Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷ് സർവകലാശാലയിലും ബീഫ് നിരോധനം; പ്രകൃതിയെ കാക്കാൻ ബീഫ് നിരോധിച്ച് സ്‌കോട്ട്‌ലൻഡിലെ എഡിൻബറോ സർവകലാശാല; ഇന്ത്യക്കുപിന്നാലെ ബ്രിട്ടനും സത്യം തിരിച്ചറിയുമ്പോൾ

ബ്രിട്ടീഷ് സർവകലാശാലയിലും ബീഫ് നിരോധനം; പ്രകൃതിയെ കാക്കാൻ ബീഫ് നിരോധിച്ച് സ്‌കോട്ട്‌ലൻഡിലെ എഡിൻബറോ സർവകലാശാല; ഇന്ത്യക്കുപിന്നാലെ ബ്രിട്ടനും സത്യം തിരിച്ചറിയുമ്പോൾ

സ്വന്തം ലേഖകൻ

വിശ്വാസത്തിന്റെ പേരിൽ ഇന്ത്യയിലെ പല സംസ്ഥാനത്തും ബീഫ് നിരോധനം നിലവിലുണ്ട്. കേരളത്തിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച് അതിനെതിരേ പ്രതിഷേധിച്ചിട്ടുമുണ്ട്. ബ്രിട്ടനിലെ പ്രശസ്തമായ ഒരു സർവകലാശാല ബീഫ് നിരോധനം നടപ്പാക്കിയ വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. സ്‌കോട്ട്‌ലൻഡിലെ എഡിൻബറോ സർവകലാശാലയാണ് അതിനുകീഴിലെ സ്ഥാപനങ്ങളിലുള്ള ക്യാന്റീനുകളിൽനിന്ന് ബീഫിനെ പുറത്താക്കിയത്. പ്രകൃതിയെ സംരക്ഷിക്കാൻവേണ്ടിയാണ് ബീഫ് നിരോധനം നടപ്പാക്കിയതെന്ന് അധികൃതർ പറയുന്നു.

സ്‌കോട്ടിഷ് റൂറൽ കോളേജിലെ വിദ്യാർത്ഥികളാണ് ബീഫ് നിരോധനമെന്ന ആശയം ആദ്യം ഉയർത്തിയത്. പിന്നാലെ ഒരു വിദ്യാർത്ഥി യൂണിയനും ഇതേ ആവശ്യമുയർത്തി. എല്ലി സിൽവർസ്റ്റെയ്ൻ എന്ന വിദ്യാർത്ഥി തയ്യാറാക്കിയ നിവേദനത്തിൽ 570-ഓളം വിദ്യാർത്ഥികൾ ഒപ്പുവെച്ചു. ഇതോടെയാണ് യൂണിവേഴ്‌സിറ്റി ക്യാന്റീനുകളിൽ ബീഫ് നിരോധിച്ചുകൊണ്ട് തീരുമാനമെടുത്തത്. രാജ്യത്തെ മാംസവ്യവസായ മേഖലയ്ക്ക് ഇത് തിരിച്ചടിയാകുമെന്ന എതിർവാദം വിജയിച്ചില്ല.

റൂറൽ കോളേജിൽ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ കാർഷികവിഭാഗം വിദ്യാർത്ഥികളാണ് ബീഫ് നിരോധനമാവശ്യപ്പെട്ടത്. ചർച്ച നടക്കുന്ന വേളയിൽ, ഈ വിദ്യാർത്ഥികളെ പുറത്താക്കാൻ യൂണിവേഴ്‌സിറ്റി യൂണിയൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നുനടന്ന വോട്ടെടുപ്പിൽ 76 പേർ ബീഫ് നിരോധനത്തെ അനുകൂലിച്ചു. 73.5 വോട്ടുകളാണ് ബീഫിന് അനുകൂലമായി ലഭിച്ചത്. അഞ്ചുപേർ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. ബീഫ് നിരോധനം പാസ്സായെങ്കിലും പല വിദ്യാർത്ഥികളും ഇതുവെറും തമാശയാണെന്ന മട്ടിലാണ് കാണുന്നത്.

സ്‌കോട്ട്‌ലൻഡിലെ ഒരു ക്യാൻസർ ചാരിറ്റി സംഘടനയും മാസഭക്ഷണം ത്യജിക്കണമെന്ന കാമ്പെയിൻ നടത്തിയിരുന്നു. അതിനിടെയാണ് എഡിൻബറോ സർവകലാശാലയിലെ ബീഫ് നിരോധനവും. മാർച്ച് മാസം മാംസവിരുദ്ധമായി ആചരിക്കണമെന്നാണ് ചാരിറ്റി സംഘടനയായ മക്മില്ലൻ ആവശ്യപ്പെട്ടത്. മാംസാഹാരവും മാംസമുപയോഗിച്ചുള്ള ഉത്പന്നങ്ങളും ത്യജിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, മാംസോത്പന്ന മേഖലയിൽനിന്നുള്ള ശക്തമായ എതിർപ്പിനെത്തുടർന്ന് മക്മില്ലൻ തീരുമാനം പിൻവലിച്ചു. അതേ ഗതിയാകുമോ എഡിൻബറോ സർവകലാശാലയിലെ ബീഫ് നിരോധനത്തിനുമെന്ന് ചിന്തിക്കുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP