Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി ലക്ഷ്മിപ്രിയയുടെ പുസ്തകത്തിന്റെ അതേ പേര് എങ്ങനെ പി വി ഷാജികുമാറിന്റെ പുസ്തകത്തിനുവന്നു? പി വി ഷാജികുമാർ തന്നോടുചെയ്തത് വഞ്ചനയെന്ന് നടി; മോഷണ തൊഴിലാളികളായ സാഹിത്യകാരന്മാരെ സൂക്ഷിക്കണമെന്നും ലക്ഷ്മി പ്രിയ; പുരോഗനപക്ഷത്തുള്ളവർ എന്ന് അറിയപ്പെടുന്ന ഈ എഴുത്തുകാർ ഈ രീതിയിൽ കോപ്പിയടിക്കുന്നത് ശരിയാണോ; 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല' എന്ന രണ്ട് പുസ്തകങ്ങൾ വിപണിയിലെത്തിയതിന്റെ പേരിൽ വിവാദം

നടി ലക്ഷ്മിപ്രിയയുടെ പുസ്തകത്തിന്റെ അതേ പേര് എങ്ങനെ പി വി ഷാജികുമാറിന്റെ പുസ്തകത്തിനുവന്നു? പി വി ഷാജികുമാർ തന്നോടുചെയ്തത് വഞ്ചനയെന്ന് നടി; മോഷണ തൊഴിലാളികളായ സാഹിത്യകാരന്മാരെ സൂക്ഷിക്കണമെന്നും ലക്ഷ്മി പ്രിയ; പുരോഗനപക്ഷത്തുള്ളവർ എന്ന് അറിയപ്പെടുന്ന ഈ എഴുത്തുകാർ ഈ രീതിയിൽ കോപ്പിയടിക്കുന്നത് ശരിയാണോ; 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല' എന്ന രണ്ട് പുസ്തകങ്ങൾ വിപണിയിലെത്തിയതിന്റെ പേരിൽ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരേ പേരിൽ രണ്ടു പുസ്തകങ്ങൾ ഒരേ സമയം വിപണിയിൽ എത്തുക. നടി ലക്ഷ്മി പ്രിയയുടെയും എഴുത്തുകാരൻ പി വി ഷാജികുമാറിന്റെയും പുസ്തകമാണ് കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല' എന്നപേരിൽ മൂന്നുമാസങ്ങളുടെ ഇടവേളയിൽ ഇറങ്ങിയത്. മലയാളത്തിൽ നർമ്മ കഥാപാത്രങ്ങളിലൂടെ തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി പ്രിയ. ഇവരുടെ ശ്രദ്ധേയമായ പുസ്തകമാണ് 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല' എന്നത്. ഈ അടുത്ത കാലത്താണ് പുസ്തകം പ്രകാശനം ചെയ്തത്. നിരവധി സാഹിത്യകാരന്മാർ മികച്ച അഭിപ്രായമാണ് പുസ്തകത്തെ കുറിച്ച് പറയുന്നത്. ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്മി പ്രിയ. എന്നാൽ ഇതേ പേരിൽ പി വി ഷാജി കുമാർ എന്ന കഥാകൃത്ത് പുതിയ പുസ്തകം ഇറക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇത് വായനക്കാരിൽ സംശയങ്ങൾക്ക് കാരണമാവുമെന്നും നടി പറയുന്നു. ഇത് പ്രകാശനം ചെയ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രനും ഏറ്റുവാങ്ങിയ ജി ആർ ഇന്ദുഗോപനും വഞ്ചനയാണ് ചെയ്തതെന്നും നടി പറയുന്നത്. തുടർന്ന് ഇന്ന് ഫേസ്‌ബുക്ക് ലൈവിലും നടി തന്റെ നിലപാട് ആവർത്തിച്ചു.

മലയാളത്തിലെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത തന്റെ പുസ്തകം ഷാർജ ഫെസ്റ്റിവലിൽ മൂന്നുമാസം മുമ്പാണ് പ്രകാശനം ചെയ്തത്. താൻ ഈ പേര് ഇടുന്നതിന് മുമ്പ് ഇതേപേരിൽ എഴുതി തുടങ്ങിയതെന്നാണ് ലക്ഷ്മി പ്രിയ ലൈവിൽ പറയുന്നത്. എന്നാൽ ഇത്് ശരിയല്ലെന്നും ഈ പുസ്‌കത്തിന്റെ 53 അധ്യായങ്ങൾ താൻ ഫേസ്‌ബുക്കിൽ എഴുതിയത് ഏവർക്കും ഓർമ്മയുണ്ടാവും. എന്റെ പുസ്തകത്തെ ഏറ്റവും സപ്പോർട്ട് ചെയ്ത മാതൃഭൂമി തന്നെ ഇതേ ടൈറ്റിലുമായി മറ്റൊരു എഴുത്തുകാരൻ വരുമ്പോൾ അത് ഒന്നും നോക്കാതെ പ്രസിദ്ധീകരിക്കുന്നത് ശരിയല്ല. പി വി ഷാജികുമാർ എന്ന എഴുത്തുകാരന് എന്റെ ടൈറ്റിൽ കോപ്പിയടിച്ച് വേണോ പ്രശസ്തനാവാൻ. നേരെത്ത കഴിവ് തെളിയിച്ച എഴുത്തുകാരൻ തന്നെയാണ് അദ്ദേഹം. പക്ഷേ പുരോഗനപക്ഷത്തുള്ളവർ എന്ന് അറിയപ്പെടുന്ന ഈ എഴുത്തുകാർ ഈ രീതിയിൽ കോപ്പിയടിക്കുന്നത് ശരിയാണോ -ലക്ഷ്മി പ്രിയ ചോദിക്കുന്നു.

ഇതിനെതിരെയുള്ള താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ലക്ഷ്മി പ്രിയയുടെ കുറുപ്പിന്റെ പൂർണരൂപം :

'പ്രിയമുള്ളവരേ, അതീവ വിഷമത്തിൽ ആണ് ഇപ്പൊ ഞാനുള്ളത്. 2018 സെപ്റ്റംബർ മാസമാണ് 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല 'എന്ന പേരിൽ ഒരു പുസ്തകം എഴുതിയാൽ സ്വീകരിക്കുമോ എന്ന് ഞാൻ നിങ്ങളോട് ചോദിക്കുന്നത്. എഴുതിക്കൊള്ളു എന്ന് നിങ്ങൾ പറഞ്ഞിട്ട് നിങ്ങൾ ധൈര്യം തന്നിട്ട് ആണ് ഞാൻ എഴുതി തുടങ്ങിയത്. 2019 ഒക്ടോബർ മുതൽ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം സ്വീകരിച്ചു 53 അധ്യായങ്ങൾ ഇവിടെ, ഫേസ്‌ബുക്കിൽ എഴുതി. ജീവിതം തന്നെയാണ് എഴുതിയത്.

ഹൃദയം മുറിഞ്ഞ, ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികൾ. അത് ഞാൻ അല്ലായിരുന്നുവെങ്കിൽ എന്ന് ചിന്തിച്ച എത്ര ഏത്ര സംഭവങ്ങൾ. ഇനി ഒന്നും എഴുതുന്നില്ല എന്ന് തീരുമാനിച്ചപ്പോഴൊക്ക നിങ്ങൾ ഓരോരുത്തരും എന്നെ ശാസിച്ചിട്ടുണ്ട്. മുറിച്ചും ചേർത്തും ആ ശാസനയിൽ വീണ്ടും...... ഒടുവിൽ സൈകതം ബുക്സ് പ്രസാധനം ചെയ്ത പുസ്തകം 2019 നവംബർ 7 നു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രീ ശിഹാബുദ്ദീൻ പൊയ്തുംകടവ് പ്രകാശനം ചെയ്യുകയും അശ്വതി അത് ഏറ്റു വാങ്ങുകയും ചെയ്തു.

ഒരുപാട് പേരുടെ മികച്ച പ്രതികരണവും വായനാ അനുഭവവും എല്ലാം നാം പങ്കു വച്ചു. പുസ്തകം രണ്ടാം എഡിഷൻ പുറത്തിറങ്ങാൻ പോകുന്നു. ഇപ്പൊ പി വി ഷാജികുമാർ എന്ന എഴുത്തുകാരൻ ഇതേ പേരിൽ അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കുവാൻ പോകുന്നു എന്നറിയുന്നു. ശ്രീ ഷാജി കുമാർ,വലിയ എഴുത്തുകാരനാണ്. ഞാൻ ഒരു തുടക്കകാരിയും. ആ നിലയ്ക്ക് തീർച്ചയായും അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്യും, ആ പേര് പിൻവലിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഒരേ പേരിൽ രണ്ടു പുസ്തകങ്ങൾ, വായനക്കാരിൽ കൺഫ്യൂഷൻ സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. ആ കൺഫ്യൂഷൻ കൊണ്ട് ആർക്കും പ്രയോജനം ഇല്ല. എഴുത്തുകാരി എന്ന പേരിൽ ഇപ്പൊ വലിയ അഭിമാനവും തോന്നുന്നു.'- ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP