Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലപ്പുറത്ത് വള്ളിക്കുന്നിൽ രണ്ടുപേർക്കെതിരെ നടന്ന ആൾക്കൂട്ട ആക്രമണം: ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന് ആർഎസ്എസ്; പൗരത്വ നിയമവിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി എവിടെ എന്തു നടന്നാലും ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കരുതെന്നും സംഘടന

മലപ്പുറത്ത് വള്ളിക്കുന്നിൽ രണ്ടുപേർക്കെതിരെ നടന്ന ആൾക്കൂട്ട ആക്രമണം: ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന് ആർഎസ്എസ്; പൗരത്വ നിയമവിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി എവിടെ എന്തു നടന്നാലും ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കരുതെന്നും സംഘടന

ജംഷാദ് മലപ്പുറം

മലപ്പുറം: വള്ളിക്കുന്നിൽ ആർഎസ്എസ് നടത്തിയതായി ആരോപിക്കുന്ന ആൾകൂട്ട ആക്രമണത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പ് നൽകി. പരപ്പനങ്ങാടിയിലെ ഷറഫുദ്ദീൻ, നവാസ്, സഹദ് എന്നിവരെ വള്ളിക്കുന്നിൽ വെച്ച് അതിക്രൂരമായി മർദിച്ച വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പി.കെ. അബ്ദു റബ്ബ് എംഎ‍ൽഎ നിയമസഭയിൽ അവതരിപ്പിച്ച നിയമസഭാ സബ്മിഷനിൽ മറുപടി പറയുമ്പോയാണ് ഈ വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.

ഫെബ്രവരി-രണ്ട് ഞായർ രാത്രി വള്ളിക്കുന്ന് റയിൽവേ പരിസരത്ത് വച്ചാണ് പരപ്പനങ്ങാടി നഗര സഭയിലെ ഡിവിഷൻ 40 ലെ മുസ്ലിം ലീഗ് സെക്രട്ടറി ഷറഫുദ്ദീനെയും, നവാസ് , സഹദ് എന്നിവരെയും കാവി മുണ്ടും, ട്രൌസറും ധരിച്ച ആൾകൂട്ടം തടഞ്ഞു നിർത്തി ആക്രമിച്ചത്. തടഞ്ഞു നിർത്തി പേര് ചോദിച്ചപ്പോൾ മുസ്ലിങ്ങൾ ആണെന്ന് കണ്ടപ്പോഴായിരിന്നു ഇരുമ്പു പൈപ്പും മറ്റ് മാരക ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം അഴിച്ചു വിട്ടത്. റയിൽവേ ചാമ്പ്രയിലേക്ക് വലിച്ചുകൊണ്ടുപോയി തെങ്ങിൽ കെട്ടിയിട്ട് മാരകമായി വീണ്ടും ആക്രമിക്കുകയായിരുന്നു. പിന്നീട് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ആണ് പരുക്കേറ്റ ഇവരെ അഴിച്ചു വിട്ടത്. പരുക്കേറ്റവർ പിന്നീട് തിരൂരങ്ങാടി താലൂക് ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളജിലും ആയി ചികിത്സ തേടി. ഈ ആക്രമത്തിനെതിരെ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുന്നതിന് അനുമതി ലഭിക്കുന്നതിന് പി.കെ അബ്ദു റബ് എംഎ‍ൽഎ സ്പീക്കർക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.കെ അബ്ദു റബ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ച് കൊണ്ട് സംസാരിച്ചത്.

രണ്ടിന് രാത്രി പരപ്പനങ്ങാടി വള്ളിക്കുന്ന് റയിൽവേ സ്റ്റേഷനടുത്ത് കള്ളന്മാർ എന്ന സംശയത്തിന്റെ പേരിൽ രണ്ടു പേരെ നാട്ടുകാർ പിടികൂടി മർദിക്കുന്നു എന്ന വിവരം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്നു സബ് ഇൻസ്പെക്റ്ററും സംഘവും സ്ഥലത്തെത്തുകയും, അപ്പോൾ ഷറഫുദ്ദീൻ, നവാസ് എന്നിവരെ തെങ്ങിൽ കെട്ടിയിട്ട നിലയിലും സഹദ് എന്നിവർ കെട്ടിയിടാത്ത നിലയിലും കണ്ടെത്തി. ഈ മൂന്നു പേരെയും പൊലീസ് ചികിത്സക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തികുകയും പിന്നീട് ആശുപതി അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സക്കായി ഇവരെ റഫർ ചെയ്യുകയും ചെയ്തു. ഈ കേസിൽ 04 നു വിജേഷ്, ശ്യാം, പ്രസാദ്, സനൂപ് മറ്റ് കണ്ടാലറിയാവുന്ന പതിനൊന്നോളം പേരെ പ്രതിയാക്കി പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ക്രൈം നമ്പർ- 40/2020 ആയി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരുന്നു എന്നും പ്രതികളിൽ ബിജുലാൽ, സബീഷ്, വേണുഗോപാൽ എന്നിവരെ 04 നു അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂർ ഡി.വൈ.എസ്‌പി യുടെ നേതൃത്തത്തിൽ കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ കേസിന്റെ അന്വേഷണം ഊർജ്ജിതമായി നടത്തിവരുന്നു എന്നുമാണ് പൊലീസിന്റെ റിപോർട്ടെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ സബ്മിഷനിലൂടെ അവതരിപ്പിച്ച കാര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് ആൾക്കൂട്ട ആക്രമണത്തിൽ ഉന്നതതല അന്വേഷണം നടത്തുന്നതിന് അടിയന്തിര നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകുകയായിരിന്നു.

വ്യാജ പ്രചാരണമെന്ന് ആർഎസ്എസ്

അരിയല്ലൂരിലെ ആൾക്കൂട്ട ആക്രമണത്തിന്റെ പേരിൽ ആർ.എസ്.എസിനെ പഴിചാരി കൊണ്ടുവന്ന ചില വാർത്തകൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ആർഎസ്എസ് മണ്ഡൽ കാര്യവാഹ് ആരോപിച്ചു.ഒരു മാസത്തോളമായി കള്ളന്മാരുടെ ശല്യം ഉണ്ടായിരിക്കെ നാട്ടുകാർ കള്ളന്മാരെ പിടിക്കുന്നതിനു കാവൽ നിൽക്കെ അസമയത്ത് അപരിചിതരായ രണ്ടു പേരെ കള്ളന്മാരാണെന്ന് കരുതി ജനങ്ങൾ മർദ്ദിച്ചതിൽ ആർ.എസ്.എസിന് യാതൊരു ബന്ധവുമില്ല. പൗരത്വ ബില്ലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എവിടെ എന്തു നടന്നാലും ആർ.എസ്.എസിന്റെ തലയിൽ കെട്ടിവയ്ക്കുന്ന ചില തൽപ്പരകക്ഷികളുടെ നിലപാടിനെ ആർഎസ്എസ് മണ്ഡൽ കാര്യവാഹ് പ്രതിഷേധിച്ചു. നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന കള്ളന്മാരെ പിടിച്ച് പൊലീസ് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP