Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാൻസർ ബോധവത്ക്കരണ സന്ദേശവുമായി ഓട്ടോറിക്ഷകൾക്ക് മമ്മൂട്ടിയുടെ വക സ്‌നേഹ സമ്മാനം; രോഗകാരണമാകുന്ന ലഹരി തടയാൻ സന്ദേശം പകരുന്നത് ആലുവയിലെ രാജഗിരി ആശുപത്രിയും മമ്മൂട്ടിയുടെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന്

കാൻസർ ബോധവത്ക്കരണ സന്ദേശവുമായി ഓട്ടോറിക്ഷകൾക്ക് മമ്മൂട്ടിയുടെ വക സ്‌നേഹ സമ്മാനം; രോഗകാരണമാകുന്ന ലഹരി തടയാൻ സന്ദേശം പകരുന്നത്  ആലുവയിലെ രാജഗിരി ആശുപത്രിയും മമ്മൂട്ടിയുടെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന്

മറുനാടൻ മലയാളി ബ്യൂറോ

അലുവ : വരും ദിവസങ്ങളിൽ കേരളത്തിലെ റോഡുകളിലുള്ള ഓട്ടോ റിക്ഷകളിൽ നിങ്ങൾക്ക് ഒരു കാഴ്ച കാണാം, ലഹരി വിരുദ്ധ സന്ദേശം പതിച്ച തുണി പടുതകൾ. കാൻസറിന് കാരണമാകുന്ന ലഹരി പരമാവധിതടയുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രം കൂടിയായ ആലുവയിലെ രാജഗിരി ആശുപത്രി ആണ് മമ്മൂട്ടിയുടെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നത്.ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ, ആദ്യ പ്രചരണ വാഹനം രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൻ വാഴപ്പിള്ളി CMI ഫ്‌ളാഗ് ഓഫ് ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. തോമസ് കുര്യൻ,രാജഗിരി ആശുപത്രി കാൻസർ വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക് എന്നിവർ കാൻസർ ദിന സന്ദേശം നൽകി.

കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ ഈ ആഴ്ച തന്നെ ഈ സന്ദേശ പടുതകൾ എത്തിക്കും. വരും ദിവസങ്ങളിൽ ആയിരത്തോളം ഓട്ടോ റിക്ഷകളിൽ ഈ സഹായം എത്തിക്കാൻ ആണ് സംഘാടകർ ലക്ഷ്യമിടുന്നത്.രാജഗിരി ആശുപത്രി സർജിക്കൽ ഓങ്കോളജി വിഭാഗം ഡോ. സുബി ടി എസ് , റേഡിയേഷൻ ഓങ്കോളജി വിഭാഗം ഡോ. ജോസ് പോൾ, ഹെമറ്റോ ഓങ്കോളജി വിഭാഗം ഡോ. മോബിൻ പോൾ, റേഡിയോളജി വിഭാഗം ഡോ. ടീന സ്ലീബ, ഡയറക്ടറായ ഫാ. ജോയ് കിളിക്കുന്നേൽ ഇങക, മെഡിക്കൽ ഡയറക്ടർ ഡോ. എം എൻ ഗോപിനാഥൻ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി. പി. ഓരത്തേൽ,ഡയറക്ടർ ഡോ. വി.എ ജോസഫ്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP