Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡെങ്കിപ്പനി ബാധിച്ച യുവതിയെ തൊടുപുഴ ചാഴിക്കാട്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ ബുധനാഴ്‌ച്ച; പ്ലേറ്റ്‌ലറ്റ് കൗണ്ട് ക്രമാതീതമായി കുറഞ്ഞിട്ടും വേണ്ട ചികിത്സ ലഭ്യമാക്കിയില്ല; കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് ആന്തരിക രക്തസ്രാവം വന്ന് നില വഷളായ ശേഷം മാത്രം; അനാവശ്യമായുള്ള കാത്തിരിപ്പിൽ മഞ്ജുവിന്റെ ജീവൻ പൊലിഞ്ഞു; മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ചു ബന്ധുക്കളും സോഷ്യൽ മീഡിയയും; നിഷേധിച്ച് ചാഴിക്കാട് ആശുപത്രി അധികൃതരും

ഡെങ്കിപ്പനി ബാധിച്ച യുവതിയെ തൊടുപുഴ ചാഴിക്കാട്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ ബുധനാഴ്‌ച്ച; പ്ലേറ്റ്‌ലറ്റ് കൗണ്ട് ക്രമാതീതമായി കുറഞ്ഞിട്ടും വേണ്ട ചികിത്സ ലഭ്യമാക്കിയില്ല; കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് ആന്തരിക രക്തസ്രാവം വന്ന് നില വഷളായ ശേഷം മാത്രം; അനാവശ്യമായുള്ള കാത്തിരിപ്പിൽ മഞ്ജുവിന്റെ ജീവൻ പൊലിഞ്ഞു; മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ചു ബന്ധുക്കളും സോഷ്യൽ മീഡിയയും; നിഷേധിച്ച് ചാഴിക്കാട് ആശുപത്രി അധികൃതരും

എം മനോജ് കുമാർ

തൊടുപുഴ: ഡെങ്കിപ്പനിയെ തുടർന്ന് തൊടുപുഴ അരീക്കര മഞ്ജു ബോബി (33) എന്ന യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവോ? ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് തൊടുപുഴ ചാഴിക്കാട് ആശുപത്രിയിൽ മഞ്ജുവിനെ പ്രവേശിപ്പിച്ചത്. ഞായർ ആയിട്ടും സ്ഥിതി ഗുരുതരമായി തുടർന്നതിനെ തുടർന്നാണ് മഞ്ജുവിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. തിങ്കൾ പുലർച്ചെ തന്നെ മഞ്ജു മരിക്കുകയും ചെയ്തു. ചാഴിക്കാട്ട് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് മഞ്ജുവിന്റെ മരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ബുധനാഴ്ച ആശുപത്രിയിൽ എത്തിച്ചിട്ടും ആവശ്യമായ ചികിത്സ രോഗിക്ക് ലഭ്യമാക്കിയില്ല. തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും മഞ്ജുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കോലഞ്ചേരി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇന്റെണൽ ബ്ലീഡിങ് തുടങ്ങിയിരുന്നു. രക്ഷിക്കാനുള്ള സാദ്ധ്യതകൾ വിരളമാണ് എന്നാണ് ബന്ധുക്കളെ കോലഞ്ചേരി ആശുപത്രി അധികൃതർ അറിയിച്ചത്. ഞായർ എത്തിച്ചിട്ടും തിങ്കൾ പുലർച്ചെ തന്നെ മഞ്ജു മരിക്കുകയും ചെയ്തു. രോഗിയുടെ അതീവ ഗുരുതരാവസ്ഥ വ്യക്തമാക്കി കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കളോട് പറഞ്ഞത് രക്ഷിക്കാൻ പ്രയാസമാണ് എന്നാണ്. ഒരു ദിവസം മുൻപെങ്കിലും ഇവിടെ എത്തിച്ചിരുന്നെങ്കിൽ നമുക്ക് മഞ്ജുവിനെ കാക്കാമായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. മഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച് കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കൾക്കായി നൽകിയ മറുപടി ഇതായിരുന്നു. ഈ മറുപടി തന്നെയാണ് മഞ്ജുവിന്റെ മരണം വിവാദമാക്കുന്നതും.

ഡെങ്കിപ്പനിയാണെന്ന് തൊടുപുഴയിലെ ചാഴിക്കാട്ടു ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നു. ബ്ലഡ് കൗണ്ട് അനുനിമിഷം കുറഞ്ഞുകൊണ്ടുമിരുന്നു. ഈ ഘട്ടത്തിൽ വേറെ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയോ അല്ലെങ്കിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടിയിരുന്നു. ഇത് ചെയ്തില്ല. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മഞ്ജുവിനെ മാറ്റുമ്പോഴേക്കും ആന്തരിക രക്തസ്രാവം വന്നിരുന്നു. ഇതോടെ കോലഞ്ചേരിയിലെ ചികിത്സ ഫലിക്കാതെയാവുകയും നിത്യനിദ്രയിലേക്ക് മഞ്ജു ആണ്ടു പോവുകയും ചെയ്തു. ഒരു ദിവസം മുൻപെങ്കിലും മഞ്ജുവിനെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് കോലഞ്ചേരി ആശുപത്രി അധികൃതർ ബന്ധുക്കളോടു പറയുമ്പോൾ ഈ സമയമൊക്കെ മഞ്ജു ചാഴിക്കാട്ടു ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി അധികൃതർക്ക് മറ്റു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കളോട് ആവശ്യപ്പെടാമായിരുന്നു. പക്ഷെ ഇത് ചാഴിക്കാട്ടു ആശുപത്രി അധികൃതർ ചെയ്തില്ല. അവിടുന്ന് ഡിസ്ചാർജ് ചെയ്ത് കോലഞ്ചേരിയിൽ എത്തുമ്പോഴേക്കും സ്ഥിതി ഗുരുതരമാവുകയും മഞ്ജു മരണത്തിന്റെ വക്കിൽ എത്തുകയും ചെയ്തിരുന്നു.

ഡെങ്കി ബാധിച്ച് കൗണ്ട് 30000 ത്തിൽ താഴെ വന്നാൽ പ്ലേറ്റ് ലെറ്റ് ട്രാൻസ്‌ഫോർമേഷൻ നടത്തുക സാധാരണമാണ്. പക്ഷെ മഞ്ജുവിന് കൗണ്ട് 24000 ത്തിൽ താഴെ ആയിട്ടും ഈ രീതിയിലുള്ള ട്രാൻസ്‌ഫോർമേഷൻ നടത്തിയില്ല എന്നാണ് ആരോപണം ഉയരുന്നത്. രോഗി വിറയലോടെ ചില അസ്വഭാവിക ലക്ഷണങ്ങൾ കാണിക്കുന്നു എന്ന് അറിയിച്ചിട്ടും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. പിന്നീട് ബ്ലീഡിങ് ആരംഭിച്ച നില അതീവ വഷളായി മാറിയപ്പോൾ മാത്രമാണ് ഞായറാഴ്ച ഡോക്ടർ രോഗിയെ കാണാൻ എത്തുന്നത്. അപ്പോഴേക്കും നില വഷളായിരുന്നു. തുടർന്നാണ് കോലഞ്ചേരിക്ക് മാറ്റുന്നത്.

അലങ്കരിച്ച മെഴുകുതിരികൾക്ക് മുന്നിൽ ഇപ്പോൾ മഞ്ജു ശാന്തമായി ഉറങ്ങുകയാണ്. നാലും രണ്ടും വയസുള്ള ഫന്നയും മരിയയുമാണ് മഞ്ജുവിന്റെ മക്കൾ. ഈ പിഞ്ചു കുഞ്ഞുങ്ങളെ അനാഥമാക്കിയാണ് മഞ്ജു യാത്രയാകുന്നത്. ചികിത്സാ പിഴവിനെ തുടർന്നാണ് മഞ്ജുവിന്റെ മരണം എന്നുള്ളതാണ് നാട്ടുകാരെയും ബന്ധുക്കളെയും അസ്വസ്ഥരാക്കുന്നത്. ഒരു ദിവസം മുൻപെങ്കിലും എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്ന കോലഞ്ചേരിയിലെ ഡോക്ടർമാരുടെ വാക്കുകളും ഇവരുടെ ചെവിയിൽ മുഴങ്ങുന്നു. ഇതുകൊണ്ട് തന്നെ ഈ മരണം അരീക്കരയിലെ ഭർതൃവീട്ടിൽ കടുത്ത ദുഃഖത്തിന്റെ അലകൾ തന്നെയാണ് ഉയർത്തുന്നത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളെജിൽ ചികിത്സയിൽ തുടരവേയാണ് ഭർത്താവിനും കുടുംബത്തിനും ദുഃഖങ്ങൾ ബാക്കിയാക്കി മഞ്ജു വിട ചൊല്ലിയത്. തൊടുപുഴ നടുക്കണ്ടത്തെ കർഷക ദമ്പതികളായ മാത്യുവിന്റെയും മേരിയുടെയും രണ്ടു മക്കളിൽ ഒരാളാണ് മഞ്ജു. ആറു വർഷം മുൻപാണ് മഞ്ജുവിന്റെ വിവാഹം കഴിയുന്നത്. ഇലക്ട്രീഷ്യനായ ജോബിയാണ് ഭർത്താവ്. മഞ്ജുവിന്റെ സംസ്‌ക്കാരം ഇന്നു വൈകീട്ട് കോട്ടയം അരീക്കര സെന്റ് റോക്കീസ് പള്ളിയിലാണ് നടക്കുന്നത്.

മഞ്ജുവിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്:

ഡെങ്കിപ്പനിയാണ് മഞ്ജുവിന് എന്ന് ചാഴിക്കാട്ട് ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നു. പക്ഷെ സ്ഥിതി വഷളായിട്ടും വിദഗ്ദ ചികിത്സ ലഭ്യമാക്കിയില്ല. ആന്തരീക രക്തസ്രാവം വരുന്ന അവസ്ഥയിലാണ് വേറെ ആശുപത്രിയിലേക്ക് മാറ്റാണമെങ്കിൽ മാറ്റിക്കോളൂ എന്ന് ചാഴിക്കാട്ടു ആശുപത്രി അധികൃതർ പറഞ്ഞത്. ഇതും ഞായർ ഞങ്ങൾ ചോദിച്ചപ്പോൾ മാത്രമാണ് ഇവർ ഈ രീതിയിൽ മറുപടി നൽകിയത്. ബുധനാഴ്ചയാണ് ചാഴിക്കാട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഞായർ വരെയുള്ള ദിവസങ്ങൾ നിർണ്ണായകമായി മുന്നിലുണ്ടായിരുന്നു. പക്ഷെ വേണ്ട ചികിത്സ കിട്ടിയില്ല. ആന്തരിക അവയവങ്ങളെ മുഴുവൻ ബാധിച്ചിട്ടുണ്ട് എന്നാണ് കോലഞ്ചേരിയിൽ നിന്നും പറഞ്ഞത്. രക്ഷിക്കാനുള്ള അവസ്ഥ വിരളമാണെന്നും അവർ പറഞ്ഞു. തുടർന്ന് വെന്റിലെറ്ററിലേക്ക് മാറ്റി. തിങ്കൾ പുലർച്ചെ മരിക്കുകയും ചെയ്തു. ഒരു ദിവസം മുൻപെങ്കിലും എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇപ്പോൾ ഞങ്ങൾ നിയമനടപടികളെക്കുറിച്ച് ആലോചിക്കുകയാണ്-ബന്ധുക്കൾ പറയുന്നു.

ചാഴിക്കാട്ട് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം:

മഞ്ജുവിന്റെ മരണത്തിൽ ചാഴിക്കാട്ടു ആശുപത്രി കുറ്റക്കാരല്ല. മഞ്ജു താമസിക്കുന്നത് അരീക്കര ഭാഗത്താണ്. അവിടെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പനി ഡെങ്കിപ്പനി എന്ന് സ്ഥിരീകരിച്ചിരുന്നു. ബുധനാണ് ചാഴിക്കാട്ടു ആശുപത്രിയിൽ മഞ്ജുവിനെ പ്രവേശിപ്പിക്കുന്നത്. പ്ലേറ്റ് ലൈറ്റ് കൗണ്ട് കുറവായിരുന്നു. പ്ലേറ്റ് ലെറ്റ് കുറഞ്ഞ പല കേസുകളും ഇവിടെ നിന്ന് ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. ഒന്നേകാൽ ലക്ഷം, എൺപതിനായിരം, എന്നിങ്ങനെ കുറഞ്ഞു ഒടുവിൽ ഇരുപത്തിനാലായിരത്തിലെത്തി. ഇതോടെ പ്ലേറ്റ്‌ലെറ്റ് കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. ഇരുപതിൽ താഴോട്ടു പോരുകയാണെങ്കിൽ പ്ലേറ്റ്‌ലെറ്റ് മാറ്റാനാണ് ഞങ്ങൾ തീരുമാനിച്ചത്. പക്ഷെ പിന്നീട് മഞ്ജുവിന്റെ കൗണ്ട് ഇരുപത്തിയെണ്ണായിരമായി. ഇത് ശനിയാഴ്ചയായിരുന്നു. പക്ഷെ അപ്പോഴും പനിയും വിറയലുമുണ്ടായിരുന്നു.

ഞായർ രാവിലെ ആയപ്പോൾ ആന്തരിക രക്തസ്രാവം വന്നു. ഞങ്ങൾ ഐസിയുവിലേക്ക് മാറ്റി പ്ലേറ്റ് ലെറ്റ് മാറ്റി. ചികിത്സ തുടർന്നു. അപ്പോൾ ബന്ധുക്കൾ പാനിക്കായി. കോലഞ്ചേരി ആശുപത്രിയിൽ കൊണ്ട് പോകണം എന്ന രീതിയിൽ അഭിപ്രായം വന്നു. അങ്ങിനെയാണ് ഇവർ കോലഞ്ചേരിക്ക് രോഗിയെ മാറ്റിയത്. മാറ്റുന്ന വേളയിൽ രോഗിയുടെ ബിപിയും പ്ലേറ്റ്‌ലെറ്റ് കൗണ്ടും സ്റ്റേബിൾ ആയിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല-ചാഴിക്കാട്ട് ആശുപത്രി അധികൃതർ പറയുന്നു.

സോഷ്യൽ മീഡിയയിലും വൻ രോഷമാണ് മഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ടു ഉയരുന്നത്. ലിജി പുന്നൂസിനെ ഫെയ്‌സ് ബുക്ക് പോസ്റ്റിലും ചാഴിക്കാട്ടു ആശുപത്രിക്കെതിരെ വൻ രോഷമാണ് പതഞ്ഞുയരുന്നത്.

ലിജി പുന്നൂസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

പറയാതെ വയ്യ ..........

ഇന്നലകളിൽ തൊടുപുഴയുടെ ആശാകേന്ദ്രമായിരുന്ന ഒരു ഹോസ്പിറ്റൽ ഇന്ന് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തരുന്ന ശ്രദ്ധ പോലും തരാത്ത അംബരചുംബിയായ ഒരു കെട്ടിടമായി അധപതിച്ചതിലുള്ള ദുഃഖം സമൂഹത്തിനു താങ്ങാവുന്നതല്ല. ദൈവത്തപോലെ കണ്ട ഒരു ഡോക്റ്റർ എന്ത് പറഞ്ഞാലും അവസാനവാക്കായി കേട്ടിരുന്ന കാലം അതികം വിദുരത്തിലല്ലലോ ?......
തലമുറകൾ മാറിയപ്പോൾ കോഴകൊടുത്തും, അന്തസ്സിനായി വൈദ്യരായി പിന്നീട് ഭരണം ഏറ്റെടുത്ത് വൈരുപ്യമാക്കിയ ഹോസ്പിറ്റലിന്റെ ദുരവസ്ഥ സാമൂഹ്യമാധ്യമങ്ങളിൽ വന്നു കണ്ടപ്പോഴു ആശിച്ചു പറഞ്ഞുപോയി 'എല്ലാം ശരിയാകും ' . ജീവന്റെ കാവലാളാകേണ്ടവർ തന്നെ ജീവനെടുക്കുന്ന അവസ്ഥ കണ്ടു ജനം ഞെട്ടിത്തരിക്കുന്നു ........
മണ്ണിനോട് പടവെട്ടി അധ്വാനിക്കാൻ മാത്രം അറിയാവുന്ന ഒരു മാത്യു ചേട്ടൻ വിറകൈകളോടെ മകളെ തേടുന്നു. മാതാപിതാക്കൾക്ക് ആശാകേന്ദ്രമായിരുന്ന മഞ്ജു വെറും 33 -)ീ വയസിൽ പനിയായി ചെന്ന് കുറ്റകരമായ ചില അനാസ്ഥകൾക്കു മുൻപിൽ മരണപെട്ടു എന്ന വാർത്ത നമ്മെ നടുക്കികളയുന്നു.
മഞ്ജു ചില കാര്യങ്ങൾ നമ്മെ ഓർമ്മപ്പിക്കുന്നു...

ഡെങ്കിപ്പനി ശറലിശേള്യ ചെയ്ത രോഗിയുടെ കൗണ്ട് പീരിയോഡിക് ലായി നിർണയിച്ചു കൗണ്ട് 30000 ത്തിൽ താഴെ വന്നാൽ പ്ലേറ്റ് ലെറ്റ് ട്രാൻസ്‌ഫോർമേഷൻ നടത്തുക എന്നത് ഒരു സ്വാഭാവിക പ്രൊസീജർ മാത്രമാണ്. ഇവിടെ ഇത് 24000 ത്തിൽ താഴെ ആയിട്ടും ട്രാൻസ്‌ഫോർമേഷൻ നടന്നില്ല. ശനിയാഴ്ച ഉച്ചയ്ക്ക് രോഗിയെ കണ്ട ഡോക്ടർ വീട്ടിലെത്തിയപ്പോൾ രോഗി വിറയലോടെ ചില അസ്വഭാവിക ലക്ഷണങ്ങൾ കാണിക്കുന്നു എന്ന് അറിയിച്ചിട്ടും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്ന് മാത്രമല്ല മറ്റൊരു ഡ്യൂട്ടി ഡോക്ടറെ റഫർ ചെയ്യുക മാത്രമാണ് ചെയ്തത്. പിന്നീട് ബ്ലീഡിങ് ആരംഭിച്ച നില അതീവ വഷളായി മാറിയപ്പോൾ മാത്രമാണ് പിറ്റേന്ന് ഞായറാഴ്ച ഏകദേശം 9 അങ ന് ഡോക്ടർ രോഗിയെ കാണാൻ എത്തുന്നത്. അവശത കണ്ട രോഗിയെ മറ്റെവിടെയെങ്കിലും മാറ്റിയാലോ എന്ന ചോദ്യത്തിന് '' ആവശ്യമില്ലെന്നും. ഉണ്ടെങ്കിൽ തന്നെ ഡോക്ടർ വരണമെന്ന് മറുപടിയും നൽകി.

അവസാനം കുട്ടിയുടെ പ്രാണവേദന കണ്ട് പിതാവ് കൊണ്ടുപോയെ മതിയാവൂ എന്ന് ശാഠ്യം പിടിച്ചപ്പോൾ എത്തിയ ഡോക്ടർ ഗുരുതര നിലയിൽ എന്നറിഞ്ഞ രോഗിയെ കാണാൻ പോലും കൂട്ടാക്കാതെ ആശുപത്രി മുറ്റത്തു നിന്നും തിരികെ പോയി എന്നത് മെഡിക്കൽ എത്തിക്‌സ് ഇൽ കുറ്റകരമായ അനാസ്ഥ എന്നല്ലാതെ എന്ത് വിളിക്കണം ?.....
അവർക്ക് ശക്തമായി ഇടപെടുവാൻ അറിയില്ലായിരുന്നു. ഡോക്ടർ നോക്കിക്കൊള്ളും എന്ന ഉറപ്പ് മാത്രം. ദൈവതുല്യം കണ്ടിരുന്ന ഡോക്ടറെ വിറകൈകളോടെ ചെന്നു പറഞ്ഞു. 'ധൈര്യമായിരിക്കൂ നോക്കാം'' അതുകേട്ട് മാത്യു ചേട്ടൻ അത് അങ്ങനെ തന്നെ വിശ്വസിച്ചു. ഡെങ്കിപ്പനി ആണെന്ന് ആദ്യമേ തന്നെ കണ്ടു പിടിച്ചിട്ടും ഏതാണ്ട് 24 മണിക്കൂർ വേണ്ടത്ര ഗൗരവം ഇല്ലാതെ വെച്ചുകൊണ്ടിരുന്നു അവസാനം വിധി എന്ന് പറഞ്ഞ് കൈ ഒഴുകുമ്പോൾ നിങ്ങൾ അറിയണം.....

ഇന്നലകളിൽ രാത്രി യാമങ്ങളിൽ പോലും വിളിച്ചാൽ കൂടെ ഇറങ്ങി മലകയറി പ്രസവം എടുത്തിരുന്ന നിങ്ങളുടെ നന്മനിറഞ്ഞ മുത്തച്ഛനെ. ആ നന്മകൾ ആണ് സുഹൃത്തേ നിങ്ങളെ നിങ്ങൾ ആക്കിയത്.

നിഷ്‌കപടമായ ഒരു കർഷകൻ സാധാരണക്കാരുടെ പ്രതിനിധിയാണ്. അവന് ലഭിക്കാതെപോയ പരിഗണന സമൂഹത്തിലെ സാധാരണക്കാരന് നേരെ നിങ്ങൾ പുലർത്തുന്ന അവഗണനയാണ് എന്ന സത്യം വിളിച്ചു പറയാതെ വയ്യ. അവർ കൊടി പിടിക്കില്ല, നിങ്ങളുടെ ചില്ലുകൊട്ടാരം തകർക്കില്ല, കേസ് കൊടുക്കില്ല............ പക്ഷേ നിസ്സംഗമായ അവരുടെ മൗനം നാളെ സമൂഹത്തിൽ അലയടികൾ തീർക്കും. തീർച്ച........ പെറ്റ വയറും, ജനിപ്പിച്ച പിതാവും നൊന്തു പറഞ്ഞാൽ സുഹൃത്തേ ഏത് സൗധങ്ങളും മരടിലെ ഫ്‌ളാറ്റ് പോലെ തുള്ളിയായി ഒരുപിടി ചാരം മാത്രം. വിധി എന്ന് പുലമ്പി പലരും ആശ്വസിപ്പിക്കും പോഴും നിങ്ങൾക്ക് അറിയാം നിങ്ങളുടെ കുറ്റകരമായ അനാസ്ഥ.
സമൂഹമേ ഉണരുക.......
ചിലയിടങ്ങൾ കഴുത്തറപ്പൻ കശാപ്പ് ശകലങ്ങളായി തരം താഴ്ന്ന അതിന്റെ നേർക്കാഴ്ചകൾ കണ്ടു ജാഗ്രതയോടെ മിഴിതുറക്കൂ........
സഹോദരി.. . മാപ്പ്..... മഞ്ജുവിനെ ആത്മാവിന് ശാന്തി ലഭിക്കട്ടെ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP