Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോകുവാൻ യുവജനങ്ങൾ സന്നദ്ധരാവണം: മാർ ജോർജ്ജ് ആലഞ്ചേരി

വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോകുവാൻ യുവജനങ്ങൾ സന്നദ്ധരാവണം: മാർ ജോർജ്ജ് ആലഞ്ചേരി

സ്വന്തം ലേഖകൻ

കോട്ടയം : മാറി വരുന്ന സാമൂഹിക സാഹചര്യങ്ങളിൽ യുവജനങ്ങൾ വെല്ലുവിളികൾ നേരിട്ട് മുന്നോട്ടു പോകുവാൻ സന്നദ്ധരാവണമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. പി.ഒ.സി. യിൽ വച്ച് നടന്ന കെ.സി.വൈ.എം. സംസ്ഥാന സംയുക്ത സിൻഡിക്കേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം. ന്റെ പ്രവർത്തനങ്ങൾ കൂടുതൽ തലങ്ങളിലേക്ക് എത്തിക്കുന്നതിനും യൂണിറ്റ്തലം മുതലുള്ള ഏകോപനം സുഖമമാക്കുന്നതിനായി കെ.സി.വൈ.എം. സംസ്ഥാന സമിതി രൂപീകരിച്ച മൊബൈൽ ആപ്ലിക്കേഷനും അദ്ദേഹം പ്രകാശനം ചെയ്തു.

സാമൂഹികവും ആത്മീയവുമായ മേഖലകളിൽ യുവജനങ്ങളെ ഏകോപിപ്പിച്ച് നിർത്തി കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഊർജ്ജസ്വലതയോടെ മുന്നേറുന്ന പ്രസ്ഥാനമാണ് കെ.സി.വൈ.എം. എന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അഭിപ്രായപ്പെട്ടു. പ്രസ്തുത യോഗത്തിൽ 2020 വർഷത്തെ സംസ്ഥാന ഭാരവാഹികൾ ചുമതലയേൽക്കുകയും 2020 വർഷത്തെ സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു. കെ.സി.ബി.സി. ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. വർഗ്ഗീസ് വള്ളിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. 2019 വർഷത്തിൽ കെ.സി.വൈ.എം. സംസ്ഥാനസമിതിയെ നയിച്ച ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, മുൻ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, ജെയ്സൻ ചക്കേടത്ത്, ലിമിന ജോർജ്ജ്, ലിജീഷ് മാർട്ടിൻ, അനൂപ് പുന്നപ്പുഴ. അബിനി പോൾ, സിബിൻ സാമുവൽ, ഡെനിയ സിസി ജയൻ, സിസ്റ്റർ റോസ് മെറിൻ എന്നിവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP