിൻ സ്ഥിരമായി ജിമ്മിൽ പോകുന്ന വ്യക്തിയാണ്. ജിമ്മിന് സമീപത്തെ നീന്തൽ കുളം നിതിൻ മുൻപും ഉപയോഗിച്ചിട്ടുള്ളതാണെന്നും നിതിന് നീന്തൽ വശമാണെന്നും ബന്ധുക്കൾ പറയുന്നു. ഇതാണ് ബന്ധുക്കൾക്ക് സംശയങ്ങൾക്കു ഇട നൽകുന്നത്.

ബിടെക് പൂർത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വർഷം മുൻപാണ് നിതിൻ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനുശേഷം ജോലിയിൽ പ്രവേശിച്ചിരുന്നു. ബുധനാഴ്ച രാവിലെ നിതിൻ അച്ഛനെ ഫോണിൽ വിളിച്ചിരുന്നു. വളരെ സന്തോഷകരമായാണ് നിതിൻ സംസാരിച്ചത്. സംസാരത്തിൽ യാതൊരു പ്രശ്‌നങ്ങളും ഉള്ളതായി തോന്നിയില്ലെന്നും അങ്ങനെയുള്ള വ്യക്തി പെട്ടെന്ന് മരിച്ചു എന്ന വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇതിനു പിന്നിൽ ദുരൂഹത യുണ്ടെന്നും അത് നീക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

കൂടാതെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കാനഡയിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ നൽകാൻ തയാറായിട്ടില്ല എന്നും ബന്ധുക്കൾ ആരോപിക്കുന്നു. നിതിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഒന്നും തന്നെ ഇല്ല എന്നും നിതിനായിട്ടുള്ള വിവാഹാലോചനകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ കൂട്ടി ചേർത്തു. നിതിന്റെ അമ്മ ബീനയുടെ കൂട്ടുകാരിയും നിതിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്‌സുമായ സ്ത്രീയാണ് നിതിന്റെ മരണ വിവരം നാട്ടിൽ അറിയിക്കുന്നത് .

മൃതദേഹ പരിശോധന പൂർത്തിയതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമായി പറയുവാൻ കഴിയു എന്ന് ഇപ്പോൾ ഒന്നും തന്നെ പറയാൻ സാധിക്കില്ല എന്നാണ് പൊലീസ് ഇവരോടും വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ വെള്ളിയാഴ്‌ച്ച വൈകുന്നേരത്തോടെ പൂർത്തിയാകും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാണ് നീക്കം. വീട്ടുകാരുമായും മറ്റും വിവാഹ ആലോചനകളെ കുറിച്ചു വിവരങ്ങൾ നിതിൻ ആരാഞ്ഞിരുന്നു. തീർത്തും സന്തോഷവാനായിരുന്നു നിതിൻ. അതുകൊണ്ട് കൂടിയാണ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ഉറച്ച് വിശ്വസിക്കുന്നത്.

ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന നിതിനെ ബുധനാഴ്ച ജിമ്മിന് സമീപമുള്ള നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെന്നാണ് വിവരം. അവിടുത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചശേഷമാണ് നിതിനാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്‌സാണ് നാട്ടിൽ വിവരം അറിയിച്ചത്. 25-ാം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. മറ്റ് പ്രശ്നമൊന്നും നിതിനില്ല.

അതുകൊണ്ട് തന്നെ കൊലപതാകമാണോ മരണമെന്നതും സംശയമാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അമ്മ: ബീന(നഴ്സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങൾ: ജ്യോതി, ശ്രുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP