Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പ്: ആവേശകരമായ രണ്ടാം ക്വാർട്ടറിൽ ഒഡീഷയെ തോൽപ്പിച്ച് ഹരിയാന സെമിയിൽ; ആദ്യ സെമി സായി- മധ്യപ്രദേശ് ഹോക്കി അക്കാദമി പോരാട്ടം; കരുത്തരായ ഹരിയാനയെ നേരിടാൻ മഹാരാഷ്ട്രയും; ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ ലൈനപ്പായി

ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പ്: ആവേശകരമായ രണ്ടാം ക്വാർട്ടറിൽ ഒഡീഷയെ തോൽപ്പിച്ച് ഹരിയാന സെമിയിൽ; ആദ്യ സെമി സായി- മധ്യപ്രദേശ് ഹോക്കി അക്കാദമി പോരാട്ടം; കരുത്തരായ ഹരിയാനയെ നേരിടാൻ മഹാരാഷ്ട്രയും; ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ ലൈനപ്പായി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ഹരിയാന സെമിയിൽ കടന്നു. ഒഡീഷയെ 4-2 ന് തോൽപിച്ചാണ് ഹരിയാന സെമിയിലെത്തിയത്. ഇതോടെ എ ഡിവിഷൻ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ സായി- മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. രണ്ടാം സെമിയിൽ ഹരിയാനയ്ക്ക് മഹാരാഷ്ട്രയാണ് എതിരാളിയായി എത്തുന്നത്. ഇന്ന് വൈകീട്ട് നാലിനാണ് രണ്ടാം സെമിഫൈനൽ നടന്നത്. ടൂർണമെന്റിൽ നിലവിലെ വെങ്കലമെഡൽ ജേതാക്കളാണ് ഹരിയാന. ടൂർണമെന്റിലെ റണ്ണേഴ്സപ്പ് കൂടിയായ മധ്യപ്രദേശിനെ ആദ്യ ക്വാർട്ടർ ഫൈനലിൽ കീഴടക്കിയാണ് സായിയുടെ സെമിപ്രവേശം എന്നത് ശ്രദ്ധേയമാണ്.

സായി ഇതാദ്യമായാണ് സെമിയിൽ കടക്കുന്നത്. നിശ്ചിതസമയത്ത് ഇരുടീമുകളും 2-2ന് തുല്യത പാലിച്ചതിനെ തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സായിയുടെ മിന്നും ജയം കരസ്ഥമാക്കിയത്. നിശ്ചിതസമയത്ത് മധ്യപ്രദേശിനായി നരേന്ദർ കൗർ,രാജു റൻവ എന്നിവർ ഗോളുകൾ നേടി. സായിയുടെ ഗോളുകൾ കിസ്സാൻ ഗായത്രി, ബേതാൻ ഡുങ് ഡുങ് എന്നിവരുടെ വകയായിരുന്നു. ഷൂട്ടൗട്ടിൽ സിംത മിൻസ്, അനിമ തിരു,സോണിയ എന്നിവർ സായിക്കായി ഗോൾ നേടിയപ്പോൾ മധ്യപ്രദേശ് നിരയിൽ ആകാൻഷ സിങ്ങിനും നരേന്ദർ കൗറിനും മാത്രമേ സ്‌കോർ ചെയ്യാനായുള്ളൂ.

മധ്യപ്രദേശിന്റെ രാജു റൻവ,അനുജ സിങ്,കരിഷ്മ സിങ് എന്നിവർ പെനാൽട്ടി ഷൂട്ടുകൾ പാഴാക്കി. സായി നിരയിൽ പ്രമീള സോറെംഗിന്റെയും വർത്തിക റാവത്തിന്റെയും ഷൂട്ടുകളും വലയിൽ എത്തിച്ചില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ അൻഷു ലാക്രയാണ് സായിയുടെ വിജയശിൽപിയായി എത്തിയത്. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്. ഇത് നാലാം തവണയാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തുന്നത്. ജ്യോതിപാൽ ടീമിന്റെ വിജയഗോൾ നേടി. ഒഡീഷയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചാണ് ഹരിയാനയുടെ സെമി പ്രവേശം. അമൻദീപ് കൗർ,ദീപിക,അന്നു,ദേവിക സെൻ എന്നിവർ ഹരിയാനയ്ക്ക് വേണ്ടി ഗോളുകൾ നേടി.ഒഡീഷയുടെ രണ്ട് ഗോളുകളും ദീപ്തി ലാക്രയുടെ വകയായിരുന്നു.

അവസാന ക്വാർട്ടർ ഫൈനലിൽ ഝാർഖണ്ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഹാരാഷ്ട്ര തോൽപിച്ചത്. മഹാരാഷ്ട്രയ്ക്കായി റിതുജ പിസാൽ രണ്ടു ഗോളുകൾ നേടി.ഝാർഖണ്ഡിന്റെ ആശ്വാസഗോൾ ടോപ്പോ അൽബേല റാണിയുടെ വകയായിരുന്നു. മഹാരാഷ്ട്രയുടെ റിതുജ പിസാലാണ് ടൂർണമെന്റിലെ ഗോൾ നേട്ടക്കാരികളിൽ ഒന്നാമതുള്ളത്. ഞായറാഴ്ച വൈകിട്ട് 4നാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം. അന്നേദിവസം ഉച്ചയ്ക്ക് 2 ന് ലൂസേഴ്‌സ് ഫൈനലും നടക്കും. ഇതോടെ വാശിയേറിയ എ ഡിവിഷന്റെ ചാമ്പ്യൻഷിപ്പ് വാശിയേറിയ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ആര് കപ്പ് നേടും എന്ന ആകംക്ഷയിലാണ് കായിക പ്രേമികൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP