Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യുയോർക്കിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിന്റെ ടോയ്‌ലറ്റിൽ യാത്രക്കാരൻ കണ്ടത് നിറതോക്കുകൾ; ഡേവിഡ് കാമറോണിന്റെ ബോഡി ഗാർഡിന്റെ മണ്ടത്തരം ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഭയചകിതരാക്കിയപ്പോൾ

ന്യുയോർക്കിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിന്റെ ടോയ്‌ലറ്റിൽ യാത്രക്കാരൻ കണ്ടത് നിറതോക്കുകൾ; ഡേവിഡ് കാമറോണിന്റെ ബോഡി ഗാർഡിന്റെ മണ്ടത്തരം ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഭയചകിതരാക്കിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ അംഗരക്ഷകൻ കാട്ടിയ മണ്ടത്തരം ന്യുയോർക്കിൽനിന്നും ലണ്ടനിലേക്കുള്ള വിമാനത്തിലെ യാത്രക്കാരെ മുഴുവൻ മുൾമുനയിൽ നിർത്തി. തന്റെ ഔദ്യോഗിക തോക്ക് വിമാനത്തിന്റെ ടോയ്‌ലറ്റിൽ അംഗരക്ഷകൻ മറന്നുവെച്ചതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. ടോയ്‌ലറ്റിൽ കയറിയ യാത്രക്കാരൻ ഇതു കണ്ടതോടെയാണ് പ്രശ്‌നങ്ങൾക്കുതുടക്കം. അയാൾ ഇത് വിമാന ജീവനക്കാർക്ക് കൈമാറിയെങ്കിലും വിമാനം പുറപ്പെടാൻ ഒരുമണിക്കൂറോളം വൈകി.#

ന്യുയോർക്കിൽനിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലാണ് സംഭവം. വി.വി.ഐ.പി.കളുടെ അംഗരക്ഷകർക്ക് ആയുധം കൊണ്ടുനടക്കാൻ അനുമതിയുണ്ടെന്ന പൈലറ്റിന്റെ അറിയിപ്പൊന്നും യാത്രക്കാരെ സമാധാനിപ്പിച്ചില്ല. തോക്ക് കണ്ടെടുത്ത യാത്രക്കാരൻ ആയുധമുള്ള വിമാനത്തിൽ യാത്രചെയ്യാനാവില്ലെന്ന് ശഠിച്ചു. ഒടുവിൽ, അംഗരക്ഷകന്റെ തോക്ക് വിമാനത്തിൽനിന്ന് ഒഴിവാക്കിയശേഷമാണ് വിമാനം പറന്നുയർന്നത്.

9എംഎം ജി ലോക്ക് 17 പിസ്റ്റളാണ് അംഗരക്ഷകൻ ടോയ്‌ലറ്റിൽ മറന്നുവെച്ചത്. ഇയാൾ ടോയ്‌ലറ്റിൽ കയറിയപ്പോൾ തോക്ക് മാറ്റിവെക്കുകയും പിന്നീട് അതവിടെനിന്ന് എടുക്കാൻ മറക്കുകയുമാണ് ചെയ്തതെന്ന് കരുതുന്നു. പിന്നീട് ടോയ്‌ലറ്റിൽക്കയറിയ ആൾ ഇത് വിമാനജീവനക്കാർക്ക് കൈമാറുകയായിരുന്നു. അപ്പോൾ ടോയ്‌ലറ്റിൽക്കയറിയത് മാന്യനായ ഒരാളായത് ഭാഗ്യമായെന്നാണ് യാത്രക്കാരിലൊരാൾ പ്രതികരിച്ചത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ കുഴപ്പമുണ്ടാക്കാൻ ഈയൊരു തോക്ക് മാത്രം മതിയാകുമായിരുന്നു.

പ്രധാനമന്ത്രിയുടെ അംഗരക്ഷകരിലൊരാളാണ് തോക്ക് മറന്നുവെച്ചതെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് സ്ഥിരീകരിച്ചു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്നും ഗുരുതരമായ വീഴ്ചയായാണ് സംഭവം വിലയിരുത്തുന്നതെന്നും മെട്രൊപ്പൊലിറ്റൻ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഡേവിഡ് കാമറോണിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

കാമറോണിന് ആജീവനാന്തകാലം സായുധരായ അംഗരക്ഷകരുടെ പിന്തുണയുണ്ട്. സ്‌കോട്ട്‌ലൻഡ് യാർഡിന്റെ സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷൻ ബ്രാഞ്ചിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് അംഗരക്ഷകരായി ഒപ്പമുള്ളത്. ബോറിസ് ജോൺസണിനും മുതിർന്ന മന്ത്രിമാർക്കും സുരക്ഷ നൽകുന്നതും ഇവർ തന്നെയാണ്. കാമറോൺ എവിടെപ്പോയാലും അംഗരക്ഷകർ ഒപ്പമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP