മലയാളികൾക്ക് എ.സി കോച്ച് ട്രെയിൻ യാത്രകളോട് പ്രിയമേറുന്നു; മലബാറിനും മാവേലിക്കും പിന്നാലെ 18 ട്രെയിനുകളിൽ കൂടി എ.സി കോച്ച് നടപ്പിലാക്കാനൊരുങ്ങി ദക്ഷിണ റെയിൽവേ; സ്ലീപ്പർ കോച്ചുകൾ കുറച്ച് തേഡ് എ.സി നടപ്പിലാക്കാൻ നീക്കം
മറുനാടൻ ഡെസ്ക്
കണ്ണൂർ: കേരളത്തിലെ ട്രെയിൻ യാത്രികരുടെ എ.സി കോച്ച് യാത്രാപ്രേമം വർധിച്ചതോടെ കൂടുതൽ ട്രെയിനുകളിലേക്ക് എ.സി കോച്ച് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി ദക്ഷിണ റെയിൽവേ. മാവേലിക്കും മലബാറിനും പിന്നാലെയാണ് മറ്റ് ട്രെയിനുകളിലേക്കും എ.സി കോച്ചുകൾ വർധിപ്പിക്കാൻ നീക്കം നടക്കുന്നത്.
കേരളത്തിൽ ഓടുന്നവ അടക്കം 18 വണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് പിൻവലിച്ച് തേഡ് എ.സി. കോച്ച് കൂട്ടി. യാത്രക്കൂലി അൽപ്പം വർധിച്ചാലും എ.സി. കോച്ച് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ഈ നീക്കം. മലബാർ, മാവേലി എക്സ്പ്രസുകൾ ഒരു തേഡ് എ.സി. കൂട്ടിയിരുന്നു. മാവേലിയിൽ ജനുവരി 29-നും മലബാർ 31-നും കോച്ചിൽ മാറ്റം വരുത്തി.
ഇതിൽ എസ്-11 കോച്ച് ഇല്ലാതായി. ഇതിനൊപ്പം ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് വണ്ടികളിലും ജനുവരി 28 മുതൽ ഒരു കോച്ച് കൂടി എ.സി.യാക്കി. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗളൂരു-ചെന്നൈ മെയിലിലും ഒരു എ.സി. കൂട്ടിക്കഴിഞ്ഞു. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്(13351, 13352), എറണാകുളം-ബറൗണി (12521, 12522) എന്നീ നാലു വണ്ടികളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ മാറും.
എ.സി. കോച്ചുകളുടെ എണ്ണം കൂട്ടുന്നത് ഇഷ്ടപ്പെടുന്ന യാത്രക്കാരും ഉണ്ട്. വേനലിൽ ഇത് ഗുണം ചെയ്യുമെന്നാണ് അവരുടെ പക്ഷം. എന്നാൽ ഈ ബർത്ത് മാറ്റത്തെ എതിർക്കുന്നവരുമുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് വണ്ടികളിലെയും സെക്കൻഡ് ക്ലാസ്സ് സ്ലീപ്പർ കോച്ചുകൾ നിർത്തലാക്കി പകരം എ.സി. കോച്ചുകൾ ഉപയോഗിക്കാനുള്ള നീക്കമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നത്.
പ്രീമിയം തത്കാൽ നിരക്ക് ഒഴിവാക്കി തണുപ്പിന് വില കുറയ്ക്കണമെന്ന് പറയുന്നവരും ഉണ്ട്. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്ക് സ്ലീപ്പർ ബർത്തിന് 300 രൂപയാണ്. തേഡ് എ.സി.യിൽ 815 രൂപ നൽകണം. തത്കാൽ ക്വാട്ടയിൽ സ്ലീപ്പറിന് 400 രൂപയാകുമ്പോൾ തേഡ് എ.സി.ക്ക് 1130 രൂപ വരും.
എ.സി. കൂട്ടുന്ന മറ്റു വണ്ടികൾ
എറണാകുളം-പട്ന-എറണാകുളം എക്സ്പ്രസ്(16359, 16360)
നാഗർകോവിൽ-ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് (16336, 16335)
രാമേശ്വരം-ഓഖ പോർട്ട്-രാമേശ്വരം എക്സ്പ്രസ്(16733, 16734)
നാഗർകോവിൽ-ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ്(12659, 12660)
കോയമ്പത്തൂർ-നിസാമുദ്ദീൻ-കോയമ്പത്തൂർ കൊങ്കു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12647, 12648)
കോയമ്പത്തൂർ-ചെന്നൈ-കോയമ്പത്തൂർ എക്സ്പ്രസ്(12682, 12681).
Stories you may Like
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍