Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ് സൂപ്പർതാരം വിജയ് കസ്റ്റഡിയിൽ; ഇളയ ദളപതിയെ കസ്റ്റഡിയിൽ എടുത്തത് ആദായ നികുതി വകുപ്പ്; സൂപ്പർ ഹിറ്റ് ചിത്രം ബിഗിലന്റെ നിർമ്മാണ കമ്പനിയുടെ ഓഫീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയുള്ള നടപടി കേട്ട് ഞെട്ടി ഇന്ത്യൻ സിനിമാ ലോകം; കേന്ദ്ര ഏജൻസി സംശയ നിഴലിൽ ചോദ്യം ചെയ്യുന്നത് തെന്നിന്ത്യയിലെ സൂപ്പർതാര രാജാവിനെ; നോട്ട് നിരോധനത്തിനെ അടക്കം വിമർശിച്ചതിലുള്ള പ്രതികാരം എന്നരോപിച്ച് ഫാൻസുകാർ; തമിഴകത്തെ ഞെട്ടിച്ച് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ

തമിഴ് സൂപ്പർതാരം വിജയ് കസ്റ്റഡിയിൽ; ഇളയ ദളപതിയെ കസ്റ്റഡിയിൽ എടുത്തത് ആദായ നികുതി വകുപ്പ്; സൂപ്പർ ഹിറ്റ് ചിത്രം ബിഗിലന്റെ നിർമ്മാണ കമ്പനിയുടെ ഓഫീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയുള്ള നടപടി കേട്ട് ഞെട്ടി ഇന്ത്യൻ സിനിമാ ലോകം; കേന്ദ്ര ഏജൻസി സംശയ നിഴലിൽ ചോദ്യം ചെയ്യുന്നത് തെന്നിന്ത്യയിലെ സൂപ്പർതാര രാജാവിനെ; നോട്ട് നിരോധനത്തിനെ അടക്കം വിമർശിച്ചതിലുള്ള പ്രതികാരം എന്നരോപിച്ച് ഫാൻസുകാർ; തമിഴകത്തെ ഞെട്ടിച്ച് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് കസ്റ്റഡിയിൽ. ആദായ നികുതി വകുപ്പാണ് ഇളയ ദളപതി വിജയിനെ കസ്റ്റഡിയിൽ എടുത്തത്. സൂപ്പർ ഹിറ്റ് ചിത്രം ബിഗിലന്റെ നിർമ്മാണ കമ്പനിയുടെ ഓഫീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ്. ബിജെപിയേയും കേന്ദ്ര സർക്കാരിനെ സിനിമയിലൂടെ നിരന്തരം വിമർശിക്കുന്ന നടനാണ് വിജയ്. മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിങ് സൈറ്റിൽ വച്ചാണ് അറസ്റ്റ്. കടലൂർ നെയ് വേലിയിൽ വച്ചാണ് അറസ്റ്റ്. നോട്ട് നിരോധനത്തെ എതിർത്ത നടനാണ് വിജയ്.

വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തത്. അതിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചതായാണ് വിവരം. വിജയുടേതായി ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം ബിഗിലിന്റെ നിർമ്മാതാക്കളായ എവി എസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളിൽ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടികൾ. വിജയ് നായകനായി എത്തിയ ബിഗിൽ നിർമ്മിച്ചത് എജിഎസ് സിനിമാസ് ആയിരുന്നു. ദേശീയ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. മധുരൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സിനിമ നിർമ്മാതാവ് അൻപിന്റെ വീട്ടിലും ഇപ്പോൾ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തി.

അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ ബിജെപിയ്‌ക്കെതിരെയും തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിക്കുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ എഐഡിഎംകെ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു. ബിജെപി വിരുദ്ധ രാഷ്ട്രീയം തമിഴ്‌നാട്ടിൽ ചർച്ചയാക്കിയ വിജയിനെതിരെ എൻഡിഎ പ്രതിഷേധങ്ങൾ പോലും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ഫാൻസുകാർ ആരോപിക്കുന്നു. തമിഴ്‌നാട്ടിൽ നിലവിൽ ഏറ്റവും അധികം ഫാൻസുള്ളത് വിജയിനാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ വിജയിനെതിരായെ നടപടികൾ ക്രമസമാധാന പ്രശ്‌നമായും മാറാനിടയുണ്ട്.

തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ് .1997, 2005 വർഷങ്ങളിൽ തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. പൂവേ ഉനക്കാക, കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും (1999), ഷാജഹാൻ (2001) , ഗില്ലി (2004), പോക്കിരി (2007), തുപ്പാക്കി(2012), കത്തി (2014) എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ. വിജയ് അഭിനയജീവിതം തുടങ്ങിയത് ബാലതാരത്തിന്റെ വേഷങ്ങൾ ചെയ്തിട്ടാണ്. പിതാവായ എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച നാളൈയ തീർപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് വിജയകാന്തും ഒന്നിച്ചു സിന്ദൂരപാണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു.പിന്നീട് ചില ലോ ബഡ്ജറ് പരാജയചിത്രങ്ങളിൽ അഭിനയിച്ചു.

മറ്റൊരു പ്രമുഖ യുവതാരം അജിത് ഒരുമിച്ചു 1994 രാജാവിൻ പാർവ്വയിലെ എന്ന ചിത്രത്തിൽ അഭിനയിച്ചു.ഈ സിനിമയിൽ അജിത്തിന്റെ നഷ്ടപ്രണയത്തിനു പകരം വീട്ടുന്ന സുഹൃത്ത് ആയിട്ടാണ് വിജയ് അഭിനയിച്ചത്.1996 ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാക' എന്ന ചിത്രമാണ് വിജയുടെ വഴിത്തിരിവായ ചിത്രം. പിന്നീട് 'വൺസ് മോർ', നേര്ക്കു നേർ,കാതലുക്ക് മര്യാദൈ ,തുള്ളാത്ത മണവും തുള്ളും തുടങ്ങിയ വിജയചിത്രങ്ങളും അഭിനയിച്ചു. കാതലുക്ക് മര്യാദൈ എന്ന ചിത്രത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും തേടിയെത്തി. ഇക്കാലത്ത് അദ്ദേഹം ചെയ്ത അധികം സിനിമകളും കോമഡി പ്രണയ ചിത്രങ്ങൾ ആണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആക്ഷനും ഡാൻസ് രംഗങ്ങളും പിന്നീടാണ് തമിഴ് സിനിമയിൽ തരംഗമായത് .

2000 പതിറ്റാണ്ടിന്റെ ആദ്യ പകുതി പൂർണമായും വിജയുടേത് ആയിരുന്നു. 2000ൽ പുറത്തിറങ്ങിയ ഖുഷി ഉൾപ്പെടെ മൂന്ന് ചിത്രങ്ങളും വൻ വിജയങ്ങളായി. 2001 ൽ മലയാളസംവിധായകൻ സിദ്ദിഖിന്റെ 'ഫ്രണ്ട്സ്' തമിഴ് റീമേക്കിൽ സൂര്യക്കൊപ്പം അഭിനയിച്ചു. ആ വർഷം തന്നെ ബദ്രി, ഷാജഹാൻ എന്നീ ചിത്രങ്ങൾ വലിയ വിജയമായിരുന്നു. ഷാജഹാൻ സിനിമയിലെ 'സരക്ക് വെച്ചിരുക്കു' എന്ന ഗാനരംഗം തെന്നിന്ത്യ എമ്പാടും ചലനം സൃഷ്ടിച്ചു. ഈ സിനിമ കേരളത്തിലും വിജയിച്ചു.പിന്നീട് ഇറങ്ങിയ കുറച്ചു ചിത്രങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2003ൽ പുറത്തിറങ്ങിയ തിരുമലൈ ആണ് വിജയ്ക് വഴിത്തിരിവ് ആയത് . ഇതിലൂടെ വിജയ് യുവനടന്മാർക്കിടയിൽ ഏറ്റവും നല്ല ആക്ഷൻ മാസ്സ് ഹീറോ ആണെന്ന് തെളിയിച്ചു. അടുത്ത വർഷം പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രം തമിഴ് സിനിമാചരിത്രം തിരുത്തി എഴുതി.

തമിഴിൽ 50 കോടി നേടിയ ആദ്യ ചിത്രമായിരുന്നു ഗില്ലി.രജനിക്കു പോലും അന്യമായിരുന്ന വിജയത്തോടെ വിജയ് തന്നെ ഇളയദളപതി എന്നുറപ്പിച്ചു. 2014ൽ വിജയ്, ജില്ല എന്ന സിനിമയിൽ മലയാള സൂപ്പർ താരം മോഹൻലാലിന്റെ കൂടെ തകർത്തഭിനയിച്ചു. കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിജയ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP