Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നും അറിയാത്ത മുഖ്യനും എല്ലാം അറിയുന്ന ധനമന്ത്രിയും! ഊരാളുങ്കലിനെ പറ്റി ചോദിച്ചാൽ മുഖ്യമന്ത്രിക്ക് പറയാനുള്ളത് വിവരം ശേഖരിച്ചു വരുന്നുവെന്ന ഒറ്റ ഉത്തരം; ചോദ്യം ധനകാര്യമന്ത്രിയോടായാൽ കണക്കുകൾ പുറത്തും; അബ്ദുറബ്ബിന് കഴിയാത്തത് റോജി എം ജോൺ നേടിയത് തോമസ് ഐസക്കിലൂടെ; ഉരാളുങ്കലും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലെ 'ബന്ധം' ചർച്ചയാക്കാനുറച്ച് പ്രതിപക്ഷം; പിണറായി വിജയന് അറിയാത്തത് തോമസ് ഐസക്കിലൂടെ പുറത്താകുമ്പോൾ

ഒന്നും അറിയാത്ത മുഖ്യനും എല്ലാം അറിയുന്ന ധനമന്ത്രിയും! ഊരാളുങ്കലിനെ പറ്റി  ചോദിച്ചാൽ മുഖ്യമന്ത്രിക്ക് പറയാനുള്ളത് വിവരം ശേഖരിച്ചു വരുന്നുവെന്ന ഒറ്റ ഉത്തരം; ചോദ്യം ധനകാര്യമന്ത്രിയോടായാൽ കണക്കുകൾ പുറത്തും; അബ്ദുറബ്ബിന് കഴിയാത്തത് റോജി എം ജോൺ നേടിയത് തോമസ് ഐസക്കിലൂടെ; ഉരാളുങ്കലും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലെ 'ബന്ധം' ചർച്ചയാക്കാനുറച്ച് പ്രതിപക്ഷം; പിണറായി വിജയന് അറിയാത്തത് തോമസ് ഐസക്കിലൂടെ പുറത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ കുറിച്ച് പിണറായിയോട് നീയമസഭയിൽ ചോദിച്ചാൽ ' വിവരം ശേഖരിച്ചു വരുന്നു' എന്ന സ്ഥിരം മറുപടി. ഉത്തരം നൽകി മന്ത്രി തോമസ് ഐസക്കും. അതായത് എല്ലാം ധനകാര്യമന്ത്രിക്ക് അറിയാം. മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഊരാലുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് എത്ര വർക്കുകൾ നൽകിയെന്നും അതിന്റെ വിശദാംശങ്ങളെയും സംബന്ധിച്ച് പി.കെ.അബ്ദുറബ്ബ് എംഎ‍ൽഎയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത് സ്ഥിരം ഉത്തരം ' വിവരം ശേഖരിച്ചു വരുന്നു'. ഊരാളുങ്കലും മുഖ്യമന്ത്രിയുടെ ഓഫിസും തമ്മിലുള്ള വഴിവിട്ട ബന്ധം പല തരത്തിൽ ചർച്ചയാകുന്നുണ്ട്.

പല വിവാദ പ്രവൃത്തികളും പിണറായി സർക്കാർ നൽകിയത് ഊരാളുങ്കലിനാണ് .ഇതിന്റെ വിശദാംശങ്ങൾ മിക്കതും പബ്ലിക്ക് ഡൊമയിനിൽ ലഭ്യമല്ല പലതും വിവരവകാശ നിയമം വഴിയും നീയമസഭ ചോദ്യങ്ങൾ വഴിയും ആണ് പൊതുജനം അറിയുന്നത്. എന്നാൽ ഊരാളുങ്കലിന് തന്റെ വകുപ്പിൽ നൽകിയ പ്രവൃത്തികളെ കുറിച്ച് നീയമസഭയിൽ മറുപടി പറയാൻ മന്ത്രി ഐസക്ക് തയ്യാറായി.

ബജറ്റ് ഹാൾ നവീകരണത്തിന് 76,58, 596/ ഉം ധന അഡീ ചീഫ് സെക്രട്ടറിയുടെ ഓഫിസ് നവീകരണത്തിന് 41,52,957 രൂപയുടെയും എസ്റ്റിമേറ്റാണ് ഊരാലുങ്കൽ സമർപ്പിച്ചതെന്നും വർക്ക് പൂർത്തിയായെന്നും ബില്ല് ലഭിച്ചിട്ടുണ്ടന്നും മന്ത്രി അറിയിച്ചു. റോജി എം. ജോണിന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 501 നാണ് മന്ത്രി മറുപടി നൽകിയത്.

നീയമസഭയിൽ ഊരാളുങ്കലിന് കോടികളുടെ പ്രവൃത്തികൾ ടെണ്ടർ വിളിക്കാതെ നൽകിയത് വിവാദമായിരുന്നു. പ്രതി പക്ഷം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. 53 കോടിയുടെ ഇ- നീയമസഭ, 16 കോടിയുടെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണം തുടങ്ങിയ പ്രവൃത്തികളും ഊരാളുങ്കലിനാണ്. കേരളത്തിലെ ഒരു പ്രമുഖ സഹകരണ സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി. 1925 ൽ വാഗ്ഭടാനന്ദനാണ് ഇതാരംഭിച്ചത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിൽ 1415ഓളം അംഗങ്ങളുണ്ട്. നാലായിരത്തിലധികം വർക്കുകൾ ഇതിനകം സംഘം വിജയകരമായി പൂർത്തിയാക്കി. കോഴിക്കോട് സരോവരം പദ്ധതി, കാപ്പാട് ബീച്ച് നവീകരണം, എഡിബി സഹായത്തോടെ 39കോടി രൂപയുടെ കോഴിക്കോട് അരയിടത്തു പാലം മേൽപ്പാലം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് തുടങ്ങി നൂറ് കോടിയിലേറെ വരുന്ന പദ്ധതികളെല്ലാം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ഏറ്റെടുത്ത് നടത്തിയതാണ്.

പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ സെക്രട്ടറിയേറ്റിലെ മിക്ക വർക്കുകളും ഊരാളുങ്കലിനായി. സഹകരണ സ്ഥാപനങ്ങൾക്ക് ടെൻഡർ നൽകാതെ വർക്ക് നൽകാമെന്ന ചട്ടത്തിൽ പിടിച്ചായിരുന്നു. ഈ സംഘത്തിന് ഇപ്പോൾ സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം സജീവമാണ്. കണ്ണൂരിലേയും കോഴിക്കോട്ടേയും സിപിഎം നേതാക്കൾക്ക് ഇതിൽ നിയന്ത്രണമുണ്ടെന്നും ആരോപണമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP