Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ ക്ഷേമ പെൻഷനുകൾക്കും നൂറു രൂപ കൂട്ടി 1300 രൂപയായി ഉയർത്തി; തീരദേശ വികസന പാക്കേജിന് 1000 കോടി; തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ധനസഹായം 12074 കോടിയായി ഉയർത്തും; സാമ്പത്തിക ദുരിതമല്ല പൗരത്വ രജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ; തെരുവിൽ സമരത്തിനായി ഇറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്റെ ഭാവിയെന്നും ഡോ തോമസ് ഐസക്; ബജറ്റ് പ്രസംഗത്തിൽ നിറയുന്നത് കേന്ദ്ര സർക്കാരിനെതിരായ കടന്നാക്രമണം

എല്ലാ ക്ഷേമ പെൻഷനുകൾക്കും നൂറു രൂപ കൂട്ടി 1300 രൂപയായി ഉയർത്തി; തീരദേശ വികസന പാക്കേജിന് 1000 കോടി; തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ധനസഹായം 12074 കോടിയായി ഉയർത്തും; സാമ്പത്തിക ദുരിതമല്ല പൗരത്വ രജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ; തെരുവിൽ സമരത്തിനായി ഇറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്റെ ഭാവിയെന്നും ഡോ തോമസ് ഐസക്; ബജറ്റ് പ്രസംഗത്തിൽ നിറയുന്നത് കേന്ദ്ര സർക്കാരിനെതിരായ കടന്നാക്രമണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകൾക്കും 100 രൂപ വർധിപ്പിച്ച്, 1300 രൂപയായി ഉയർത്തി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ ചെലവിൽ 16.13 ശതമാനം വർധിച്ചു, റവന്യു വരുമാനം 13%മാത്രമേ വർധിച്ചുള്ളുവെന്നും ധനമന്ത്രി വിശദീകരിക്കുന്നു. തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള മൊത്തം ധനസഹായം 12074 കോടിയായി ഉയർത്തുമെന്നും ധനമന്ത്രി പറഞ്ഞു. തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കും.

ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് നേട്ടമുണ്ടായില്ലെന്നും ജിഎസ്ടി കേരളത്തിന് ഗുണം ചെയ്തില്ലെന്ന് സമ്മതിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന് തുടക്കമിട്ടു. 8330 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടിൽ നിന്നുമുണ്ടായത്. കേന്ദ്രപദ്ധതികളിൽ എല്ലാം കുടിശ്ശിക കെട്ടികിടക്കുന്നു. 2019-ലെ പ്രളയ ദുരിതാശ്വാസത്തിൽ നിന്നും കേരളത്തെ കേന്ദ്രസർക്കാർ ഒഴിവാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താൻ കേന്ദ്രം അനുവദിക്കുന്നില്ല-ഇങ്ങനെ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതാണ് ബജറ്റ് പ്രസംഗത്തിലെ ആദ്യ ഭാഗം.

മോശം സാമ്പത്തികാവസ്ഥയിൽ ആണ് ബജറ്റെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഫലപ്രദമായ നടപടികൾ കേന്ദ്രം സ്വീകരിക്കുന്നില്ല. വ്യക്തികളെ പോലെ സാമ്പത്തിക പ്രശ്‌നങ്ങളെ സർക്കാർ സമീപിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാവുമെന്നും പറഞ്ഞു. പൗരത്വനിയമത്തിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനം നടത്തിയാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. വിവിധ സാഹിത്യസൃഷ്ടികൾ ഉദ്ധരിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ചു. രാഷ്ട്രീയ സമൂഹ അന്തരീക്ഷം വളരെ മോശമെന്ന് ധനമന്ത്രി പറഞ്ഞു. ഭയം ഒരു രാജ്യമെന്നും നിശബ്ദത ഒരു ആക്രമണമെന്നുമുള്ള വയനാട്ടിലെ സ്‌കൂൾ വിദ്യാർത്ഥിനി ദ്രുപതിന്റെ കവിത ഉദ്ധരിച്ച് ധനമന്ത്രി വിശദീകരിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണ്. സാമ്പത്തിക ദുരിതമല്ല പൗരത്വ രജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രിയുടെ കുറ്റപ്പെടുത്തി. 2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്്. സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ പരാജയമാണ്. സാധാരണക്കാർക്കു പകരം കോർപ്പറേറ്റുകളെയാണ് കേന്ദ്ര സർക്കാർ സഹായിക്കുന്നത്. കേന്ദ്രത്തിന്റേത് വെറുപ്പിന്റെ രാഷ്ട്രീയമാണ്.

പൗരത്വനിയമത്തിനെതിരെ കേരളത്തിന്റെ ഒരുമ മറ്റു സംസ്ഥാനങ്ങൾ വിസ്മയത്തോടെ കണ്ടു. തെരുവിൽ സമരത്തിനായി ഇറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്റെ ഭാവി. കീഴടങ്ങില്ല എന്ന് ക്യാംപസുകൾ മുഷ്ടി ചുരുട്ടി പറയുന്നു. പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകൾക്കതീതം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. റഫീക് അഹമ്മദിന്റെ കവിതയും ബജറ്റ് ആമുഖത്തിൽ ധനമന്ത്രി സൂചിപ്പിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്ന സാഹചര്യമാണിത്. അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടം. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും ധനമന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP