Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാപ്പനീസ് റെസ്റ്റൊറന്റിൽ മദ്യം വിളമ്പുന്നത് റോബോട്ട്; കസ്റ്റമർ പണമടച്ച് ക്യുആർ കോഡ് റെസീപ്റ്റ് നൽകിയാൽ 40 സെക്കൻഡിനകം ബിയർ ഗ്ലാസ് മുമ്പിലെത്തും; കോക്ക് ടെയ്‌ലും കണ്ണടച്ചു തുറക്കും വേഗത്തിൽ ഉപഭോക്താക്കളുടെ മുന്നിലെത്തിച്ച് റോബോട്ട് താരമാകുന്നു

ജാപ്പനീസ് റെസ്റ്റൊറന്റിൽ മദ്യം വിളമ്പുന്നത് റോബോട്ട്; കസ്റ്റമർ പണമടച്ച് ക്യുആർ കോഡ് റെസീപ്റ്റ് നൽകിയാൽ 40 സെക്കൻഡിനകം ബിയർ ഗ്ലാസ് മുമ്പിലെത്തും; കോക്ക് ടെയ്‌ലും കണ്ണടച്ചു തുറക്കും വേഗത്തിൽ ഉപഭോക്താക്കളുടെ മുന്നിലെത്തിച്ച് റോബോട്ട് താരമാകുന്നു

സ്വന്തം ലേഖകൻ

ടോക്കിയോ: ജാപ്പനീസ് റെസ്റ്റൊറന്റിൽ മദ്യം വിളമ്പുന്നത് റോബോട്ടുകൾ. ടോക്കിയോ റെസ്‌റ്റൊറന്റ് ചെയിനായ യോരോന്ട്കിയാണ് റോബോട്ടിനെ ഉപയോഗിച്ച് റെസ്‌റ്റൊറന്റ് നടത്തുന്നത്. ഇവിടെ ഓർഡർ എടുക്കുന്നതും മദ്യം വിളമ്പുന്നതും എല്ലാം റോബോട്ട് ആണ്. ടോക്കിയോയിലെ ഐക്ക്‌ബുക്കാരോ ട്രെയിൻ സ്‌റ്റേഷനിൽ സ്ഥാപിച്ച പുതിയ റെസ്‌റ്റൊറന്റിലാണ് റോബേട്ടുകൾ കീഴടക്കിയിരിക്കുന്നത്.

ജനുവരി 23ന് തുറന്ന റെസ്‌റ്റൊറന്റ് മാർച്ച് 19 വരെയാണ് പ്രവർത്തിക്കുക. മനുഷ്യന് പകരം റോബോട്ട് വിളമ്പിയാൽ എന്തായിരിക്കും പ്രതികരണം എന്ന് മനസ്സിലാക്കാനാണ് ഇത്തരത്തിൽ ചുരുങ്ങിയ കാലയളവിലേക്ക് ഒരു റെസ്‌റ്റൊറന്റ് തുറന്നത്. ഉപഭോക്താക്കൾ ആദ്യം ഓട്ടോമേറ്റഡ് പേയ്‌മെന്റ് കയോസ്‌കിൽ പണം അടയ്ക്കണം. അപ്പോൾ ഒരു ക്യുആർ കോഡ് റെസിപ്റ്റ് ലഭിക്കും. ഇത് റോബോട്ടിന് നൽകണം. ഈ ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്ന റോബോട്ട് കണ്ണടച്ച് തുറക്കും വേഗത്തിൽ നിങ്ങൾ ഓർഡർ ചെയ്യുന്ന സാധനം മുന്നിലെത്തിക്കും.

ഒരു ഗ്ലാസ് ബീർ പകർന്നു നൽകാൻ 40 സെക്കൻഡിൽ താഴെ മാത്രമേ സമയമേ വേണ്ടു. ഒരു കോക്ക് ടെയിലിനോ മിക്‌സഡ് ഡ്രിങ്കിനോ ഒരു മിനറ്റിൽ താഴെ മതി. റോബോട്ടിന്റെ സേവനത്തിൽ ഉപഭോക്താക്കൾ സംതൃപ്തരാണോ എന്നറിയാൻ റോബോട്ടിന് മേൽ കാമറയും ഘടിപ്പിച്ചിട്ടുണ്ട്.

ജപ്പാനിൽ തൊഴിലാളി ക്ഷാമം രൂക്ഷമായതിനാലാണ് റോബോട്ടുകളെ നിയോഗിച്ച് പരീക്ഷണം നടത്തിയിരിക്കുന്നത്. ജപ്പാന്റെ ആരോഗ്യ മേഖലയിൽ മാത്രം 2025ഓടെ 380,000 പേരുടെ കുറവാകും ുണ്ടാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP