Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വസ്തുതകൾ മറച്ചുവെച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചു; കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെതിരെ അവകാശ ലംഘന നോട്ടീസുമായി എളമരം കരീം

വസ്തുതകൾ മറച്ചുവെച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചു; കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെതിരെ അവകാശ ലംഘന നോട്ടീസുമായി എളമരം കരീം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി സിപിഎം നേതാവും രാജ്യസഭാ അംഗവുമായ എളമരം കരീം. വിനോദ സഞ്ചാര മേഖലയിലെ വരുമാന നഷ്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ വസ്തുതകൾ മറച്ചുവെച്ചു എന്നാണ് എളമരം കരീം നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം 2019 ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിനോദസഞ്ചാര മേഖലയിലുണ്ടായ വരുമാനനഷ്ടത്തെക്കുറിച്ചായിരുന്നു ചോദ്യം. അത്തരത്തിലുള്ള രേഖകൾ സർക്കാർ സൂക്ഷിക്കാറില്ല എന്നാണ് മന്ത്രി സഭയെ അറിയിച്ചത്. എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലൂടെ കുറഞ്ഞത് 71 ശതമാനം നഷ്ടമുണ്ടായെന്ന് വ്യക്തമായെന്ന് എളമരം കരീം പറയുന്നു.

വസ്തുത മറച്ചുവെച്ച് സഭയെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി ചെയ്തതെന്നും എളമരം കരീം അവകാശംഘന നോട്ടീസിൽ പറഞ്ഞു. കുറഞ്ഞത് 71% എങ്കിലും വരുമാന നഷ്ടം ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് കശ്മീർ ടൂറിസം വകുപ്പ് കേന്ദ്രത്തെ അറിയിച്ചതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചു സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സഭാ ചട്ടം 187 പ്രകാരമുള്ള നോട്ടീസിലൂടെ എളമരം കരീം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP