Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടന്റെ നാലിരട്ടി വലുപ്പവും 6,000 സ്‌ക്വയർ കിലോമീറ്റർ നീളവുമുള്ള കൂറ്റൻ ഐസുകട്ട സതേൺ ഓഷ്യനിൽ; സമുദ്രത്തിൽ വിശാലമായി കിടക്കുന്ന ഐസുകട്ടയുടെ ഭാരം ഒരു ട്രില്ല്യൺ: 2017ൽ അന്റാർട്ടിക്കിൽ നിന്നും അടർന്നു വീണ ഐസ് കട്ട കപ്പലുകൾക്ക് ഭീഷണിയാകും

ലണ്ടന്റെ നാലിരട്ടി വലുപ്പവും 6,000 സ്‌ക്വയർ കിലോമീറ്റർ നീളവുമുള്ള കൂറ്റൻ ഐസുകട്ട സതേൺ ഓഷ്യനിൽ; സമുദ്രത്തിൽ വിശാലമായി കിടക്കുന്ന ഐസുകട്ടയുടെ ഭാരം ഒരു ട്രില്ല്യൺ: 2017ൽ അന്റാർട്ടിക്കിൽ നിന്നും അടർന്നു വീണ ഐസ് കട്ട കപ്പലുകൾക്ക് ഭീഷണിയാകും

സ്വന്തം ലേഖകൻ

രണ്ട് വർഷം മുമ്പ് അന്റാർട്ടിക്കിൽ നിന്നും അടർന്നു വീണ ലോകത്തെ ഏറ്റവും വലുപ്പമുള്ള ഐസു കട്ട വടക്കു നിന്നും സഞ്ചരിച്ച് സതേൺ ഓഷ്യനിൽ എത്തി. എ68 എന്ന് പേരിട്ടിരിക്കുന്ന ഐസുകട്ടയാണ് സതേൺ ഓഷ്യനിൽ എത്തിയിരിക്കുന്നത്. 6,000 സ്‌ക്വയർ കിലോമീറ്രർ വലുപ്പമുള്ള ഈ ഐസു കട്ട സമുദ്രയാത്ര നടത്തുന്ന കപ്പലുകൾക്ക് ഭീഷണിയാകുമെന്നതാണ് ആശങ്കയാകുന്നത്.

ലണ്ടൻ നഗരത്തിന്റെ നാലിരട്ടി വലുപ്പമുള്ള ഈ ഐസുകട്ടയ്ക്ക് ഒരു ട്രല്ല്യണിന് മുകളിൽ ഭാരം വരും. 2017ൽ ഇത് അടർന്ന് വീണതിന് ശേഷം വടക്കൻ ഭാഗത്തേക്ക് സഞ്ചരിക്കുക ആയിരുന്നു. ഇപ്പോൾ ഇത് 63 ഡിഗ്രി തെക്കൻ അക്ഷാംശ രേഖയിലാണ് നിൽക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇത് തെക്കൻ ഭാഗത്തേക്ക് സഞ്ചരിച്ച് തുടങ്ങിയത്.

നിലവിൽ ഇത് തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഉള്ളത്. മധ്യരേഖാ പ്രദേശത്തേക്ക് നീങ്ങുന്തോറും ഇത് വീണ്ടും പിളർക്കുമന്നാണ് കണക്കാക്കുന്നത്. എന്നാൽ കപ്പലുകൾക്ക് ഇത് വൻ ഭീഷണിയായി മാറും. കപ്പലുകൾ എല്ലായ്‌പ്പോഴു ഇതിന്റെ ലൊക്കേഷൻ ട്രേസ് ചെയ്ത് വേണം സഞ്ചിരിക്കാൻ. ഇല്ലെങ്കിൽ ഇത് വൻ അപകടത്തിന് വഴിവെക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP