Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിൽ അതിക്രമിച്ച് കയറി 11 കാരിയെ പലവട്ടം പീഡിപ്പിച്ച കേസ്: പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും; പെൺകുട്ടിയെ ഇടുക്കി സ്വദേശി സജീവൻ ചൂഷണം ചെയ്തതുകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി; ശിക്ഷ വിധിച്ചത് തൊടുപുഴ പോക്‌സോ കോടതി

വീട്ടിൽ അതിക്രമിച്ച് കയറി 11 കാരിയെ പലവട്ടം പീഡിപ്പിച്ച കേസ്: പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും; പെൺകുട്ടിയെ ഇടുക്കി സ്വദേശി സജീവൻ ചൂഷണം ചെയ്തതുകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി; ശിക്ഷ വിധിച്ചത് തൊടുപുഴ പോക്‌സോ കോടതി

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി 11 കാരിയെ പലതവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും. ഇടുക്കി മണിയാറൻകുടി താമരക്കാട്ടുവീട്ടിൽ സജീവനെ (36)യെയാണ് ഇടുക്കി പൊലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ ശിക്ഷിച്ചിട്ടുള്ളത്. തൊടുപുഴ പോക്സോ കോടതി ജഡ്ജി കെ അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.

2013 ഏപ്രിൽ മാസത്തിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷിണിപ്പെടുത്തിയിരുന്നതിനാൽ പെൺകുട്ടി വിവരം ഉറ്റവരോടുപോലും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് സ്‌കൂളിൽ നടന്ന കൗൺസിലിംഗിൽ പെൺകുട്ടി ചൈൽഡ് ലൈൻപ്രവർത്തകരോട് ഇക്കാര്യം വെളിപ്പെടുത്തുകയും തുടർന്ന് ഇടുക്കി പൊലീസ് കേസ്സെടുക്കുകയുമായിരുന്നു.

വീട്ടിൽ അതിക്രമിച്ച് കയറുക, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുക, മരണ ഭയം സൃഷ്ടി്ക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് പ്രത്യേകമായിട്ട് തടവും പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക പീഡനത്തിന് 10 വർഷം കഠിന തടവും അൻപതിനായിരം പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് 5 വർഷം കഠിനതടവും 10000 രൂപ പിഴയും മരണ ഭയം സൃഷ്ടിച്ചതിന് 3 വർഷം കഠിന തടവും 5000 രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. പിഴ നൽകിയില്ലങ്കിൽ എല്ലാ കുറ്റത്തിനുമായി 8 വർഷം കഠിനതടവുകൂടി അനുഭവിക്കണം.

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോയിരുന്നു.വിചാരണഘട്ടത്തിൽ പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാന്റിലാവുകയും ചെയ്തിരുന്നു. പ്രൊസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP