Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി മലപ്പുറത്തെ അഞ്ച് ആൺകുട്ടികളുടെ പരാതി; 29 കാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്സോ കോടതി

പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി മലപ്പുറത്തെ അഞ്ച് ആൺകുട്ടികളുടെ പരാതി; 29 കാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ച്  മഞ്ചേരി പോക്സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി മലപ്പുറത്തെ അഞ്ച് ആൺകുട്ടികളുടെ പരാതി, പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി.
പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന് അഞ്ച് ആൺകുട്ടികൾ പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി.

പരപ്പനങ്ങാടി ഉള്ളണം നോർത്ത് വെള്ളച്ചൻകടവ് കക്കോയിൽ പി വി അബ്ദുൽ റഷീദ് (29)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2018ൽ 13കാരനെയും 2018 മെയ് മാസത്തിൽ 14 കാരനെയും ഡിസംബറിൽ 13കാരനെയും 2019 മെയ് മാസത്തിൽ 13കാരനെയും നവംബറിൽ 12 കാരനെയും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയെന്നാണ് കേസ്. കുട്ടികൾ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് 2019 ഡിസംബർ 13ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേ സമയം പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. കാടാമ്പുഴ മുഴങ്ങാണി കല്ലാർ മംഗലം കരുവൻതിരുത്തി മുഹമ്മദ് കോയ തങ്ങൾ എന്ന നിയാസ് (28)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയ പ്രതി കാടാമ്പുഴ മുഴങ്ങാണി ഗ്രൗണ്ടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2020 ജനുവരി 24ന് കാടാമ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന മറ്റൊരു കേസിൽ റിമാന്റിൽ കഴിയുന്ന 37കാരന് ജാമ്യമില്ല. മലപ്പുറം വാളക്കുളം പെരിങ്ങോടൻ വീട്ടിൽ മൊയ്തീന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2019 ഒക്ടോബറിൽ തിരുത്തിപ്പാടത്തിനടുത്തുള്ള മോട്ടോർ പുരയിലാണ് കേസിന്നാസ്പദമായ സംഭവം. 2020 ജനുവരി 15ന് മലപ്പുറം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP