Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രഹസ്യ സ്ഥാനാർത്ഥി പട്ടിക: പ്രശാന്ത് കിഷോറിന്റെ സ്ഥാനാർത്ഥി ലിസ്റ്റിൽ താനുണ്ടോ?; കൗൺസിലർമാരായി വിജയിച്ചവരിൽ പലരും തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീടുകൾ സന്ദർശിച്ച് സമ്മാനവിതരണം വരെ; ഫോണിലേക്ക് വരുന്ന നിരവധി കോളുകളാൽ വലഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ

രഹസ്യ സ്ഥാനാർത്ഥി പട്ടിക: പ്രശാന്ത് കിഷോറിന്റെ സ്ഥാനാർത്ഥി ലിസ്റ്റിൽ താനുണ്ടോ?; കൗൺസിലർമാരായി വിജയിച്ചവരിൽ പലരും തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീടുകൾ സന്ദർശിച്ച് സമ്മാനവിതരണം വരെ; ഫോണിലേക്ക് വരുന്ന നിരവധി കോളുകളാൽ വലഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേരുണ്ടോ എന്നറിയാനുള്ള ഫോൺ വിളികളാൽ വലഞ്ഞ് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കൾ. വിളിക്കുന്നതാവട്ടെ നിലവിൽ കൗൺസിലർമാരായ തൃണമൂൽ കോൺഗ്രസുകാരാണെന്നാണ് വിചിത്രം. 

കൗൺസിലർമാരായി വിജയിച്ചവരിൽ പലരും തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീടുകൾ സന്ദർശിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. കിലോക്കണക്കിന് കൊഞ്ച് മുതൽ റിസ്റ്റ് വാച്ചുകൾ വരെയാണ് പലരും സമ്മാനമായി നൽകുന്നത്. വീണ്ടും സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രശാന്ത് കിഷോർ തയ്യാറാക്കുന്ന രഹസ്യ പട്ടികയെ അടിസ്ഥാനമാക്കിയാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നതിൽ മിടുക്കനാണ് പ്രശാന്ത് കിഷോർ. നമോ കാമ്പ്യനിലൂടെ മോദിയെ പ്രധാനന്ത്രിയാക്കിയതും നിതീഷ് കുമാറിന് ബീഹാറിലെ മുഖ്യമന്ത്രി പദം ഉറപ്പിച്ചു നൽകിയതും പ്രശാന്ത് കിഷോറിന്റെ മികവാണ്. ഇത് മനസ്സിലാക്കി പ്രശാന്തിനെ കോൺഗ്രസും പിആർ ഗുരുവാക്കി. എന്നാൽ പറയുന്നതൊന്നും നടക്കുന്നില്ലെന്ന് കണ്ടപ്പോൾ പ്രശാന്ത് കിഷോർ കോൺഗ്രസുമായി അകന്നു. ഇത് മാധ്യമങ്ങൾ ആഘോഷമാക്കി. ഇതോടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടു. പ്രശാന്ത് കിഷോർ അങ്ങനെ വീണ്ടും കോൺഗ്രസ് ക്യാമ്പിലെതിക്കുകയായിരുന്നു.

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 144 കൗൺസിലർമാരിലെ 17 കൗൺസിലർമാരുടെ പേര് അനധികൃതമായി സ്വത്ത് ഇരട്ടിപ്പിച്ചുവെന്നു കാണിച്ച് പ്രശാന്ത് കിഷോറിന്റെ സംഘം പാർട്ടി നേതൃത്വത്തിന് നൽകിയെന്ന് റിപ്പോർട്ടുകളുണ്ട്. ജെ.ഡിയുവിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസിൽ പ്രശാന്ത് കിഷോർ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ പ്രശാന്ത് കിഷോർ തള്ളിക്കളയുകയായിരുന്നു. ബീഹാർ കേന്ദ്രീകരിച്ച് തന്നെ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് തന്റെ തീരുമാനമെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. പ്രശാന്ത് കിഷോർ ഫെബ്രുവരി 11ന് നടത്തുന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനമായിരിക്കുമെന്നാണ് സൂചന.

കൂടാതെ, തമിഴ്‌നാട്ടിൽ 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രശാന്ത് കിഷോർ നേതൃത്വം നൽകുന്ന ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുമായി (ഐപാക്) ഡി.എം.കെ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയ സുനിൽ. കെ കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞതോടെയാണ് പ്രശാന്ത് കിഷോർ ചുമതലയേൽക്കുന്നത്.

ഹൈദരാബാദ് കേന്ദ്രമായാണ് ഐപാക് പ്രവർത്തിക്കുന്നത്. 2019-ൽ ആന്ധ്രയിൽ വൻ വിജയം നേടിയ ജഗൻ മോഹൻ റെഡ്ഡിയുടെ ഇലക്ഷൻ തന്ത്രങ്ങൾ ആവിഷ്‌കരിച്ചത് ഈ കമ്പനിയാണ്. പഞ്ചാബിൽ അമിരീന്ദർ സിംഗിന്റെയും ബീഹാറിൽ നിതീഷ് കുമാറിന്റെയും പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തിയതും പ്രശാന്ത് കിഷോറായിരുന്നു. 2014-ൽ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ചതോടെയാണ് പ്രശാന്ത് കിഷോർ പ്രശസ്തിയിലേക്ക് ഉയർന്നത്.

ബിജെപി സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ് വൈസ് പ്രസിഡന്റ് പദവി സ്വീകരിച്ച് പ്രശാന്ത് കിഷോർ രാഷ്ട്രീയത്തിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി തന്ത്രങ്ങൾ മെനയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 2015 ൽ നിതീഷ് കുമാറിന് വേണ്ടിയും മക്കൾ നീതി മയ്യം നേതാവ് കമൽഹാസന് വേണ്ടിയും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു. മക്കൾ നീതി മയ്യവുമായുള്ള കരാർ ജനുവരിയിൽ അവസാനിച്ചിരുന്നു. പൗരത്വനിയമ ഭേദഗതി വിഷയത്തിൽ പ്രതികരിച്ചതിനായിരുന്നു പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ നിന്ന് നിതീഷ് കുമാർ പുറത്താക്കിയത്

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP