Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടിൻസ് വർഗീസിനെ അളിയൻ കൂട്ടിക്കൊണ്ടു പോയത് ആശുപത്രിയിൽ കഴിയുന്ന അമ്മായിയച്ഛനെ കാണാൻ എന്നു പറഞ്ഞ്; യാത്രമധ്യേ വാഹനത്തിലേക്ക് മൂന്ന് പേർ കൂടി കയറി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ആയുധങ്ങൾകാട്ടി ഭീഷണിപ്പെടുത്തി ബ്ലാങ്ക് ചെക്കുകളിലും മുദ്രപ്പത്രങ്ങളിലും ഒപ്പിട്ടുവാങ്ങി; ഇരിക്കൂറിനടുത്ത് വെച്ച് കാറിൽനിന്ന് രക്ഷപ്പെട്ട ടിൻസ് ഇരിക്കൂർ സ്റ്റേഷനിൽ അഭയംതേടി; ഖത്തറിൽ വ്യവസായ സംരംഭങ്ങൾ ഉള്ള പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വത്തുതട്ടാൻ ശ്രമിച്ച ഭാര്യാസഹോദരനും സഹായിയും അറസ്റ്റിൽ

ടിൻസ് വർഗീസിനെ അളിയൻ കൂട്ടിക്കൊണ്ടു പോയത് ആശുപത്രിയിൽ കഴിയുന്ന അമ്മായിയച്ഛനെ കാണാൻ എന്നു പറഞ്ഞ്; യാത്രമധ്യേ വാഹനത്തിലേക്ക് മൂന്ന് പേർ കൂടി കയറി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ആയുധങ്ങൾകാട്ടി ഭീഷണിപ്പെടുത്തി ബ്ലാങ്ക് ചെക്കുകളിലും മുദ്രപ്പത്രങ്ങളിലും ഒപ്പിട്ടുവാങ്ങി; ഇരിക്കൂറിനടുത്ത് വെച്ച് കാറിൽനിന്ന് രക്ഷപ്പെട്ട ടിൻസ് ഇരിക്കൂർ സ്റ്റേഷനിൽ അഭയംതേടി; ഖത്തറിൽ വ്യവസായ സംരംഭങ്ങൾ ഉള്ള പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വത്തുതട്ടാൻ ശ്രമിച്ച ഭാര്യാസഹോദരനും സഹായിയും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ച ഭാര്യാ സഹോദരനും സഹായിയും അറസ്റ്റിലായി. കരിക്കോട്ടക്കരി എടപ്പുഴയിലെ പ്രവാസിവ്യവസായിയെ തട്ടിക്കൊണ്ടുപോയി ബലമായി മുദ്രപത്രങ്ങളിലും മറ്റും ഒപ്പിടീക്കുകയായിരുന്നു. ക്വട്ടേഷന് സംഘത്തെ ഉപയോഗിച്ചു നടത്തിയ സംഭവത്തിൽ സംഘത്തിലെ രണ്ട് പേരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഖത്തറിലും എറണാകുളത്തും വ്യവസായസംരംഭങ്ങൾ നടത്തുന്ന മുളന്താനത്ത് ടിൻസ് വർഗീസി(37)നെയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. ടിൻസിന്റെ ഭാര്യാസഹോദരൻ എറണാകുളം പൂക്കാട്ടുപടി ഒലിക്കൽ ഷിന്റോ മാത്യു(31), സഹായി കേളകം ചുങ്കക്കുന്ന് സ്വദേശി മംഗലത്ത് എം.ജെ.സിജോ(26) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ചേർന്ന് ആസൂത്രിതമായി തട്ടിക്കൊണ്ടുപോയി ഓഹരി തട്ടിയെടുക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

ടിൻസിന്റെ വീട്ടിലെത്തിയ ഇവർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഭാര്യാപിതാവിനെ കാണാനെന്നു പറഞ്ഞാണ് ഇയാളെ കൂട്ടിക്കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെരുവമ്പറമ്പ് കപ്പച്ചേരിയിൽവെച്ച് മൂന്നുപേർകൂടി കാറിൽ കയറി. തുടർന്ന് പരിയാരത്തേക്ക് പോകേണ്ട വാഹനം പിന്നീട് വഴിമാറി ഇരിക്കൂറിൽനിന്ന് ഊരത്തൂരിലേക്ക് പോയതോടെയാണ് വ്യവസായിക്ക് സംശയം തോന്നിയത്. കാർ വഴിമാറി സഞ്ചരിക്കുന്നതു കണ്ട് സംശയം തോന്നിയ ടിൻസ് കാര്യം അന്വേഷിച്ചപ്പോൾ ഭീഷണി നേരിടേണ്ടി വന്നു.

തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ചങ്കൽപ്പണ എന്ന സ്ഥലത്ത് എത്തിച്ച് ആയുധങ്ങൾകാട്ടി ഭീഷണിപ്പെടുത്തി ബ്ലാങ്ക് ചെക്കുകളിലും മുദ്രപ്പത്രങ്ങളിലും ഓഹരിക്കൈമാറ്റ കടലാസുകളിലും ഒപ്പിട്ടുവാങ്ങി. ടിൻസ് പങ്കാളിയായ എറണാകുളത്തെ സ്ഥാപനം കൈക്കലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി മുൻപ് ഖത്തറിൽ ടിൻസിന്റെ ബിസിനസ് പങ്കാളിയായിരുന്ന കേളകം തുണ്ടി സ്വദേശി സനീഷ് വി.മാത്യുമാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ടിൻസിന്റെ ഓഹരി കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് ടിൻസിന്റെ ഭാര്യാ സഹോദരനും കൂട്ടുനിന്നത്.

ഭാര്യാസഹോദരൻ ഷിന്റോ മാത്യുവുമായുണ്ടായിരുന്ന ബിസിനസ് തർക്കം സനീഷ് വി.മാത്യു പ്രയോജനപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാളെക്കൂടിയുൾപ്പെടുത്തി ക്വട്ടേഷൻ അക്രമം ആസൂത്രണം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബഹളമുണ്ടാക്കാതെ ക്വട്ടേഷൻ സംഘത്തിന്റെ ആവശ്യങ്ങളെല്ലാം ടിൻസ് അംഗീകരിച്ചു. രേഖകളിലെല്ലാം ഒപ്പിടുവിച്ചശേഷം അടുത്ത സ്ഥലത്തേക്ക് പോകവെ ഇരിക്കൂറിനടുത്ത് പെരുവളത്തുപറമ്പിൽവെച്ച് കാറിൽനിന്ന് രക്ഷപ്പെട്ട ടിൻസ് ബന്ധുവിനൊപ്പം ഇരിക്കൂർ സ്റ്റേഷനിൽ അഭയംതേടി.

ഇരിക്കൂർ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘം സഞ്ചരിച്ച വാഹനം ഇരിക്കൂർ പൊലീസ് പിന്തുടർന്ന് തളിപ്പറമ്പിൽവെച്ച് പിടിച്ചു. ഈ വാഹനത്തിലുണ്ടായിരുന്ന ഷിന്റോ മാത്യുവും എം.ജെ.സിജോയും പിടിയിലായെങ്കിലും മറ്റുള്ളവർ രക്ഷപ്പെട്ടു. സനീഷ് വി. മാത്യു ഉൾപ്പെടെയുള്ളവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ക്വട്ടേഷൻ സംഘത്തിൽ കൂടുതൽപേരുണ്ടെന്നാണ് സൂചന. ടിൻസിന്റെ ലാപ്ടോപ് പൊലീസ് കണ്ടെത്തിയെങ്കിലും ഫോൺ, പാസ്പോർട്ട്, ഒപ്പിട്ട രേഖകൾ എന്നിവ തിരിച്ചുകിട്ടിയില്ല. കരിക്കോട്ടക്കരി എസ്‌ഐ. എം.ജെ.ബെന്നിയും സംഘവുമാണ് കേസന്വേഷിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP