Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയത് കർണാടകയിലേക്ക്; പുത്തൂരിലെ റബ്ബർ തോട്ടത്തിൽവെച്ച് വീരാൻകുട്ടിയെ കേരളാ പൊലീസ് പിടികൂടിയത് വീട് വളഞ്ഞ്; ഒളിവിൽ പോകാൻ സഹായം നല്കിയവർക്കതിരെയും അന്വേഷണം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയത് കർണാടകയിലേക്ക്; പുത്തൂരിലെ റബ്ബർ തോട്ടത്തിൽവെച്ച് വീരാൻകുട്ടിയെ കേരളാ പൊലീസ് പിടികൂടിയത് വീട് വളഞ്ഞ്; ഒളിവിൽ പോകാൻ സഹായം നല്കിയവർക്കതിരെയും അന്വേഷണം

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം പോത്തുകല്ലിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയത് കർണാടകയിലേക്ക്. കർണാടകയിലെ പുത്തൂരിലെ റബ്ബർ തോട്ടത്തിൽവെച്ച് വീരാൻകുട്ടിയെ കേരളാ പൊലീസ് പിടികൂടിയത് വീട് വളഞ്ഞ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോത്തുകല്ല് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് ഇന്ന് പിടികൂടിയത്. പ്രതിയെ ഒളിവിൽ പോകാൻ സഹായം നല്കിയവർക്കതിരെയും അന്വേഷണം ആരംഭിച്ചു.

കുറുമ്പലങ്ങോട് കാവുംപാടം മുണ്ടോടൻ വീരാൻകുട്ടി(51)യെ ആണ് പോത്തുകൽ എസ്‌ഐ കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിൽ നിന്നും അറസ്റ്റ് ചെയ്തത്. പോത്തുകല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഡിസംബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാമ്പ്യ ആര്യാപൂ എന്ന സ്ഥലത്തുണ്ടെന്ന് കണ്ടെത്തി.

പോത്തുകല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ മധ്യവയസ്‌കനായ പ്രതി വീരാൻകുട്ടിയെ കുറിച്ച് പോത്തുകൽ സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ പോത്തുകല്ല് എസ് ഐ അബ്ബാസ് നടത്തിയ അന്വേഷണത്തിൽ നിന്നും പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാമ്പ്യ ആര്യാപൂ എന്ന സ്ഥലത്തുള്ള റബ്ബർ തോട്ടത്തിലെ വീട്ടിൽ നിന്നും കർണാടക പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞാണ് ഇന്നലെ ഉച്ചയോടെ പ്രതിയെപിടികൂടിയത്.

പ്രതിയെ ഇന്ന് പോത്തുകൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ശേഷം പോക്സോ കോടതി മഞ്ചേരി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ്‌ഐ് അബ്ബാസിന് പുറമെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സെലീന, അബ്ദുൽ സലീം, മുജീബ്, സുരേഷ് ബാബു, സി.പി.ഒ കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP