Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടുന്ന കെഎസ്ആർടിസിയുടെ പിൻവാതിലിൽ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചു വീണു; തൊട്ടുപിന്നിൽ വന്ന സ്വകാര്യ ബസ് സഡൻ ബ്രേക്കിട്ടു നിർത്തിയത് ഭാഗ്യം കൊണ്ട് മാത്രം; വൈത്തിരിയിൽ അപകടത്തിൽ പെട്ട സ്ത്രീ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; അപകടത്തിന് ഇടയാക്കിയത് ബസിലെ ഓട്ടോമാറ്റിക് ഡോർ പ്രവർത്തിക്കാത്തതു കൊണ്ടെന്ന് സൂചന

ഓടുന്ന കെഎസ്ആർടിസിയുടെ പിൻവാതിലിൽ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചു വീണു; തൊട്ടുപിന്നിൽ വന്ന സ്വകാര്യ ബസ് സഡൻ ബ്രേക്കിട്ടു നിർത്തിയത് ഭാഗ്യം കൊണ്ട് മാത്രം; വൈത്തിരിയിൽ അപകടത്തിൽ പെട്ട സ്ത്രീ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; അപകടത്തിന് ഇടയാക്കിയത് ബസിലെ ഓട്ടോമാറ്റിക് ഡോർ പ്രവർത്തിക്കാത്തതു കൊണ്ടെന്ന് സൂചന

സ്വന്തം ലേഖകൻ

കൽപ്പറ്റ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും സ്ത്രീ നടുറോഡിലേക്ക് തെറിച്ചു വീണു. വയനാട്ടിലെ വൈത്തിരിയിൽ വച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വൈത്തിരി സ്റ്റാൻഡിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസിൽ നിന്നാണ് സ്ത്രീ തെറിച്ചുവീണത്.

സ്ത്രീയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഈസമയത്ത് തൊട്ടുപിന്നിലായി ഒരു സ്വകാര്യ ബസ് ഉണ്ടായിരുന്നു. സ്ത്രീ തെറിച്ചു വീഴുന്നതു കണ്ട് സ്വകാര്യ ബസ് ബ്രേക്കിട്ടു നിർത്തുകയായിരുന്നു. അതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. ഉടനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

യാത്രക്കാർ വാഹനത്തിൽ കയറി സുരക്ഷിതമായി എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാഹനം എടുക്കാൻ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇവിടെ ഇത് പാലിക്കപ്പെട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസി ബസിൽ ഓട്ടോമാറ്റിക് ഡോർ ഉള്ളതാണ്. അതിനാൽ യാത്രക്കാർ വാഹനത്തിൽ കയറി കഴിഞ്ഞാൽ ഉടൻ തന്നെ വാതിൽ അടയേണ്ടതാണ്. ഇതിൽ വന്ന വീഴ്ചയാണ് സ്ത്രീ വീഴാൻ കാരണമെന്നാണ് വിലയിരുത്തൽ. സ്ത്രീ ബസിൽ കയറി സുരക്ഷിത സ്ഥാനത്ത് എത്തി എന്ന് ഉറപ്പുവരുത്തുന്നതിന് മുൻപ് വാഹനം എടുത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൂടാതെ വൈത്തിരി സ്റ്റാൻഡിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് തിരിയുന്ന ഭാഗത്തെ വളവിൽ റോഡിൽ ചരിവുണ്ട്. ഇതാകാം സ്ത്രീ തെറിച്ചുപോകാൻ ഇടയാക്കിയതെന്ന് കണക്കാക്കുന്നു.

വാഹനം പരിശോധിച്ചതിന് ശേഷം മാത്രമേ, കണ്ടക്ടറുടെയോ ഡ്രൈവറുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ. സാങ്കേതിക പ്രശ്നങ്ങൾ കാരണം വാതിൽ അടയാതെ പോയതാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടി വരും. സ്ത്രീ തെറിച്ചുവീണ സംഭവത്തിൽ കണ്ടക്ടർക്കും ഡ്രൈവർക്കും വീഴ്ച സംഭവിച്ചു എന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരാണ് എന്ന് കണ്ടാൽ കണ്ടക്ടർക്കും ഡ്രൈവർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP