Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പൗരത്വനിയമ ഭേദഗതി; ചരിത്രബോധവും വിദ്യാഭ്യാസവും ഉള്ളവരോടുള്ള പക'

'പൗരത്വനിയമ ഭേദഗതി; ചരിത്രബോധവും വിദ്യാഭ്യാസവും ഉള്ളവരോടുള്ള പക'

സ്വന്തം ലേഖകൻ

മലപ്പുറം: ചരിത്രപിൻബലമില്ലാത്ത ഹിന്ദുത്വ ഫാസിസ്റ്റുകൾക്കു ചരിത്രബോധവും വിദ്യാഭ്യാസവുമുള്ള, മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോട് പകയാണെന്നും പൗരത്വനിയമഭേദഗതികൾ അതാണ് കാണിക്കുന്നതെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയാ ജോസഫ്.മലപ്പുറത്ത് ആസാദി സ്‌ക്വയറിന്റെ നാലാം ദിവസപരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ.

ഭരണകൂടങ്ങളും മീഡിയകളും ഇസ്ലാമോഫോബിക് ആകുന്ന കാലത്ത് മാനസികവ്യഥകൾ അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുക എന്നതാണ് മതനിരപേക്ഷ നിലപാട്. അത്തരം കൂട്ടായ്മകൾ രൂപപ്പെടണം.സ്വേച്ഛാധിപതികൾ സ്വയം ഒടുങ്ങും. അല്ലെങ്കിൽ ജനരോഷത്തിലൊടുങ്ങും.അത്തരം ഭീതിയിൽ ജീവിക്കുന്ന ഭരണാധികാരികൾക്കു ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനാവില്ല.അതുകൊണ്ട്, ആകുലതകൾ അവഗണിച്ച് ഒന്നിച്ച് പോരാട്ടത്തിനിറങ്ങണമെന്ന് അവർ ആഹ്വാനം ചെയ്തു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ ആസാദി സ്‌ക്വയർ നാലാം ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അജ്മൽ കാരക്കുന്ന് എന്നിവർ സംസാരിച്ചു.എം മുഹ്‌സിൻ 'പ്രൊട്ടസ്റ്റ് സോംഗ് എഗെയ്ൻസ്റ്റ് ഫാസിസം' അവതരിപ്പിച്ചു.

 (ബുധൻ)
അഡ്വ.ടി.എം ഗോപാലകൃഷ്ണൻ (സാമൂഹിക പ്രവർത്തകൻ),
സൽമാനുൽ ഫാരിസ് (എസ്‌ഐ.ഒ ജില്ലാ പ്രസിഡന്റ്),
ശമീം പാപ്പിനിശ്ശേരി (എഴുത്തുകാരൻ) എന്നിവർ ആസാദി സ്‌ക്വയറിൽ സംബന്ധിക്കും.
അമീൻ കാരക്കുന്ന് ഫാഷിസത്തിനെതിരെ കവിതാ പ്രതിഷേധം അവതരിപ്പിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP