Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമകളിൽ രാഷ്ട്രീയം പറഞ്ഞതോടെ എഐഎഡിഎംകെയുടെയും ബിജെപിയുടെയും കണ്ണിലെ കരടായി; ഇളയ ദളപതിയെ ജോസഫ് വിജയ് എന്ന് വിളിച്ചു തുടങ്ങിയത് അമ്പലങ്ങളല്ല, ആശുപത്രിയാണ് വേണ്ടതെന്ന സിനിമാ ഡയലോഗിന്റെ പേരിൽ; നോട്ടു നിരോധനത്തെയും ജിഎസ്ടിയേയും എതിർത്തതും സിനിമയിലൂടെ; മെർസൽ സിനിമയുടെ പേരിൽ വിവാദങ്ങളിൽ മുങ്ങിയ ദളപതി വിജയ് പുതിയ അഗ്നിപരീക്ഷകളെ അതിജീവിച്ചെത്തുന്നതും കാത്ത് ആരാധകരും

സിനിമകളിൽ രാഷ്ട്രീയം പറഞ്ഞതോടെ എഐഎഡിഎംകെയുടെയും ബിജെപിയുടെയും കണ്ണിലെ കരടായി; ഇളയ ദളപതിയെ ജോസഫ് വിജയ് എന്ന് വിളിച്ചു തുടങ്ങിയത് അമ്പലങ്ങളല്ല, ആശുപത്രിയാണ് വേണ്ടതെന്ന സിനിമാ ഡയലോഗിന്റെ പേരിൽ; നോട്ടു നിരോധനത്തെയും ജിഎസ്ടിയേയും എതിർത്തതും സിനിമയിലൂടെ; മെർസൽ സിനിമയുടെ പേരിൽ വിവാദങ്ങളിൽ മുങ്ങിയ ദളപതി വിജയ് പുതിയ അഗ്നിപരീക്ഷകളെ അതിജീവിച്ചെത്തുന്നതും കാത്ത് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ സിനിമകളിലൂടെ വിമർശിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടി വന്ന നടനാണ് വിജയ്. തമിഴ്‌നാട് സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ച് വിജയ് കഴിഞ്ഞദിവസവും രംഗത്തെത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ ബിജെപിയ്‌ക്കെതിരെയും തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിക്കുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ എഐഎഡിഎംകെ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

എജിഎസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് വിജയ് യെ കസ്റ്റഡിയിലെടുത്തതോടെ താരത്തിനെതിരായ പഴയ സംഘപരിവാർ പ്രചാരണങ്ങളെ കുറിച്ച്ുള്ള ചർച്ചകൾ സജീവമാക്കുകയാണ് ആരാധകർ. വിജയ് ചിത്രമായ മെർസലിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന പേരിലാണ് സംഘപരിവാർ അനുഭാവികളും നേതാക്കളും താരത്തിനെതിരെ രംഗത്തെത്തിയത്. മെർസൽ സിനിമയുടെ പേരിൽ വംശീയമായി പോലും വേട്ടയാടപ്പെട്ട ഇളയ ദളപതി ഈ അഗ്നിപരീക്ഷകളെ അതിജീവിച്ച് ശക്തമായി തിരിച്ചെത്തും എന്നാണ് ആരാധകർ പറയുന്നത്.

വിജയ് ചിത്രമായ മെർസലിൽ മോദി സർക്കാരിനെതിരെ പരാമർശം ഉണ്ട് എന്ന പേരിൽ ബിജെപിയും സംഘപരിവാറും അപ്പോൾ തന്നെ രംഗത്തിറങ്ങിയിരുന്നു.പിന്നീട്, വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയിൽ പ്രചാരണം ശക്തമായി. അതിന് വിജയുടെ മതം തന്നെയാണ് ഇവർ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളിൽ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേർക്ക് അറിയാം എന്ന ചോദ്യമാണ് സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തിയത്. അമ്പലമല്ല, ആശുപത്രിയാണ് വേണ്ടത് എന്നൊരു ഡയലോഗ് ഉണ്ട് സിനിമയിൽ. ഈ ഡയലോഗിൽ ക്ഷേത്രത്തിന് പകരം പള്ളി എന്ന് വിജയ് പറയുമോ എന്നാണ് സംഘപരിവാർ അനുകൂലികളുടെ ചോദ്യം. വിജയ്ക്കെതിരെ കേരളത്തിൽ പോലും വിദ്വേഷ പ്രചാരണം രൂക്ഷമായിരുന്നു. വിജയ് ക്രിസ്ത്യാനിയാണ് എന്നാണ് ഇവർ കൂട്ടത്തോടെ പ്രചരിപ്പിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളിൽ ആണ് വിജയ് അഭിനയിക്കുന്നത് എന്നും ഇവർ ആക്ഷേപിക്കുന്നു.

ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയുടെ മുഴുവൻ പേര്. സോഷ്യൽ മീഡിയയിലെ ഫേക്ക് അക്കൗണ്ടുകൾ മാത്രമല്ല ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ബിജെപിയുടെ ഔദ്യോഗിക നേതാക്കളും വിജയ്ക്കെതിരെ രംഗത്തിറങ്ങിയിരുന്നു. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ വിജയ് ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു. വിജയുടെ മുഴുവൻ പേരും എഴുതിക്കൊണ്ടായിരുന്നു രാജയുടെ ട്വീറ്റ്.

സിനിമയിലെ ഡയലോഗുകളിൽ വിജയുടെ മത വിശ്വാസത്തിന് പങ്കുണ്ട് എന്നാണ് അടുത്ത വിമർശനം. മോദി സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിലായിരുന്നു ഈ യുദ്ധമെല്ലാം. നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനവും കാഷ് ലെസ് എക്കോണമിയും എല്ലാം സിനിമയിൽ പരിഹസിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ആണ് ഈ രംഗം.

സിംഗപ്പൂരിൽ ഏഴ് ശതമാനം ജിഎസ്ടി ഈടാക്കുമ്പോൾ ഇന്ത്യയിൽ 28 ശതമാനം ആണ് ജിഎസ്ടി. എന്നാൽ സിംഗപ്പൂരിൽ കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭ്യമാകുമ്പോൾ ഇന്ത്യയിൽ അത് സാധ്യമാകുന്നില്ലെന്നാണ് വിജയുടെ ഒരു ഡയലോഗ്. അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടത് എന്നും വിജയ് പറയുന്നുണ്ട്. ഇതെല്ലാം ബിജെപി പ്രവർത്തകരെ മാത്രമല്ല, നേതാക്കളെ പോലും ചൊടിപ്പിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നാളുകൾക്ക ശേഷം

വിജയുടേതായി ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം ബിഗിലിന്റെ നിർമ്മാതാക്കളായ എവി എസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളിൽ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്യുന്നത്. രണ്ട് വർഷം മുൻപ് മെർസൽ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്നാൽ അന്നും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പുതിയ ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണത്തിലായിരുന്നു വിജയ്. അതേസമയം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദേശത്തെ തുടർന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി.

തുടർച്ചയായ വിജയചിത്രങ്ങളിലൂടെ തമിഴിൽ തിളങ്ങിനിൽക്കുന്ന സൂപ്പർതാരമാണ് ദളപതി വിജയ്. നടന്റെതായി പുറത്തിറങ്ങാറുള്ള മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വിജയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ബിഗിൽ ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ നിന്നായി വലിയ വിജയം നേടിയിരുന്നു. അറ്റ്ലീ സംവിധാനം ചെയ്ത ബിഗിൽ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. മെർസൽ, സർക്കാർ,ബിഗിൽ എന്നീ മെഗാഹിറ്റുകളോടെ തമിഴിൽ താരമൂല്യം ഉയർന്ന താരമായും ദളപതി മാറിയിരുന്നു. വിജയ് ചിത്രങ്ങൾ നിർമ്മിച്ചാൽ സാമ്പത്തിക ലാഭം ഉറപ്പായും ലഭിക്കുമെന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ. അതിനിടയിലാണ് പുതിയ വിവാദങ്ങളും പ്രശ്‌നങ്ങളും താരത്തെ തേടിയെത്തുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP