Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി മധ്യപ്രദേശ് മന്ത്രിസഭ; ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുർബലപ്പെടുത്തുമെന്ന് വിശദീകരണം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി മധ്യപ്രദേശ് മന്ത്രിസഭ; ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുർബലപ്പെടുത്തുമെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മധ്യപ്രദേശ് മന്ത്രിസഭയും പ്രമേയം പാസാക്കി. പൗരത്വ നിയമം ഇന്ത്യൻ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് മധ്യപ്രദേശ് സർക്കാർ പ്രമേയത്തിൽ വിശദീകരിക്കുന്നത്. ഇനി നിയമസഭയിൽ പ്രമേയം പാസാക്കും. ബംഗാൾ, കേരളം, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് മധ്യപ്രദേശ് സർക്കാരും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാൻ ഒരുങ്ങുന്നത്. പൗരത്വ നിയമത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നതെന്നായിരുന്നു ക്യാബിനറ്റ് മീറ്റിങ്ങിന് പിന്നാലെ നിയമമന്ത്രി പി സി ശർമ്മ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP