Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രെയിനിലെ സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും ഇരുന്നത് പെൺകുട്ടിയുടെ അരികിൽ; ട്രെയിൻ നിർത്തിയപ്പോൾ കയറിപ്പിടിച്ചത് സ്വകാര്യ ഭാഗത്ത്; ടെംപർ തെറ്റിയ എന്റെ മർദ്ദനത്തിൽ തകർന്നത് അക്രമിയുടെ മൂക്കിന്റെ പാലം; ഭയന്ന പെൺകുട്ടി പുറത്തേക്ക് ഓടി; വധശ്രമത്തിനു കേസ് വരാതിരിക്കാൻ പെൺകുട്ടിയെ കണ്ടെത്തണം; സോഷ്യൽ മീഡിയയിൽ വീരപരിവേഷം ലഭിക്കാൻ തൃശൂർക്കാരൻ ചമച്ചത് വ്യാജകഥ; വൈറൽ സന്ദേശത്തിന്റെ പിന്നാലെ പോയ പൊലീസ് പൊക്കിയത് ഏവിയേഷൻ വിദ്യാർത്ഥിയെ; വൈറലാകാൻ സ്വയം വ്യാജനായ അലന്റെ കഥ

ട്രെയിനിലെ സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും ഇരുന്നത് പെൺകുട്ടിയുടെ അരികിൽ; ട്രെയിൻ നിർത്തിയപ്പോൾ കയറിപ്പിടിച്ചത് സ്വകാര്യ ഭാഗത്ത്; ടെംപർ തെറ്റിയ എന്റെ മർദ്ദനത്തിൽ തകർന്നത് അക്രമിയുടെ മൂക്കിന്റെ പാലം; ഭയന്ന പെൺകുട്ടി പുറത്തേക്ക് ഓടി; വധശ്രമത്തിനു കേസ് വരാതിരിക്കാൻ പെൺകുട്ടിയെ കണ്ടെത്തണം; സോഷ്യൽ മീഡിയയിൽ വീരപരിവേഷം ലഭിക്കാൻ തൃശൂർക്കാരൻ ചമച്ചത് വ്യാജകഥ; വൈറൽ സന്ദേശത്തിന്റെ പിന്നാലെ പോയ പൊലീസ് പൊക്കിയത് ഏവിയേഷൻ വിദ്യാർത്ഥിയെ; വൈറലാകാൻ സ്വയം വ്യാജനായ അലന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയയിൽ വീരപരിവേഷത്തിനും താരമാകാനും ശ്രമിച്ചതുകൊച്ചിയിലെ യുവാവിന് വിനയായി. സോഷ്യൽ മീഡിയയെ ദുരുപയോഗിക്കാൻ ശ്രമിച്ചാൽ പിടിവീഴും എന്നതിനുള്ള ഒന്നാന്തരം തെളിവുമായി കൊച്ചിയിലെ അലന്റെ അറസ്റ്റ്. ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇടിച്ച് മൂക്ക് തകർത്തു എന്ന വ്യാജ സന്ദേശം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് എറണാകുളം രവിപുരത്ത് ഏവിയേഷൻ കോഴ്‌സിനു പഠിക്കുന്ന അലനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമല്ലാത്തതിനാൽ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ ലാൽജി മറുനാടൻ മലയാളിയോട് പറഞ്ഞു.

നടക്കാത്ത സംഭവമാണ് അലൻ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. കേസ് എടുക്കേണ്ട കാര്യമാണ് അലൻ ചെയ്തത്. ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ല. കള്ളത്തരം എഴുതി വിടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ലല്ലോ? അതിനാണ് അലനെതിരെ കേസ് എടുത്തത്. കൊച്ചി റേഞ്ച് ഐജി സാഖറെയുള്ള നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് കേസ് എടുത്തത്. അലന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയാണ് ജാമ്യത്തിൽ വിട്ടത്. കേസ് എടുത്തതിനു പുറമേ താക്കീതും നൽകിയിട്ടുണ്ട്. ആളുകളെ പരിഭ്രാന്തരാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നൊക്കെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തതെന്നും അസിസ്റ്റന്റ്‌റ് കമ്മിഷണർ പറഞ്ഞു.

ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നായക പരിവേഷത്തോടെ നേരിട്ട് ഇടിച്ച് മൂക്ക് തകർത്തു എന്നാണ് അലൻ വാട്‌സ് അപ്പ് സന്ദേശത്തിൽ പറഞ്ഞത്. പെൺകുട്ടി ഭയന്നു ഓടിപ്പോയപ്പോൾ മൂക്ക് തകർത്തയാൾ പരാതിയുമായി ഇറങ്ങിയിട്ടുണ്ട്. ഈ പെൺകുട്ടി വെളിച്ചത്ത് വന്നില്ലെങ്കിൽ തനിക്കെതിരെ കേസ് വരുമെന്നും പാസ്‌പോർട്ട് തടഞ്ഞുവയ്ക്കാൻ സാധ്യതയുണ്ടെന്നുമാണ് അലൻ ഓഡിയോ സന്ദേശത്തിൽ പറഞ്ഞത്. ഓഡിയോ സന്ദേശം വൈറലായതോടെ റെയിൽവേ പൊലീസിനും പൊലീസിനുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നു. അലന് താരപരിവേഷവും ലഭിച്ചു. പട്ടാപ്പകൽ കൊച്ചിയിൽ ട്രെയിനിൽ പീഡനമെന്നോ എന്നും ചോദ്യം ഉയർന്നു. ഇതോടെ റെയിൽവേ പൊലീസും അലർട്ടായി. അവരും അന്വേഷണം തുടങ്ങി. പക്ഷെ പരാതിക്ക് ആസ്പദമായ കാര്യങ്ങൾ കണ്ടുപിടിക്കാൻ റെയിൽവേ പൊലീസിനും കഴിഞ്ഞില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ അലന്റെ മെസ്സേജ് പരന്നതോടെ തന്നെ കൊച്ചി സെൻട്രൽ പൊലീസ് അലനെ തിരക്കി ഇറങ്ങിയിരുന്നു. ഇ ഇതോടെയാണ് അലന് പിടിവീണത്.

തൃശൂർ ആളൂർ സ്വദേശി അലൻ രവിപുരത്താണ് ഏവിയേഷൻ കോഴ്‌സിനു പഠിക്കുന്നത്. കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ട്രെയിൻ യാത്രക്കാരെ പരിഭ്രാന്തരാക്കും വിധം അലന്റെ വാട്‌സ് അപ്പ് സന്ദേശം പരന്നത്. തൃശൂരുനിന്നും എറണാകുളത്തേക്ക് വരുന്ന ട്രെയിനിലാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത് എന്നാണ് അലൻ പറഞ്ഞത്. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ മിക്കവരും അവിടെ ഇറങ്ങി. തന്റെ സീറ്റിന്നടുത്ത് 20 വയസ് പ്രായമുള്ള പെൺകുട്ടി ഇരുന്നിരുന്നു. ഇതിന്നിടെ 40-45 വയസ് പ്രായമുള്ള മധ്യവയസ്‌ക്കൻ ട്രെയിനിൽ കയറി. മറ്റു സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും ഇയാൾ പെൺകുട്ടിയുടെ അടുത്താണ് ഇരുന്നത്. നോർത്തിൽ നിർത്തിയ ട്രെയിൻ സൗത്തിലെക്ക് പുറപ്പെട്ടപ്പോൾ ആളൊഴിഞ്ഞ ഭാഗത്ത് സിഗ്‌നൽ കിട്ടാത്തതിനെ തുടർന്ന് നിർത്തി. ഈ സമയം മധ്യവയസ്‌ക്കൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപ്പിടിച്ചു.

പെൺകുട്ടിയെ ആക്രമിക്കാനുള്ള ശ്രമം കണ്ടപ്പോൾ എന്റെ ടെംപർ തെറ്റി. താൻ ഓടിയെത്തി അയാളെ മർദ്ദിച്ചു. മൂക്കിന്റെ പാലത്തിനു മുറിവേറ്റതിനെ തുടർന്ന് അയാളുടെ മൂക്കിൽ നിന്നും രക്തം ഒഴുകി. ഇതു കണ്ടു ഭയന്ന പെൺകുട്ടി നിർത്തിയിരുന്ന ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. ട്രെയിൻ സൗത്തിൽ എത്തിയപ്പോൾ യാത്രക്കാരനെ പ്ലാറ്റ് ഫോമിലെ പൊലീസുകാരനെ ഏൽപ്പിച്ചു. എന്നാൽ മൂക്കിൽ നിന്നും രക്തമൊഴുകുന്ന അക്രമിയുടെ വാക്കുകൾ ആണ് പൊലീസ് വിശ്വസിച്ചത്. തനിക്കെതിരെ വധശ്രമത്തിനു കേസ് എടുക്കുമെന്ന് അറിയിച്ചു.വിശ്വസനീയത കലർന്ന സ്വരത്തിൽ അലൻ വിവരിക്കുന്നു.

കേസിൽ നിന്ന് എനിക്ക് രക്ഷപ്പെടണമെങ്കിൽ പെൺകുട്ടിയെയോ മറ്റു സാക്ഷികളെയോ ഹാജരാക്കണം. പെൺകുട്ടി ആരെന്നു എനിക്കറിയില്ല. കേസിൽ കുടുങ്ങിയാൽ പാസ്‌പോർട്ട് ഉൾപ്പെടെ തടഞ്ഞു വയ്ക്കാൻ സാധ്യത ഏറെയാണ്. ഈ പെൺകുട്ടിയെ കണ്ടെത്താൻ സോഷ്യൽ മീഡിയ സഹായിക്കണം-വീര പരിവേഷത്തോടെയുള്ള വിവരണത്തിനു ശേഷം അപേക്ഷയുടെ സ്വരത്തിലുള്ള അലന്റെ വിവരണം ഇങ്ങിനെയാണ്. ഈ സന്ദേശം വൈറൽ ആയതോടെ ചുറ്റിപ്പോയത് റെയിൽവേ പൊലീസും സെൻട്രൽ പൊലീസുമാണ്. സംഭവം സത്യമാണോ എന്നറിയാൻ പൊലീസ് അന്വേഷണവുമായി ഇറങ്ങി. റെയിൽവേ പൊലീസും അന്വേഷണത്തിൽ കൈകോർത്തു.

അലനെ പൊലീസ് പിടികൂടുകതന്നെ ചെയ്തു. ചോദ്യം ചെയ്തതോടെ തത്ത പറയുന്നത് പോലെ അലൻ കുറ്റമേറ്റു. സന്ദേശം വ്യാജമാണെന്ന് അലൻ സമ്മതിച്ചു. ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അലൻ മൊഴി നൽകി. സമൂഹമാധ്യമത്തിൽ താരപരിവേഷം ലഭിക്കാൻ വേണ്ടിയാണ് താൻ പോസ്റ്റിട്ടതെന്ന് അലൻ സമ്മതിച്ചു. ഇതോടെ സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തു. ബന്ധുക്കളെ വിളിച്ചു വരുത്തി. രാത്രിയോടെ മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം ആയതിനാൽ അലന് ജാമ്യം കിട്ടുകയും ചെയ്തു. സോഷ്യൽ മീഡിയാ ഭ്രാന്ത് മൂത്ത് വീരപരിവേഷം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്കുള്ള നല്ല പാഠമാവുകയാണ് അലന്റെ കഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP