Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പനിയുടെ ലക്ഷണവുമായി ഗൃഹനാഥൻ എത്തിയത് സ്വകാര്യ ആശുപത്രിയിൽ: രോഗം മൂർച്ഛിച്ചതോടെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി; അജ്ഞാത രോഗം കണ്ടെത്താനാകാതെ ഡോക്ടർമാർ; ചികിത്സ തേടിയെത്തിയത് നാല് ആശുപത്രികളിൽ; രോഗം കണ്ടെത്താൻ കഴിയാതെ ഇരുപത്തിയാറ് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി ഗൃഹനാഥൻ; കൊറോണ ഭീതിയിൽ ബന്ധുക്കൾ

പനിയുടെ ലക്ഷണവുമായി ഗൃഹനാഥൻ എത്തിയത് സ്വകാര്യ ആശുപത്രിയിൽ: രോഗം മൂർച്ഛിച്ചതോടെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി; അജ്ഞാത രോഗം കണ്ടെത്താനാകാതെ ഡോക്ടർമാർ; ചികിത്സ തേടിയെത്തിയത് നാല് ആശുപത്രികളിൽ; രോഗം കണ്ടെത്താൻ കഴിയാതെ ഇരുപത്തിയാറ് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി ഗൃഹനാഥൻ; കൊറോണ ഭീതിയിൽ ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം സ്വദേശിയായ അറുപത്തിരണ്ടുകാരന്റെ മരണം കൊറോണ വൈറസ് ബാധയാണോ എന്ന് സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ രംഗത്ത്. നിരവധി സ്വകാര്യശുപത്രികളിൽ ചികിത്സ നടത്തിയിട്ടും കണ്ടെത്താനാകാത്ത രോഗവുമായി ഗൃഹനാഥൻ മരിച്ച സംഭവത്തിലാണ് കൊറോണ സംശയത്തിൽ ബന്ധുക്കൾ എത്തിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ വീട്ടിൽ എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ പരിശോധനയിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധയല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം നൽകുന്നത്.

കൊല്ലം സ്വദേശിയായ അറുപത്തിരണ്ടുകാരനാണു ഡിസംബർ 29നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ മരിച്ചത്. മണിപ്പാലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ രോഗം എച്ച്1എൻ1 അല്ലെന്നു സ്ഥിരീകരിച്ച് റിപ്പോർട്ട് വന്നു. പുതിയ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നെങ്കിലും എന്തു രോഗമാണെന്നു ചികിത്സിച്ച ആശുപത്രികളിലൊന്നും കണ്ടെത്താനായില്ല.

ലോറി കമ്പനിയിലെ ജീവനക്കാരനായിരുന്ന ഗൃഹനാഥനെ പനിയുടെ ലക്ഷണങ്ങളുമായാണു ഡിസംബർ ആദ്യമാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ മറ്റൊരു ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. രക്തപരിശോധനയിൽ കൊറോണ വൈറസ്, ക്ലെബ്‌സിയല ബാക്ടീരിയ എന്നിവ കണ്ടെത്തി. ഒടുവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 26 ദിവസത്തിന് ശേഷം രോഗി മരിക്കുകയായിരുന്നു.

കൊല്ലത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ആരോഗ്യവകുപ്പിൽ നിന്നു ചിലർ വന്നു സ്രവം ശേഖരിച്ചു പരിശോധനയ്ക്കു കൊണ്ടുപോയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. എന്നാൽ, രോഗിയുടെ രക്തപരിശോധനാ റിപ്പോർട്ടിൽ കണ്ടെത്തിയത് ജലദോഷമുള്ളവരിൽപ്പോലും കാണാറുള്ള സാധാരണ കൊറോണ വൈറസാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വി.വി.ഷേർളി പറഞ്ഞു. ന്യുമോണിയ ആകാം മരണകാരണമെന്നാണു സംശയമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. 2528 പേർ സംസ്ഥാനത്താകെ നിരീക്ഷണത്തിലുണ്ട്. ഇതിൽ 93 പേർ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. ഇവരെ 28 ദിവസം തുടർച്ചയായി നിരീക്ഷിക്കും. ചൈനയിലെ യൂണിവേഴ്‌സിറ്റികൾ വിദ്യാർത്ഥികളെ തിരിച്ചുവിളിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.വിനോദ സഞ്ചാരികളായ മൂന്നു വിദേശികളും നിരീക്ഷണത്തിലുണ്ട്. ഒരാൾ തിരുവനന്തപുരത്തും രണ്ടു പേർ കൊച്ചിയിലുമാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP