Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ സ്ഥിരതാമസക്കാരനായ ഇന്ത്യക്കാരൻ നടത്തിയത് ഡെന്മാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ്; അധികൃതർ പിടിച്ചെടുത്തത് ലണ്ടനിലെ കോടികൾ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ്; ലോകം ചർച്ച ചെയ്യുന്ന സഞ്ജയ് ഷായുടെ കഥ

ദുബായിൽ സ്ഥിരതാമസക്കാരനായ ഇന്ത്യക്കാരൻ നടത്തിയത് ഡെന്മാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ്; അധികൃതർ പിടിച്ചെടുത്തത് ലണ്ടനിലെ കോടികൾ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ്; ലോകം ചർച്ച ചെയ്യുന്ന സഞ്ജയ് ഷായുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഡെന്മാർക്കിൽ 150 കോടി പൗണ്ടിന്റെ തട്ടിപ്പുനടത്തിയ ഇന്ത്യൻ വംശജനായ ബ്രിട്ടീഷുകാരന്റെ 14.7 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ലണ്ടനിലെ ആഡംബര ബംഗ്ലാവ് ഡെന്മാർക്ക് അധികൃതർ പിടിച്ചെടുത്തു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപകനായ സഞ്ജയ് ഷായ്‌ക്കെതിരേയാണ് ഡെന്മാർക്ക് അധികകൃതർ കടുത്ത നടപടികളിലേക്ക് കടന്നത്.

ഡെന്മാർക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നികുതിവെട്ടിപ്പാണ് സഞ്ജയ് ഷാ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാങ്കുകളും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും സ്‌റ്റോക്ക് ബ്രോക്കർമാരും അഭിഭാഷകരുമൊക്കെ ഉൾപ്പെട്ട നികുതിവെട്ടിപ്പാണിത്. ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും സഞ്ജയ് ഷാ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

2012-നും 2015-നും മധ്യേയാണ് ഡെന്മാർക്കിൽ സഞ്ജയ് ഷാ 150 കോടി പൗണ്ടിന്റെ നികുതിവെട്ടിപ്പ് നടത്തിയത്. ഡെന്മാർക്ക് നികുതി വകുപ്പ് ഇതേത്തുടർന്ന് ലണ്ടൻ ഹൈക്കോടതിയിൽ സഞ്ജയ്‌ക്കെതിരേ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഹൈഡ് പാർക്കിലെ ആഡംബര ബംഗ്ലാവ് ഡെന്മാർക്ക് അധികൃതർ പിടിച്ചെടുത്തത്.

എന്നാൽ, ഈ ബംഗ്ലാവ് ഡെന്മാർക്ക് അധികൃതർ ഇന്നലെയാണ് പിടിച്ചെടുത്തതെന്ന അവകാശവാദം തെറ്റാണെന്ന് ഹെഡ്ജ് ഫണ്ടിന്റെ മുൻ വക്താവ് ജാക്ക് ഇർവിൻ പറഞ്ഞു. ഹൈഡ് പാർക്ക് ബംഗ്ലാവ് സഞ്ജയ് ഷായിൽനിന്ന് ഡാനിഷ് അധികൃതർ പിടിച്ചെടുത്തിട്ട് ഒരുവർഷത്തിലേറെയായെന്നാണ് ഇർവിൻ പറയുന്നത്. എന്നാൽ, ഇതേക്കുറിച്ച് ഡാനിഷ് അധികൃതർ പ്രതികരിച്ചിട്ടില്ല.

ദുബായിൽ ജീവിക്കുന്ന സഞ്ജയ്, വ്യാജരേഖകൾ ചമച്ച് ഡെന്മാർക്കിലെ ഓഹരികളിൽനിന്നുള്ള ലാഭവിഹിതത്തിൽ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. സോളോ കാപ്പിറ്റൽ എന്ന പേരിലുള്ള ഹെ്ഡ്ജ് ഫണ്ടിന്റെ പേരിലാണ് ഇയാൾ നികുതിവെട്ടിപ്പ് നടത്തിയിരുന്നതെന്ന് ഡാനിഷ് നികുതി വകുപ്പായ സ്‌കാറ്റ് വ്യക്തമാക്കി. 2012-നു 2015-നുമിടയ്ക്കാണ് ബ്രിട്ടീഷ് ഏജന്റുകൾ മുഖേന നികുതിയിളവ് സ്വന്തമാക്കിയത്. ഇതിൽ 800 മില്യൺ പൗണ്ടോളം സോളോ കാപ്പിറ്റലിന്റെ പേരിലായിരുന്നുവെന്നും സ്‌കാറ്റ് വ്യക്തമാക്കുന്നു.

നികുതിവെട്ടിപ്പിന്റെ സൂത്രധാരനെന്നാണ് സഞ്ജയ് ഷായെ 2018-ൽ ലണ്ടൻ ഹൈക്കോടതിയിൽ കൊടുത്ത കേസിൽ ഡെന്മാർക്ക് അധികൃതർ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ, നിയമവിധേയമായി മാത്രമാണ് സോളോ കാപ്പിറ്റൽ പ്രവർത്തിച്ചിട്ടുള്ളതെന്ന് ഹൈക്കോടതിയിൽ സഞ്ജയ് ഷായുടെ അഭിഭാഷകർ ബോധിപ്പിച്ചു. സ്‌കാറ്റ് മനപ്പൂർവം കെട്ടിച്ചമച്ച കേസാണിതെന്നും അവർ വാദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP