Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പൊലീസുകാർക്ക് നേരെ അസഭ്യവും കൈയേറ്റ ശ്രമവും; പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററും തകർത്തു; പിടിയിലായവരിൽ ബലാത്സം​ഗം, കൊലപാതക കേസുകളിലെ പ്രതികൾ; സ്റ്റേഷന് പുറത്തും ഗുണ്ടകളുടെ ആക്രമണ ഭീഷണി; സ്റ്റേഷന് മുൻപിൽ ആയുധം വീശിയ സംഭവത്തിലും ഇവർക്കെതിരെ കേസുകൾ

നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പൊലീസുകാർക്ക് നേരെ അസഭ്യവും കൈയേറ്റ ശ്രമവും; പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററും തകർത്തു; പിടിയിലായവരിൽ ബലാത്സം​ഗം, കൊലപാതക കേസുകളിലെ പ്രതികൾ; സ്റ്റേഷന് പുറത്തും ഗുണ്ടകളുടെ ആക്രമണ ഭീഷണി; സ്റ്റേഷന് മുൻപിൽ ആയുധം വീശിയ  സംഭവത്തിലും ഇവർക്കെതിരെ കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം. സ്റ്റേഷനിൽ എത്തിയ ഗുണ്ടാ സംഘം പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സിസിടിവി ഉപകരണങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പൊലീസ് സ്റ്റേഷനിൽ എത്തിയ ഇവർ സംഘർഷാവസ്ഥ സൃഷ്ടിച്ചതായി പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. തങ്ങൾ മർദ്ദിച്ച യുവാവിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് അക്രമികൾ പൊലീസ് സ്റ്റേഷൻ അക്രമിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബുധനാഴ്‌ച്ച പുലർച്ചെ നിലമ്പൂർ തൃക്കൈക്കുത്ത് യുവാവിനെ പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചത്. ഗുണ്ടാ സംഘങ്ങളുടെ നേത്യത്വത്തിൽ അക്രമിക്കാൻ പദ്ധതിയിട്ടുവെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായതെന്ന് വിവരം ലഭിക്കുന്നത്.

മർദ്ദനത്തിൽ പരിക്കേറ്റ് അവശനായ യുവാവിനെ നിലമ്പൂർ സ്റ്റേഷനിലേക്ക് എത്തി യുവാവിനെതിരെ എതിരെ കേസെടുക്കാൻ പൊലീസിനോട് ഇവർ ആവശ്യപ്പെടുകയായിരുന്നു. മർദ്ദനമേറ്റ ഇയളെ ഉടൻ ആശുപത്രിയിൽ എത്തിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതിൽ പ്രകോപിതരായ പ്രതികൾ പൊലീസിനെതിരെ അസഭ്യം പറയുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്തു. ഇതിനിടയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററും പ്രതികൾ തകർത്തു. കൂടുതൽ പൊലീസ്' എത്തി ഇവരെ അറസ്റ്റ് ചെയതാണ് സംഘർഷം ഒഴിവാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു.

നിലമ്പൂർ ചന്തക്കുന്ന് പാലോട്ടിൽ ഫാസിൽ എന്ന ഇറച്ചി ഫാസിൽ ( 28), കരുളായി വലംപുറം കോലോത്തും തൊടിക അഹമ്മദ് ആഷിഖ് എന്ന കുഞ്ഞാവ ( 25), ചന്തക്കുന്ന് തെക്കര തൊടിക ഷാബിർ റുഷ്ദ് (28 ) എന്നിവരാണ് അറസ്റ്റിലായത് .നാലാം പ്രതി സിറിലിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന് നേരെ കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

അറസ്റ്റിലായ പ്രതികളിൽ ആഷിഖിനെതിരെ പൂക്കോട്ടുംപാടം സ്റ്റേഷനിൽ ബലാൽസംഗകേസും നിലമ്പൂർ, പൂക്കോട്ടുംപാടം സ്റ്റേഷനുകളിൽ നിരവധി കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ട്. ഫാസിലിനെതിരെ നിലമ്പൂർ സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകൾ ഉൾപ്പെടെ 6 കേസുകൾ ഉണ്ട്. പൂക്കോട്ടുംപാടം സ്റ്റേഷന് മുൻപിൽ ആയുധം വീശിയ കേസിലും ഫാസിലിനെതിരെ കേസുണ്ട്. സെബീർ റുസ്തെക്കെതിരെ വ്യാജ വാട്സപ്പ് ഹർത്താൽ അക്രമം, അടിപിടി കേസുകൾ നിലവിലുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലമ്പൂർ സി ഐ സുനിൽപുളിക്കലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP