Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേക്കോവറിൽ മിന്നി തിളങ്ങാൻ ബെൻസ്; ഓട്ടാ എക്സ്പോയിൽ പുതിയ എ.എം.ജി ജി.ടി 63 എസ് 4 ഡോർ കൂപ്പെ അവതരിപ്പിച്ച് മെഴ്സിഡീസ്-ബെൻസ്; ഇന്ത്യൻ വിപണിയിൽ 42 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി കാർ ബ്രാൻഡായ മെഴ്സിഡീസ്-ബെൻസ് തങ്ങളുടെ ഏറ്റവും വേഗമേറിയ എഎംജി ജിടി 63എസ് 4 ഡോർ കൂപ്പെ ഓട്ടോ എക്സ്പോ 2020-ൽ അവതരിപ്പിച്ചു. ഈ നാലു ഡോർ, നാല് സീറ്റ് കൂപ്പെ ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ നിരത്തിലെ വില 2.42 കോടി രൂപയാണ്. ഇതിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി എഎംജി എ35 4എം ലിമൊസിനും പുതിയ ജിഎൽഎ എസ്യുവിയും എക്സ്പോയിൽ അവതരിപ്പിച്ചു. ലിമോസിൻ ജൂണിലും പുതിയ ജിഎൽഎ ഒക്ടോബറിലും ഇന്ത്യൻ നിരത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇവയുടേയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

സെഡാൻ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ എ-ക്ലാസ് എഎംജി എ 35 4എം ലിമോസിൻ മെഴ്സിഡീസ്-ബെൻസ് സെഡാൻ ശേഖരത്തിലെ മുഖ്യ വാഹനമായിരിക്കും. ഇത് യുവാക്കളേയും പുതുതലമുറയേയും ആകർഷിക്കുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു.

ആഡംബര എസ്യുവി ജിഎൽഎ ആണ് ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച മറ്റൊരു വാഹനം. പുനർ നവീകരിച്ച രൂപകൽപ്പനയാണ് ഇതിന്റെ സവിശേഷതയും ആകർഷണീയതയും. പുതിയ തലമുറ ജിഎൽഇ ഹിപ്- ഹോപ് ആണ് എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ അവതരിപ്പിച്ച മറ്റൊരു മുഖ്യ വാഹനം. എഐ അടിസ്ഥാനമാക്കിയുള്ള ശബ്ദംകൊണ്ടുള്ള നിയന്ത്രണം ഇതിനുണ്ട്. നഗരങ്ങളിലും ഓഫ്റോഡുകളിലും എസ്യുവി അനുഭവം ഇതു പ്രദാനം ചെയ്യുന്നു. അടുത്തകാലത്ത് അവതരിപ്പിച്ച ഇലക്ട്രിക് കാർ ഇക്യുസി എഡീഷൻ 1886-ന് കാഴ്ചക്കാരേറയായിരുന്നു.

മെഴ്സിഡീസ്-ബെൻസ് സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യയെന്ന് കമ്പനിയുടെ റീജിയൺ ഓവർസീസ് ഹെഡ് മത്തിയാസ് ല്യുഹറും മെഴ്സിഡീസ്-ബെൻസ്് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷെവെകും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP