Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മദ്യത്തിന്റെ സർഗാത്മകത തിരിച്ചറിയാൻ ശ്രീനാരായണ ഗുരുവിന് കഴിഞ്ഞില്ല; കലാകാരന്മാരുടെ ഭാവനയെ ഉണർത്തുന്നതാണ് മദ്യം; മനുഷ്യനുണ്ടായ കാലം മുതൽ ലഹരി അവനൊപ്പമുണ്ട്; ഏത് ഉപഭോഗവസ്തുവിന്റെയും ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് വേണം അതുപയോഗിക്കാൻ; ഇത് ഗുരുവിന് മനസ്സിലായില്ല'; എഴുത്തുകാരി മാധവിക്കുട്ടിയെ മതംമാറ്റിയതിന് സമദാനി പത്തു ലക്ഷം ഡോളർ വാങ്ങിയെന്ന വിവാദ പ്രസ്താവനയ്ക്ക് ശേഷം വീണ്ടും എ പി അഹമ്മദ്

'മദ്യത്തിന്റെ സർഗാത്മകത തിരിച്ചറിയാൻ ശ്രീനാരായണ ഗുരുവിന് കഴിഞ്ഞില്ല; കലാകാരന്മാരുടെ ഭാവനയെ ഉണർത്തുന്നതാണ് മദ്യം; മനുഷ്യനുണ്ടായ കാലം മുതൽ ലഹരി അവനൊപ്പമുണ്ട്; ഏത് ഉപഭോഗവസ്തുവിന്റെയും ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് വേണം അതുപയോഗിക്കാൻ; ഇത് ഗുരുവിന് മനസ്സിലായില്ല'; എഴുത്തുകാരി മാധവിക്കുട്ടിയെ മതംമാറ്റിയതിന് സമദാനി പത്തു ലക്ഷം ഡോളർ വാങ്ങിയെന്ന വിവാദ പ്രസ്താവനയ്ക്ക് ശേഷം വീണ്ടും എ പി അഹമ്മദ്

കെ വി നിരഞ്ജൻ

 കോഴിക്കോട്: കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാനും തൂക്കി നോക്കാതെ മതവിമർശനം നടത്താനും മടിയില്ലാത്തയാളാണ് സിപിഐ സഹയാത്രികനും യുവകലാസാഹിതി സംസ്ഥാന സെക്രട്ടറിയുമായ എ പി അഹമ്മദ്. സൗദി അറേബ്യയിലെ ഒരു സംഘടനയിൽ നിന്നും പത്തു ലക്ഷം ഡോളർ വാങ്ങിയാണ് മുസ്ലിം ലീഗ് നേതാവ് സമദാനി എഴുത്തുകാരി മാധവിക്കുട്ടിയെ മതപരിവർത്തനം നടത്തിയതെന്ന ഇദ്ദേഹത്തിന്റെ പരാമർശം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മാധവിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന കനേഡിയൻ എഴുത്തുകാരി മെർളി വെസ്ബോർഡിന്റെ പുസ്തകത്തിലുണ്ടായിരുന്നു. മെർളി വെസ്ബോർഡിന്റെ പുസ്തകം ആരും ചർച്ച ചെയ്തില്ല. എന്നാൽ, അന്താരാഷ്ട്ര പദ്ധതിയുണ്ടായിരുന്നു മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു പിന്നിൽ. മതപരിവർത്തനത്തിനായി വൻതോതിൽ ഫണ്ട് രാജ്യത്തേക്കെത്തുന്നുണ്ട്. ഇസ്ലാമിക പ്രബോധനം എന്ന പേരിലെത്തുന്ന ഫണ്ട് മതപരിവർത്തനത്തിനായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടുമൊരു വിവാദ പരാമർശവുമായി എ പി അഹമ്മദ് രംഗത്തെത്തി. ശ്രീനാരായണ ഗുരുവിനെ വിമർശിച്ചുകൊണ്ട്. കോഴിക്കോട് നടന്ന കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി)സംസ്ഥാന സമ്മേളന വേദിയിൽ അദ്ദേഹം എത്തിയത്. സമ്മേളനത്തിന്റെ ഭാഗമായി ടൗൺഹാളിൽ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമവും തൊഴിലാളി വർഗവും എന്ന വിഷയത്തിലുള്ള സെമിനാറിലായിരുന്നു എ പി അഹമ്മദിന്റെ പ്രസ്താവന. ശ്രീനാരായണഗുരുവിന്റെ മദ്യത്തോടുള്ള വിരോധത്തെയും മദ്യം ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ നിർദേശത്തെയും വിമർശിക്കുകയായിരുന്നു എ പി അഹമ്മദ്. മദ്യത്തിന്റെ സർഗാത്മകത തിരിച്ചറിയാൻ ശ്രീനാരായണ ഗുരുവിന് സാധിച്ചില്ല. ഇത് അദ്ദേഹത്തിന്റെ പരാജയമാണെന്നായിരുന്നു എ പി അഹമ്മദ് പറഞ്ഞത്. ഇക്കാര്യങ്ങൾ നേരത്തെ പറയണമെന്നുണ്ടായിരുന്നെങ്കിലും വേദികൾ അതിന് പറ്റിയതായിരുന്നില്ല. എന്നാൽ ചെത്ത് തൊഴിലാളികളുടെ സമ്മേളനത്തിലെങ്കിലും ഇത് പറയാതിരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് പറയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

വിഷയം പൗരത്വ ഭേദഗതി നിയമമാണെങ്കിലും അതിനിടയിലാണ് വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത മദ്യത്തെയും ഗുരുവിനെയും അദ്ദേഹം കൊണ്ടുവന്നതെന്നതും ശ്രദ്ധേയമാണ്. മദ്യപാനികൾ ഏറെ സർഗാത്മകതയുള്ളവരാണ്. മദ്യം ഉപയോഗിച്ച് നശിച്ചവരുടെ കഥകൾ മാത്രമെ നമ്മൾ കേട്ടിട്ടുള്ളു. അത് മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ മനുഷ്യനുണ്ടായ കാലം മുതൽ ലഹരി അവനൊപ്പമുണ്ട്. അവന്റെ സർഗവാസനകളെ പ്രചോദിപ്പിച്ചത് എക്കാലത്തും മദ്യമായിരുന്നു. കലാകാരന്മാരുടെ ഭാവനയെ ഉണർത്താൻ ശേഷിയുള്ളതാണ് മദ്യം. ഏത് ഉപഭോഗവസ്തുവിന്റെയും ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് വേണം അതുപയോഗിക്കാൻ. അല്ലാത്തവർ പരാജയമാണ്. മദ്യത്തിന്റെ കാര്യത്തിലും ഇത്ര മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം എല്ലാ വിഭാഗം മനുഷ്യരെയും ബാധിക്കുന്നതാണ്. ഇസ്ലാം മതത്തിലെ കടുത്ത യാഥാസ്ഥിതിക പണ്ഡിതരെ മുന്നിൽ നിർത്തി ആൾക്കൂട്ടത്തിന് മുന്നിൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പലരും ശബ്ദിച്ചപ്പോഴാണ് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്നതാണ് നിയമമെന്ന് പലരും തെറ്റിദ്ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മദ്യമെന്ന ലഹരി പലർക്കും ആശ്വാസം പകരുന്നുണ്ടെങ്കിലും അതിനെ ഇത്രത്തോളം മഹത്വവത്ക്കരിക്കുന്ന നിലപാട് ശരിയല്ലെന്ന് പലരും പറയുന്നു. യുവതലമുറയെ ഉൾപ്പെടെ നാശത്തിലേക്ക് തള്ളിവിടുന്നതാണ് മദ്യം. കലാകാരുടെ സർഗാത്മകതയെ നശിപ്പിക്കാൻ മാത്രമെ മദ്യം ഉപകരിക്കുകയുള്ളു. മദ്യത്താൽ നാശത്തിലേക്ക് നടന്നുപോയ നിരവധി കലാകാരന്മാരും എഴുത്തുകാരുമുണ്ട്. വാസ്തവം ഇതായിരിക്കെ മദ്യത്തെ മഹത്വവത്ക്കരിച്ച് ശ്രീനാരായണ ഗുരുവിനെ ആക്ഷേപിച്ച നിലപാട് ശരിയല്ലെന്നും പലരും വ്യക്തമാക്കുന്നു. എന്നാൽ ചെത്ത് തൊഴിലാളികളുടെ സമ്മേളനത്തിൽ മദ്യവുമായി ബന്ധപ്പെട്ട ഒരു വസ്തുതയും അതിൽ തനിക്കുള്ള അഭിപ്രായവും ചൂണ്ടിക്കാണിക്കുക മാത്രമാണ് എ പി അഹമ്മദ് ചെയ്തതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP