Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാക്കിസ്ഥാനെ തുരത്തി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ എത്തിയത് 10 വിക്കറ്റിന്റെ അധികാരിക വിജയവുമായി; യശ്വസി ജയ്‌സ്‌വാളിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ കളിക്കുക തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലിൽ

പാക്കിസ്ഥാനെ തുരത്തി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ എത്തിയത് 10 വിക്കറ്റിന്റെ അധികാരിക വിജയവുമായി; യശ്വസി ജയ്‌സ്‌വാളിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ കളിക്കുക തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലിൽ

മറുനാടൻ ഡെസ്‌ക്‌

ജൊഹന്നാസ്ബർഗ്: പത്ത് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ പാക്കിസ്ഥാനെ തുരത്തി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. യശ്വസ്വി ജയ്സ്വാളിന്റെ (113 പന്തിൽ 105) സെഞ്ചുറി കരുത്തിൽ 10 വിക്കറ്റിന്റെ തിളക്കമാർന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എട്ട് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്. ടൂർണമെന്റിൽ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. നേരത്തെ മൂന്ന് അർധ സെഞ്ചുറിയും ജയ്സ്വാൾ നേടിയിരുന്നു. ഇതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ജയ്സ്വാൾ. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 312 റൺസാണ് താരത്തിനുള്ളത്. മികച്ച പിന്തുണ നൽകിയ സക്സേന ആറ് ബൗണ്ടറികൾ നേടി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ 43.1 ഓവരിൽ 172ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 35.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ദിവ്യാൻഷ് സക്സേന (99 പന്തിൽ 59) ജയ്സ്വാളിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, ക്യാപ്റ്റൻ റൊഹൈൽ നാസിർ (62), ഓപ്പണർ ഹൈദർ അലി (56) എന്നിവർക്ക് മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാൻ സാധിച്ചത്. തകർച്ചയോടെയായിരുന്നു പാക് യുവനിരയുടെ തുടക്കം. സ്‌കോർബോർഡിൽ 34 റൺസ് ആയിരിക്കെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ഹൈദർ- റൊഹൈൽ സഖ്യം കൂട്ടിച്ചേർത്ത 62 റൺസാണ് പാക്കിസ്ഥാന് തുണയായത്. മുഹമ്മദ് ഹാരിസ് (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.

മിശ്ര 8.1 ഓവറിൽ 28 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. മിശ്രയ്ക്ക് പുറമെ കാർത്തിക് ത്യാഗി, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. അഥർവ അങ്കോൾക്കർ, യശ്വസ്വി ജയ്സ്വാൾ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ഇന്ത്യ ഫൈനൽ കളിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ബംഗ്ലാദേശ് ന്യൂസീലൻഡ് രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം. ലോകകപ്പ് വേദിയിലെ മുഖാമുഖങ്ങളിൽ ഇരു ടീമുകളുടെയും വിജയം അഞ്ചു വീതമായി. മാത്രമല്ല, അണ്ടർ 19 ലോകകപ്പിൽ 2010നു ശേഷം ഇതുവരെ പാക്കിസ്ഥാനോടു തോറ്റിട്ടില്ലെന്ന റെക്കോർഡും ഇന്ത്യൻ യുവനിര കാത്തുസൂക്ഷിച്ചു. കഴിഞ്ഞ തവണത്തെ സെമിയിൽ 203 റൺസിനായിരുന്നു ഇന്ത്യൻ ജയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP