Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവൾ അനന്യ എന്ന നാലാം ക്ലാസ്സുകാരി; ഗായകൻ വേണു ഗോപാൽ തേടിയ ആ അനുഗ്രഹീത ഗായിക കണ്ണൂരിലുണ്ട്

ഇവൾ അനന്യ എന്ന നാലാം ക്ലാസ്സുകാരി; ഗായകൻ വേണു ഗോപാൽ തേടിയ ആ അനുഗ്രഹീത ഗായിക കണ്ണൂരിലുണ്ട്

സ്വന്തം ലേഖകൻ

അന്ധയായ ഒരു കൊച്ചു പെൺകുട്ടി പാട്ടു പാടുന്ന വീഡിയോ ഫേസ്‌ബുക്കിൽ വൈറലായിരുന്നു. ഈ വീഡിയോ ഫേസ്‌ബുക്ക് പേജിലൂടെ ഷെയർ ചെയ്ത് ഗായകൻ ജി വേണുഗോപാൽ അന്വേഷിച്ചു. ആരാണീ അനുഗ്രഹീത ഗായിക എന്ന്.

'അസാധ്യ വോയിസ് ക്വാളിറ്റി, റേഞ്ച്, അനായാസമായ ആലാപന മികവ്'. കണ്ണ് നിറച്ചു. ഈ മോളുടെ ഡീറ്റെയിൽസ് ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി തരാമോ?'എന്നായിരുന്നു വേണു ഗോപാൽ ചോദിച്ചത്.

വേണുഗോപാൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഈ പെൺകുട്ടിയുടെ ഡീറ്റെയിൽസ് പലരും കമന്റ് ബോക്‌സിലെഴുതി. അനന്യയെന്നാണ് അവളുടെ പേരെന്നും കണ്ണൂരാണ് ഈ പെൺകുട്ടിയുടെ സ്ഥലമെന്നും. അങ്ങനെ ഒരൊറ്റ ദിവസം കൊണ്ടാണ് നാലാം ക്ലാസ്സുകാരിയായ അനന്യക്കുട്ടി സോഷ്യൽ മീഡിയയിലെ താരമായി. ജന്മനാ കാഴ്ചശക്തിയില്ലാത്ത അനന്യ സ്പെഷ്യൽ സ്‌കൂളിലെ ക്ലാസ്സിനിടെ പാടിയ നീ മുകിലോ എന്ന പാട്ട് സോഷ്യൽ മീഡിയയിലെത്തിയതോടെ അനന്യയ്ക്ക് സ്നേഹാശംസകൾ ഒഴുകിയെത്തി.

അനന്യയുടെ പാട്ട് വൈറലായതോടെ സംഗീത സംവിധായകൻ ബിജിപാലും സിനിമയിലേക്ക് ക്ഷണവുമായെത്തി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാവും അനന്യയുടെ സിനിമാപിന്നണിഗാനരംഗത്തേക്കുള്ള അരങ്ങേറ്റം. വാരം സ്വദേശികളായ പുഷ്പൻ- പ്രജിത ദമ്പതികളുടെ ഇളയമകളാണ് അനന്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP