Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചില രംഗങ്ങളിൽ സംവിധായകൻ പ്രതീക്ഷിച്ചത്ര നന്നായി അഭിനയിച്ചില്ല; സീരിയൽ നടിമാർക്കെതിരെ മോശം വാക്കുകൾ പ്രയോഗിച്ച് സംവിധായകൻ: നടിമാർ പൊലീസിൽ പരാതി നൽകിയതോടെ മാപ്പു പറഞ്ഞ് തലയൂരി നീരവ് പാണ്ഡ്യൻ

ചില രംഗങ്ങളിൽ സംവിധായകൻ പ്രതീക്ഷിച്ചത്ര നന്നായി അഭിനയിച്ചില്ല; സീരിയൽ നടിമാർക്കെതിരെ മോശം വാക്കുകൾ പ്രയോഗിച്ച് സംവിധായകൻ: നടിമാർ പൊലീസിൽ പരാതി നൽകിയതോടെ മാപ്പു പറഞ്ഞ് തലയൂരി നീരവ് പാണ്ഡ്യൻ

സ്വന്തം ലേഖകൻ

സീരിയലിലെ ചില രംഗങ്ങളിൽ നന്നായി അഭിനയിച്ചിലെല്ന്ന് ആരോപിച്ച് നടിമാർക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച സംവിധായകനെതിരെ നടിമാർ പൊലീസിൽ പരാതി നൽകി. തമിഴ് സീരിയലിന്റെ ലൊക്കേഷനിലാണ് സംഭവം. പ്രിയമാരാമൻ നായികയായ സെമ്പരുത്തി എന്ന സീരിയൽ ലൊക്കേഷനിലാണ് നടിമാരോട് സംവിധായകന്റെ മോശം പദപ്രയോഗം. തുടർന്ന് നടിമാർ സംവിധായകനെതിരെ പരാതി നൽകുക ആയിരുന്നു.

തമിഴ് ടി വി പ്രേക്ഷകരുടെ ഇടയിൽ വലിയ ജനകീയതയുള്ള സെമ്പരുത്തി എന്ന ഹിറ്റ് സീരിയലിന്റെ സംവിധായകൻ നീരവ് പാണ്ഡ്യനെതിരെയാണ് നടിമാർ ചെന്നൈയിലെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകിയത്. തുടർന്ന് സംവിധായകൻ നടിാരോട് മാപ്പ് പറഞ്ഞ് തലയൂരി.സീരിയലിലെ പ്രധാന ചില രംഗങ്ങളിൽ വേണ്ടവിധം നന്നായി അഭിനയിച്ചില്ല എന്നു പറഞ്ഞായിരുന്നു സംവിധായകൻ മോശം പദപ്രയോഗങ്ങൾ പ്രയോഗിച്ചു എന്നായിരുന്നു പരാതി.

നടിമാരുടെ പരാതിയെ തുടർന്ന് പൊലീസ് സംവിധായകനെ വിളിച്ചുവരുത്തി അന്വേഷിച്ചിരുന്നു. നീരവ് പാണ്ഡ്യ വിഷയത്തിൽ നടിമാരോടു മാപ്പു പറയുകയും ഷൂട്ടിങ്ങ് തുടരുകയും ചെയ്തുവെന്നാണ് റിപ്പേർട്ടുകൾ. 2017ൽ സംപ്രേഷണം ആരംഭിച്ച സീരിയലാണ് സെമ്പരുത്തി. കാർത്തിക് രാജ്, ഷബാന ഷാജഹാൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP