Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിസിനസുകാരനെ നഗ്‌നനാക്കി യുവതിക്കൊപ്പം കട്ടിലിൽ ഇരുത്തി വിഡിയോ ചിത്രീകരിച്ചു: പുറത്തു വിടാതിരിക്കാൻ അഞ്ച് ലക്ഷം രൂപയുടെ വിലപേശൽ; കൈവശം പണമില്ലെന്നും യുവാക്കൾ പറഞ്ഞെങ്കിലും വഴങ്ങാതെ തട്ടിപ്പ് സംഘം; യുവാക്കളെ വിട്ടയച്ചത് കാറും മൊബൈൽ ഫോണുകളും കൈവശപ്പെടുത്തിയ ശേഷം; ബ്യൂട്ടി പാർലർ നടത്താനെന്ന പേരിൽ തട്ടിപ്പ് നടക്കുന്നത് കലക്ടറേറ്റിന് സമീപത്തെ കെട്ടിടത്തിൽ; കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ മേക്കപ്പ് ആർട്ടിസ്റ്റും കൂട്ടുകാരനും പിടിയിൽ

ബിസിനസുകാരനെ നഗ്‌നനാക്കി യുവതിക്കൊപ്പം കട്ടിലിൽ ഇരുത്തി വിഡിയോ ചിത്രീകരിച്ചു: പുറത്തു വിടാതിരിക്കാൻ അഞ്ച് ലക്ഷം രൂപയുടെ വിലപേശൽ; കൈവശം പണമില്ലെന്നും യുവാക്കൾ പറഞ്ഞെങ്കിലും വഴങ്ങാതെ തട്ടിപ്പ് സംഘം; യുവാക്കളെ വിട്ടയച്ചത് കാറും മൊബൈൽ ഫോണുകളും കൈവശപ്പെടുത്തിയ ശേഷം; ബ്യൂട്ടി പാർലർ നടത്താനെന്ന പേരിൽ തട്ടിപ്പ് നടക്കുന്നത് കലക്ടറേറ്റിന് സമീപത്തെ കെട്ടിടത്തിൽ; കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ മേക്കപ്പ് ആർട്ടിസ്റ്റും കൂട്ടുകാരനും പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാക്കനാട്: പ്രമുഖ ബിസിനസ്സുകാരനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്‌ന ചിത്രമെടുത്തു ബ്ലാക്‌മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിലായി. ഇതിന് പിന്നാലെ ബ്ലാക്ക് മെയിലിങ് നടത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും സുഹൃത്തും പിടിയിലായി. പാലാരിവട്ടം സ്വദേശിയായ ജൂലിയും കാക്കനാട് സ്വദേശി രെഞ്ജിഷുമാണ് അറസ്റ്റിലായത്. ബിസിനസ്സുകാരനിൽ നിന്ന് 50,000 രൂപയും, കാറും, മൂന്ന് മൊബൈൽ ഫോണുകളുമാണ് സംഘം തട്ടിയെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റിനു സമീപം ബ്യൂട്ടി പാർലർ നടത്താനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്തായിരുന്നു തട്ടിപ്പ് സംഘത്തിന്റെ പ്രധാന കേന്ദ്രം. മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തിൽ കെ.എസ്.കൃഷ്ണകുമാർ (രഞ്ജിഷ് - 33) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്. ബിസിനസുകാരനായ യുവാവാണ് ഇവരുടെ കെണിയിൽപെട്ടത്. ജൂലിയുടെ ക്ഷണപ്രകാരം യുവാവും ഗൾഫിൽ നിന്നെത്തിയ ബന്ധു കൂടിയായ മറ്റൊരു യുവാവും ഒരുമിച്ചാണ് വാടക വീട്ടിലെത്തിയത്. ഇവർ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മറ്റു മൂന്നു പേർ പുറമേ നിന്ന് എത്തുകയായിരുന്നു. അനാശാസ്യ നടപടിക്ക് എത്തിയതാണെന്ന് ആരോപിച്ച് ഇവർ യുവാക്കളെ മർദിച്ചു. രോഗിയാണെന്നു പറഞ്ഞതിനാൽ ഗൾഫിൽ നിന്നെത്തിയ യുവാവിനു കാര്യമായി മർദനമേറ്റില്ല.

ബിസിനസുകാരനെ നഗ്‌നനാക്കി ജൂലിയോടൊപ്പം കട്ടിലിൽ ഇരുത്തി വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതു പുറത്തു വിടാതിരിക്കാൻ 5 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും പിന്നീടു തരാമെന്നും യുവാക്കൾ പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. ഗൾഫുകാരന്റെ പഴ്‌സിൽ നിന്നു എടിഎം കാർഡ് പിടിച്ചു വാങ്ങി. കാറും മൊബൈൽ ഫോണുകളും കൈവശപ്പെടുത്തിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്.

എടിഎം കാർഡ് ഉപയോഗിച്ചു പല സമയത്തായി 50,000 രൂപ പിൻവലിച്ചു. ശേഷിക്കുന്ന തുക പറഞ്ഞ സമയത്തു കിട്ടാതിരുന്നതോടെ യുവാക്കളുടെ ഏതാനും സുഹൃത്തുക്കൾക്കു വീഡിയോയിലെ രംഗങ്ങൾ ജൂലി അയച്ചു കൊടുക്കുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് ഇൻസ്‌പെക്ടർ എ.അനന്തലാൽ, എസ്‌ഐ എ.എൻ.ഷാജു എന്നിവരുടെ നേതൃത്വത്തിൽ വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽ നിന്നാണ് ജൂലിയെ പിടികൂടിയത്. ജൂലി നൽകിയ വിവരത്തെ തുടർന്നു രഞ്ജിഷിനെയും അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടു പ്രതികൾ കേരളം വിട്ടെന്നാണ് സൂചന. ജൂലി വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്നു വീട്ടുപകരണങ്ങൾ കടത്തിയതിനു കഴിഞ്ഞ മാസം പൊലീസ് കേസെടുത്തിരുന്നു. 6 മാസം മുമ്പാണ് പൊയ്യച്ചിറയിൽ ഇവർ വീടു വാടകയ്‌ക്കെടുത്തത്. 25,000 രൂപ പ്രതിമാസം വാടക നിശ്ചയിച്ചിരുന്നെങ്കിലും പണം കിട്ടിയിട്ടില്ലെന്നു വീട്ടുടമ പറയുന്നു. ഫ്രിജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ജൂലി കടത്തിക്കൊണ്ടു പോയതോടെ ഉടമ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, അഞ്ചുമാസം മുൻപാണ് ബ്യൂട്ടി പാർലർ തുടങ്ങാനെന്ന പേരിൽ ജൂലി കാക്കനാട്ട് വീട് വാടകയ്‌ക്കെടുത്തത്. വീട്ടുടമ അറിയാതെ വീട്ടിലുണ്ടായിരുന്ന ഫർണിച്ചറടക്കമുള്ളവ മറിച്ചുവിറ്റതിന് രണ്ടാഴ്ച മുൻപ് ജൂലിക്കെതിരേ ഉടമ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വാടകയിനത്തിൽ വലിയ തുക ലഭിക്കാനുണ്ടെന്നും ഉടമ പറയുന്നു. ആദ്യം ഏതുവിധേനയും ഇരയോട് അടുത്തുകൂടി ഇവരുമായി സൗഹൃദം സമ്പാദിക്കുകയാണത്രേ സംഘം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതികൾ ഇരകളെ കെണിയിൽ വീഴ്‌ത്തുന്നത്. ചിലരെ നേരിട്ടും വളയ്ക്കുന്നു. ഇതിനിടയിൽ ഇരയെ എവിടേക്കെങ്കിലും ക്ഷണിച്ച് കൊണ്ടുപോകുകയും കാര്യം കണ്ടശേഷം തിരിച്ചുവരുകയും ചെയ്യും.

ഈ സന്ദർഭത്തിൽ ഇവർ ബോധപൂർവം ഇരകളുമൊത്തുള്ള സെൽഫി എടുത്ത് ഫോണിൽ സൂക്ഷിക്കും. ഇതിനുശേഷം പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് പറയുകയും ഇരയോട് പണം ആവശ്യപ്പെടുകയും ചെയ്യും. ചിലർ സൗഹൃദംവച്ച് ആദ്യം പണം നൽകും. പണം നൽകാത്തവരെ സെൽഫി ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വാങ്ങും. സ്നേഹത്തോടെ ആദ്യം പണം നൽകുന്നവർ പിന്നീട് പണം തിരികെ ചോദിക്കുമ്പോഴും സെൽഫി ഭീഷണിയുയർത്തും. വഴങ്ങാത്തവരെ ബലാത്സംഗം കേസിൽ പെടുത്തുകയാണ് പതിവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP