Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യേശു ക്രിസ്തു ഇന്നുണ്ടായിരുന്നെങ്കിൽ സിനഡിലുള്ളവരെ ചാട്ടവാറുകൊണ്ടടിച്ചേനെ; സംഘ്പരിവാറിന്റെ ഒരു വിഭാഗം രംഗത്തുവന്നപ്പോഴാണ് അവർ ലൗ ജിഹാദെന്ന വാക്ക് ആദ്യമായി പറയുന്നത്'; ഇസ്ലാമോഫോബിയ വളർത്തുക എന്നതിന്റെ അടുത്ത ഘട്ടമാണ് ലൗ ജിഹാദ്; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിറോ മലബാർ സഭയുടെ ലൗജിഹാദ് ആരോപണങ്ങൾക്ക് പിന്നിൽ സംഘപരിവാർ അജണ്ടയെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഇത് ചർച്ച ചെയ്യുക വഴി ഒരു പുകമറ സൃഷ്ടിക്കുന്നതിതിൽ സംഘ്പരിവാറിനെ സംരക്ഷിക്കാനുള്ള ഒരു താൽപര്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. ആ താൽപര്യങ്ങളാണ് ഈ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ ഇവരെ മുന്നോട്ടുനയിക്കുന്നതെന്നും ഹരീഷ് പറഞ്ഞു. ഏഷ്യാനെറ്റ് നൂസ് ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'രാജ്യം സി.എ.എക്കെതിരെ പ്രതിഷേധത്തിലാകുമ്പോൾ ഈ വിഷയം ഏറ്റെടുത്തതുകൊണ്ട് സഭയ്ക്കും സിനഡിനും എത്ര കിട്ടി എന്ന് മാത്രമാണ് ഇനി അന്വേഷിക്കാനുള്ളത്. യേശു ക്രിസ്തു ഇന്നുണ്ടായിരുന്നെങ്കിൽ സിനഡിലുള്ളവരെ ചാട്ടവാറുകൊണ്ടടിച്ചേനെ', ഹരീഷ് പറഞ്ഞു.'കേരള ഹൈക്കോടതിയിൽ നിരവധി കേസുകൾ വരാറുണ്ട്. അച്ഛനമ്മ മാരുടെ ഇഷ്ടത്തിനല്ലാതെ മക്കൾ വിവാഹം കഴിക്കുമ്പോൾ ആ കേസുകളിൽ ഹേബിയസ് കോർപസ് ഹർജി നൽകാറുണ്ട്. കോടതിയിൽ ഹാജരാകുന്ന യുവതിയും യുവാവും അവർക്കൊരുമിച്ച് ജീവിക്കാനാണ് താൽപര്യം എന്ന് പറഞ്ഞാൽ കോടതി അത് അനുവദിക്കുകയും ചെയ്യാറുണ്ട്. അത്തരം കേസുകളിലെ ഒരു പ്രധാനപ്പെട്ട ആരോപണമായി സംഘ്പരിവാറിന്റെ ഒരു വിഭാഗം രംഗത്തുവന്നപ്പോഴാണ് അവർ ലൗ ജിഹാദെന്ന വാക്ക് ആദ്യമായി പറയുന്നത്''.

''ലൗ ജിഹാദ് എന്ന വാക്ക് ചർച്ച ചെയ്യുന്നതുക തന്നെ സംഘ് പരിവാറിന്റെ രാഷ്ട്രീയത്തിന് ഗുണകരമാണ്. കാരണം ഇസ്ലാമോഫോബിയ വളർത്തുക എന്നതിന്റെ ആലോചനയ്ക്ക് ശേഷം ഉണ്ടായിട്ടുള്ള വാക്കാണ് ലൗജിഹാദ് എന്നത്. ജിഹാദ് എന്ന വാക്കിന് കൃത്യമായി ഇസ്ലാമോഫോബിയയുമായി ബന്ധമുണ്ട്', ഹരീഷ് പറഞ്ഞു.'അത്തരത്തിൽ ലൗജിഹാദ് എന്ന വാക്ക് ചർച്ചയായി വരുമ്പോൾ ഇസ്ലാമോഫോബിയയുള്ള ഒരു വലിയ വിഭാഗം ആളുകൾക്ക് തങ്ങളുടെ പെൺമക്കളെ പ്രതട്ടിക്കൊണ്ടുപോകാൻ മുസ്ലിം യുവാക്കൾ തയ്യാറായി വരുന്നു എന്ന തോന്നലുണ്ടാകുന്നു. എന്നാൽ, കോടതി നിർദ്ദേശത്തെത്തുടർന്ന് പൊലീസ് ഇക്കാര്യം അന്വേഷിക്കുകയും അങ്ങനൊന്ന് ഇല്ലെന്ന് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു'.

സംഘ്പരിവാർ ഏജൻസികൾ രംഗത്തെത്തി ഇക്കാര്യം എൻ.ഐ.എ പരിശോധിക്കണമെന്ന് ആവശ്യപ്പട്ടു. ഹൈക്കോടതി അന്വേഷണം എൻ.ഐ.എക്ക് വിട്ടു. അവർ പരിശോധിച്ചു. ലൗ ജിഹാദ് എന്ന പോരിൽ നാളിതുവരെയായി ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് അവരുടെ കണ്ടെത്തൽ. എന്നിട്ടും വസ്തുതകളോ രേഖകളോ ഇല്ലാതെ ലൗജിഹാദ് എന്ന ചർച്ച ഒരു വിഭാഗം ആളുകൾ വളർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP