Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യാക്കോബായക്കാരുടെ കണ്ണീര് കാണാൻ സാധിച്ച കേരളാ മുഖ്യന് അഭിവാദ്യങ്ങൾ; പടിയിറക്കപ്പെട്ടവരുടെ താങ്ങും തണലുമായി നിൽക്കുന്ന കരുത്തുറ്റ നേതാവിനെ മറക്കില്ലൊരിക്കലും; സഭാ തർക്കത്തിൽ അകമഴിഞ്ഞു പിന്തുണച്ച പിണറായി വിജയന് അഭിവാദ്യം അർപ്പിച്ച് മഞ്ഞനിക്കര പെരുന്നാളിന് ഫ്ളക്സ് ബോർഡ്; ആറന്മുളയിലും ചെങ്ങന്നൂരിലും സഹായിച്ച ഓർത്തഡോക്സുകാർ ബോർഡ് കണ്ട് അന്തം വിടുന്നു!

യാക്കോബായക്കാരുടെ കണ്ണീര് കാണാൻ സാധിച്ച കേരളാ മുഖ്യന് അഭിവാദ്യങ്ങൾ; പടിയിറക്കപ്പെട്ടവരുടെ താങ്ങും തണലുമായി നിൽക്കുന്ന കരുത്തുറ്റ നേതാവിനെ മറക്കില്ലൊരിക്കലും; സഭാ തർക്കത്തിൽ അകമഴിഞ്ഞു പിന്തുണച്ച പിണറായി വിജയന് അഭിവാദ്യം അർപ്പിച്ച് മഞ്ഞനിക്കര പെരുന്നാളിന് ഫ്ളക്സ് ബോർഡ്; ആറന്മുളയിലും ചെങ്ങന്നൂരിലും സഹായിച്ച ഓർത്തഡോക്സുകാർ ബോർഡ് കണ്ട് അന്തം വിടുന്നു!

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇക്കൊല്ലത്തെ മഞ്ഞനിക്കര പെരുന്നാളിന്റെ മുഖ്യ ആകർഷണം ഈ ഫ്ളക്സ് ബോർഡ് ആയിരിക്കും. ദയറാ കവാടത്തിന് ഇടതു വശത്തായി സ്ഥാപിച്ചിരിക്കുന്ന പടുകൂറ്റൻ ബോർഡ് സഭാ തർക്കത്തിൽ തങ്ങളെ അകമഴിഞ്ഞു സഹായിക്കുന്ന കേരളാ മുഖ്യന് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ളതാണ്. യാക്കോബായക്കാരുടെ കണ്ണീര് കാണാൻ സാധിച്ച കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ. പടിയിറക്കപ്പെട്ടവരുടെ താങ്ങും തണലുമായി നിൽക്കുന്ന കരുത്തു നേതാവ്. മറക്കില്ലൊരിക്കലും.

ചെങ്ങന്നൂരിലും ആറന്മുളയിലും നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ അധികാരത്തിലേറാൻ സഹായിച്ച ഓർത്തഡോക്സുകാർ ബോർഡ് കണ്ട് അന്തം വിട്ടു നിൽക്കുന്നു. അനുകൂലമായി കോടതി വിധി വന്നിട്ടും അതൊന്നും നടപ്പാക്കി കിട്ടുന്നില്ലെന്നാണ് ഓർത്തഡോക്സുകാരുടെ പരാതി. ശബരിമലയിൽ വിധി നടപ്പാക്കാൻ കാണിച്ച തിടുക്കമെന്നും സഭാ തർക്ക വിധിയിൽ പിണറായി സർക്കാർ കാണിച്ചതുമില്ല.

മാത്രവുമല്ല, ഓർത്തഡോക്സ് പള്ളികളിൽ യാക്കോബായ വിഭാഗത്തിന്റെ ശവസംസ്‌കാരം നടത്തുന്നത് ലക്ഷ്യമിട്ട് പുതിയ ഓർഡിനൻസും അണിയറയിൽ ഒരുങ്ങുകയാണ്. ഇതിന്റെയൊക്കെ പ്രത്യുപകാരമെന്ന നിലയിലാണ് പിണറായിയെ യാക്കോബായ സഭ വാഴ്‌ത്തുന്നത്.

മഞ്ഞനിക്കര ദയാറായിലെ പരിശുദ്ധ ഏലിയാസ് തൃദ്വിയൻ ബാവായുടെ കബറിടത്തിൽ മുത്താനും അനുഗ്രഹം വാങ്ങുന്നതിനും വേണ്ടിയാണ് കേരളത്തിന് അകത്തും പുറത്തും വിദേശത്തും നിന്നുമായി ആയിരങ്ങൾ എത്തുന്നത്. വിശ്വാസികളുടെ കൂട്ടത്തിൽ ഓർത്തഡോക്സുകാരും ഉണ്ടാകുമെന്നതാണ് സവിശേഷത. വെള്ളിയാഴ്ചയാണ് പ്രധാന പെരുന്നാൾ.

ഇത്തവണത്തെ പെരുന്നാളിന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ലബാനോൻ ആർച്ച് ബിഷപ്പ് മോർ ക്രിസ് സ്റ്റോമസ് ശെമ്മൂവൂൻ മെത്രാപ്പൊലീത്ത പങ്കെടുക്കും. ഏഴിന് തീർത്ഥാടക സംഗമവും എട്ടിന് വിശുദ്ധ മൂന്നിമേൽ കുർബ്ബാനയും പരിശുദ്ധന്റെ ഓർമയും നടത്തും.

ഏഴിന് വൈകിട്ട് മൂന്നു മണിയോടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള കാൽ നട തീർത്ഥ യാത്രികരെ ഓമല്ലൂർ കുരിശിങ്കൽ ദയറായുടെയും, മോർ സ്തേപ്പാനോസ് പള്ളിയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ സ്വീകരിച്ച് മഞ്ഞിനിക്കര ദയറായിലേക്ക് ആനയിക്കുമെന്ന് ദയറാ തലവൻ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പൊലീത്ത അറിയിച്ചു.

വൈകുന്നേരം നടക്കുന്ന തീർത്ഥാടക സംഗമത്തിൽ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമനും, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയും, സഭയിലെ മറ്റ്മെത്രാപ്പൊലീത്തമാരും പങ്കെടുക്കും. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP