Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെടിക്കെട്ട് ക്ഷേത്രാചാരമല്ല; വെടിക്കെട്ടും വെടിവഴിപാടും ഒന്നല്ലെന്ന് ഹൈക്കോടതി; വെടിക്കുറ്റിയിൽ മരുന്ന് നിറച്ച് പൊട്ടിക്കുന്നതാണ് വെടിവഴിപാട്; ഇത് വെടിക്കെട്ട് പോലെ ഉയർന്നുപൊങ്ങി പൊട്ടുന്നതല്ലെന്നും കോടതി

വെടിക്കെട്ട് ക്ഷേത്രാചാരമല്ല; വെടിക്കെട്ടും വെടിവഴിപാടും ഒന്നല്ലെന്ന് ഹൈക്കോടതി; വെടിക്കുറ്റിയിൽ മരുന്ന് നിറച്ച് പൊട്ടിക്കുന്നതാണ് വെടിവഴിപാട്; ഇത് വെടിക്കെട്ട് പോലെ ഉയർന്നുപൊങ്ങി പൊട്ടുന്നതല്ലെന്നും കോടതി

സ്വന്തം ലേഖകൻ

കൊച്ചി: വെടിക്കെട്ട് ക്ഷേത്ര ആചാരത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. എറണാകുളം ശിവക്ഷ്രേതത്തിൽ വെടിക്കെട്ട് വിലക്കിയതിന് എതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിരീക്ഷണം. വെടിക്കെട്ടും വെടി വഴിപാടും ഒന്നല്ല. പഴയ രീതിയിലുള്ള വെടിക്കെട്ടല്ല ഇപ്പോൾ നടക്കുന്നതെന്നും കോടതി പറഞ്ഞു.

വെടിക്കെട്ട് വെടിവഴിപാടിൽ നിന്നും നിന്നും വ്യത്യസ്തമാണ്. വെടിക്കുറ്റിയിൽ മരുന്ന് നിറച്ച് പൊട്ടിക്കുന്നതാണ് വെടിവഴിപാട്. ഇത് താരതമ്യേന അപകടരഹിതമാണ്. വെടിക്കെട്ട് പോലെ ഉയർന്നുപൊങ്ങി പൊട്ടുന്നതല്ല ഇവ. നൂറു മീറ്റർ അകലെ വെടിക്കെട്ട് നടത്തിയിട്ടും ഉദയംപേരൂർ നടക്കാവിൽ അപകടമുണ്ടായില്ലേയെന്നും കോടതി ചോദിച്ചു.

വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കോടതി ജില്ലാ കളക്ടറുടെ നിലപാട് ആരാഞ്ഞിരുന്നു. അദ്ദേഹം അനുമതി നിഷേധിക്കുന്നതായി അറിയിച്ചു. ഇത് ചോദ്യം ചെയ്താണ് ശിവക്ഷേത്ര ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത് സുരക്ഷാ പ്രശ്നങ്ങൾ മുന്നിൽക്കണ്ടാമെന്ന് കോടതി സൂചിപ്പിച്ചു.

തൊട്ടടുത്ത് ഒരു പെട്രോൾ പമ്പുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പെട്രോൾ പമ്പ് കാലങ്ങളായി അവിടെയുള്ളതാണെന്നും, മുമ്പ് തങ്ങൾക്ക് വെടിക്കെട്ടിന് അനുമതി കിട്ടിയിരുന്നതാണെന്നും, ഇപ്പോൾ ഈ കാരണത്താൽ അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടെന്നും ഭരണസമിതി ചോദിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP