Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉച്ചയ്ക്ക് യുവതിയുമായി ചാപ്പലിന്റെ വാതിൽ തുറന്ന വികാരി; അനാശാസ്യം നടത്തിയ അച്ചനെ വിശ്വാസികൾ പിടികൂടിയത് ഉടുതുണിയില്ലാതെ; വാതിൽ ചവിട്ടി തുറന്നപ്പോൾ യുവതി ഓടിരക്ഷപ്പെട്ടപ്പോൾ ഫാദറിനെ സഭയിലെ ഉന്നതർ എത്തും വരെ പൂട്ടിയിട്ടത് നാട്ടുകാർ; ആത്മീയ ചുമതലകളിൽ നിന്ന് മൂന്ന് വൈദികരെ അതിവേഗം പിൻവലിക്കാൻ കാരണം വാകത്താനത്തെ ചാപ്പലിലെ അതിവിചിത്ര സംഭവം; ജിനോ അച്ചനെ സഭയ്ക്കുള്ളിൽ വില്ലനാക്കുന്നതും അനാശാസ്യം

ഉച്ചയ്ക്ക് യുവതിയുമായി ചാപ്പലിന്റെ വാതിൽ തുറന്ന വികാരി; അനാശാസ്യം നടത്തിയ അച്ചനെ വിശ്വാസികൾ പിടികൂടിയത് ഉടുതുണിയില്ലാതെ; വാതിൽ ചവിട്ടി തുറന്നപ്പോൾ യുവതി ഓടിരക്ഷപ്പെട്ടപ്പോൾ ഫാദറിനെ സഭയിലെ ഉന്നതർ എത്തും വരെ പൂട്ടിയിട്ടത് നാട്ടുകാർ; ആത്മീയ ചുമതലകളിൽ നിന്ന് മൂന്ന് വൈദികരെ അതിവേഗം പിൻവലിക്കാൻ കാരണം വാകത്താനത്തെ ചാപ്പലിലെ അതിവിചിത്ര സംഭവം; ജിനോ അച്ചനെ സഭയ്ക്കുള്ളിൽ വില്ലനാക്കുന്നതും അനാശാസ്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സഭാവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മൂന്ന് വൈദികരെ സഭയുടെ കീഴിലുള്ള പള്ളികളിൽ ആത്മീയചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് ഒഴിവാക്കിയതിലൂടെ പീഡകരായ അച്ചന്മാർക്ക് ഇനി കടുത്ത ശിക്ഷയെന്ന സന്ദേശം. കോട്ടയത്ത് വാകത്താനത്ത് ഒരു ചാപ്പലിൽ വികാരിയായിരുന്ന ഫാ. വർഗീസ് എം.വർഗീസ് ചക്കുംചിറയിലിനെ, കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികൾ ചാപ്പലിൽ തടഞ്ഞുവച്ചു. ഈ സാഹചര്യത്തിലാണ് സഭയുടെ അടിയന്തര ഇടപെടൽ.

ഭദ്രാസനത്തിന് കീഴിലുള്ള വാകത്താനം വലിയ പള്ളി ചാപ്പലിൽ് അനാശാസ്യം നടത്തിയ വൈദികനെയും യുവതിയെയും നാട്ടുകാർ കയ്യോടെ പിടികൂടുകയായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു സംഭവം. ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന വൈദികനെയും യുവതിയെയുമാണ് നാട്ടുകാർ പിടികൂടിയത്. ചാപ്പൽ വികാരിയായ ജിനോ എന്നറിയപ്പെടുന്ന ചക്കുംചെറയിൽ വീട്ടിൽ മേടക്കുന്നേൽ മീനടം സ്വദേശിയായ ഫാദർ വർഗീസ് എം വർഗീസിനെയാണ് നാട്ടുകാർ അനാശാസ്യത്തിനിടയിൽ ഉടുതുണിയില്ലാതെ പിടികൂടിയത്. ഈ വൈദികനെതിരെയാണ് ഇപ്പോൾ നടപടി വരുന്നത്. സഭയിൽ ക്ലീൻ ഇമേജുണ്ടായിരുന്ന വൈദികനായിരുന്നു ജിനോ അച്ചൻ

കൂടെയുണ്ടായിരുന്ന യുവതി ഓടി രക്ഷപ്പെട്ടു. ഫാദർ വർഗീസ് എം. വർഗീസിനെ നാട്ടുകാർ മുറിയിൽ പൂട്ടിയിട്ടു. .കോട്ടയം ഭദ്രാസനത്തിന് കീഴിലാണ് വാകത്താനം വലിയ പള്ളി. ഡോ. യൂഹാനോന്മാർ ദിയസ്‌കോറോസിന്റെ ഭദ്രാസനത്തിന് കീഴിലുള്ള കോട്ടയം ജില്ലയിലെ കൂരോപ്പടപ്പ് ഇടവകയിൽ വൈദികനായ ഫാ. വർഗീസ് മാർക്കോസ് ആര്യാട്ടിന്റെ ലൈംഗിക വിക്രിയകൾക്ക് പിന്നാലെ ഇതു കൂടി പുറത്തുവന്നതോടെ സഭ പ്രതിസന്ധിയിലായി. ആര്യാട്ടിന്റെ പീഡനം സഹിക്കാൻ കഴിയാതെ അപമാനഭാരത്താൽ വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ പേരിൽ യാതോരു വിധ ശിക്ഷാനടപടികൾ സ്വീകരില്ലെന്നു മാത്രമല്ല ഇദ്ദേഹത്തെ കൂടുതൽ സൗകര്യങ്ങളുള്ള ചേന്നങ്കരി പള്ളിയിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തു.

പുതിയ പീഡനം കൂടി പിടിക്കപ്പെട്ടതോടെ സഭയ്ക്ക് നിൽക്കകള്ളി ഇല്ലാതെയായി. ഇതോടെയാണ് നടപടി എടുത്തത്. വലിയ പള്ളികൾക്ക് കീഴിലുള്ള ചെറിയ പ്രാർത്ഥനാ ഇടമാണ് ചാപ്പൽ. ഇവിടെ വൈദികനും യുവതിയും ചേർന്ന് ഉച്ചയോടെ എത്തുന്നത് പരിസര വാസികളുടെ ശ്രദ്ധയിൽ പെട്ടു. അച്ചനും യുവതിയും കയറി മുറി അടച്ചു. ഇതോടെയാണ് നാട്ടുകാരേയും ചേർത്ത് പള്ളിയിൽ കണ്ടവർ പ്രതിയെ കൈയോടെ പിടികൂടാനെത്തിയത്. ഇതോടെയാണ് അച്ചന്റെ കള്ളി പുറത്തായത്. സഭാ സിനെഡ് സെക്രട്ടറിയായ യൂഹാനോന്മാർ ദിയസ്‌കോറോസിന്റെ ഭദ്രാസനത്തിൽ വീണ്ടും വൈദികൻ അനാശാസ്യത്തിന് പിടിയിലായത് ഓർത്തഡോക്‌സ് സഭയെ ഇരുത്തി ചിന്തിപ്പിച്ചു. ഇതോടെയാണ് നടപടികളിലേക്ക് കടന്നത്.

ഈ സാഹചര്യത്തിലാണ് സഭാവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മൂന്ന് വൈദികരെ സഭയുടെ കീഴിലുള്ള പള്ളികളിൽ ആത്മീയചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് ഒഴിവാക്കിയത്. ജിനോ അച്ചന് പുറമേ ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിൽപ്പെട്ട കൂരോപ്പട സ്വദേശി ഫാ. വർഗീസ് മർക്കോസ്, പാക്കിൽ സ്വദേശി ഫാ. റോണി വർഗീസ് എന്നിവരെയാണ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ താത്കാലികമായി ചുമതലകളിൽനിന്ന് ഒഴിവാക്കിയത്. പുറത്താക്കപ്പെട്ട വൈദികർക്കെതിരേ, കാതോലിക്കാബാവായ്ക്കും സഭാനേതൃത്വത്തിനും വിശ്വാസികൾ ഒട്ടേറെ പരാതികൾ നൽകിയിരുന്നു.

കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഫാ. വർഗീസ് മർക്കോസ് ആര്യാട്ടിനെതിരേ പരാതിയുയർന്നിരുന്നു. അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് ഫാ. ആര്യാട്ടിനെതിരേ സഭാനേതൃത്വത്തിനും പൊലീസിനും പരാതി നൽകിയിരുന്നു. കേസ് ഇപ്പോൾ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ അന്വേഷിച്ചുവരികയാണ്. ആലപ്പുഴയിലെ ഒരു പള്ളിയിൽ കുർബാന അർപ്പിച്ചുവരികയാണ് ഫാ. ആര്യാട്ട്. അനാശാസ്യം ഉൾപ്പെടെ വിവിധ ആരോപണങ്ങളെത്തുടർന്ന് നേരത്തേതന്നെ വികാരിസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയിരുന്ന വൈദികനാണ് ഫാ. റോണി വർഗീസ് ചെറുവള്ളിൽ. വിശ്വാസികളുടെ പരാതിയിൽ ഫാ. റോണിക്കെതിരേ സഭാനേതൃത്വം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ. റോണിയെ ചുമതലകളിൽനിന്ന് ഒഴിവാക്കിയത്.

വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളിൽ വായിക്കുമെന്നാണ് വിവരം. പ്രാഥമികനടപടി മാത്രമാണിപ്പോൾ എടുത്തിട്ടുള്ളത്. അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ വിഷയം ചർച്ചചെയ്യുമെന്നാണ് സൂചന. തുടർന്ന് പരാതിയിൽ അന്വേഷണകമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം. ഈ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വൈദികർക്കെതിരായ തുടർനടപടികൾ കൈക്കൊള്ളുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP