Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി മാനസിക ശാരീരിക പീഡനം: മനംനൊന്ത് യുവതിയുടെ ആത്മഹത്യ; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും; തുക മുഴുവൻ മകൾക്ക് കെെമാറണം, കുട്ടിക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരവും നൽകണമെന്നും കോടതി ഉത്തരവ്

സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി മാനസിക ശാരീരിക പീഡനം: മനംനൊന്ത് യുവതിയുടെ ആത്മഹത്യ;  പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും; തുക മുഴുവൻ മകൾക്ക് കെെമാറണം, കുട്ടിക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരവും നൽകണമെന്നും കോടതി ഉത്തരവ്

കെ വി നിരഞ്ജൻ

കോഴിക്കോട്: സ്വത്ത് ആവശ്യപ്പെട്ടും മറ്റും നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തുവെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. എരഞ്ഞിക്കൽ മൊകവൂർ കുറ്റിപ്പുറത്ത് പ്രജിത്തിനാണ് (33) ഭാര്യ അമ്പലത്തു കുളങ്ങര സ്വദേശി അനുഷ (24) മരിച്ച കേസിൽ മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി കെ എസ് അംബികയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് കൊല്ലം കൂടി തടവനുഭവിക്കണമെന്നും പിഴ സംഖ്യ മുഴുവൻ അനുഷയുടെ പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഇത് കൂടാതെ കുട്ടിക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരവും നൽകണം. പണം മുഴുവൻ അനുഷയുടെ മാതാവിന്റെ പേരിൽ കെട്ടിവക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സ്ത്രീധനത്തിനായി മാനസികമായും ശാരീരികമായും ഉപദ്രവം, ആത്മഹത്യാ പ്രേരണ, ആഭരണങ്ങൾ കൈക്കലാക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ നൽകിയിരിക്കുന്നത്. 2013 മാർച്ച് മൂന്നിന് വിവാഹിതയായ യുവതി 2018 ജനുവരി 23നാണ് ജീവനൊടുക്കിയത്. പ്രൊസിക്യൂഷനായി അഡീഷണൽ ഗവ. പ്രൊസിക്യൂട്ടർ എം ജയദീപ് ഹാജരായി. വിവാഹ സമ്മാനമായി വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ വിൽക്കുകയും അനുഷയുടെ മാതാവിന്റെ പേരിലുള്ള വീട് പ്രതിയുടെ പേരിൽ എഴുതിക്കൊടുക്കാൻ നിരന്തരം നിർബന്ധിച്ചും പ്രതിക്ക് വിരോധമുള്ളവർക്കെതിരെ അനുഷയുടെ പേരിൽ പരാതി കൊടുപ്പിച്ചും ദേഹോപദ്രവമേൽപ്പിച്ചും പീഡിപ്പിച്ചതായാണ് കാക്കൂർ പൊലീസെടുത്ത കേസ്. താമരശ്ശേരി ഡി വൈ എസ് പിമാരായ പി സി സജീവൻ, പി ബിജുരാജ്, കാക്കൂർ എ എസ് ഐ രാമകൃഷ്ണൻ എന്നിവരാണ് കേസന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP