Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാസ്യവേഷങ്ങളിലൂടെയെത്തി ഉപനായക വേഷങ്ങൾ അവതരിപ്പിച്ച് ഫലിപ്പിച്ച് കൈയടി നേടി; ആർക്കും സൂചന പോലും നൽകാതെ ഇപ്പോൾ മാഗല്യം; തമിഴ് ഹാസ്യ നടൻ യോഗി ബാബു വിവാഹിതനായി

ഹാസ്യവേഷങ്ങളിലൂടെയെത്തി ഉപനായക വേഷങ്ങൾ അവതരിപ്പിച്ച് ഫലിപ്പിച്ച് കൈയടി നേടി; ആർക്കും സൂചന പോലും നൽകാതെ ഇപ്പോൾ മാഗല്യം; തമിഴ് ഹാസ്യ നടൻ യോഗി ബാബു വിവാഹിതനായി

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ് ഹാസ്യ നടൻ യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാർഗവിയാണ് വധു. ഇന്നു രാവിലെയായിരുന്നു വിവാഹം. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

മാർച്ചിൽ ചെന്നൈയിൽ വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്. രജനീകാന്തിന്റെ ദർബാറിലാണ് യോഗി ബാബു ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ധനുഷ് നായകനാകുന്ന കർണനിലും യോഗി ബാബു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാൻ കരാട്ടെ, കൊലമാവ് കോകില, പരിയേറും പെരുമാൾ എന്നിവയാണ് മറ്റു ചിത്രങ്ങൾ. 2009 ൽ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിന് ശേഷമാണ് യോഗി ബാബു എന്ന പേര് താരത്തിന് കിട്ടിയത്.

വിവാഹത്തെ കുറിച്ച് മുമ്പ് യോഗി ബാബു ആർക്കുമൊരു സൂചനപോലും നൽകിയിരുന്നില്ല. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാസ്യവേഷങ്ങളിലൂടെയെത്തി ഉപനായക വേഷങ്ങൾ അവതരിപ്പിച്ച് ഫലിപ്പിച്ച് ശ്രദ്ധ നേടിയ താരം ഇപ്പോൾ സൂപ്പർതാര ചിത്രങ്ങളിലാണ് കൂടുതലായും അഭിനയിക്കുന്നത്. അടുത്തിടെ നായകനായും യോഗി ബാബു എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP