Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയിൽ നിന്നും എത്തിയ അറുപത് പേരിൽ രണ്ടുപേർ സൗദി അറേബ്യയിലേക്ക് കടന്നത് ആരോഗ്യ വകുപ്പിനെ വെട്ടിച്ച്; കോഴിക്കോട് നഗരത്തിൽ കഴിഞ്ഞിരുന്നവർ അനുമതിയില്ലാതെ വിദേശത്തേക്ക് പോയതോടെ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണം; പ്രാദേശിക നിരീക്ഷണം ശക്തമാക്കാൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾക്ക് രൂപം നൽകാനും തീരുമാനം; കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നെത്തിയ ആളുകൾ ആരോഗ്യവകുപ്പിനെ വട്ടംകറക്കുന്നത് ഇങ്ങനെ

ചൈനയിൽ നിന്നും എത്തിയ അറുപത് പേരിൽ രണ്ടുപേർ സൗദി അറേബ്യയിലേക്ക് കടന്നത് ആരോഗ്യ വകുപ്പിനെ വെട്ടിച്ച്; കോഴിക്കോട് നഗരത്തിൽ കഴിഞ്ഞിരുന്നവർ അനുമതിയില്ലാതെ വിദേശത്തേക്ക് പോയതോടെ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണം; പ്രാദേശിക നിരീക്ഷണം ശക്തമാക്കാൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾക്ക് രൂപം നൽകാനും തീരുമാനം; കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നെത്തിയ ആളുകൾ ആരോഗ്യവകുപ്പിനെ വട്ടംകറക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊറോണ വൈറസ് ബാധയെ തടയുന്നതിന് ഫലപ്രദമായ നടപടികൾ ആരോഗ്യ വകുപ്പ് കൈക്കൊള്ളുമ്പോഴും നിരീക്ഷണത്തിൽ ഉള്ളവരുടെ സഹകരണമില്ലായ്മ സർക്കാരിനും ആരോഗ്യ വകുപ്പിനും തലവേദന സൃഷ്ടിക്കുന്നു. കോഴിക്കോട് നഗരത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേർ വിദേശത്തേക്ക് പോയതാണ് ആരോഗ്യ വകുപ്പിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ചൈനയിൽ നിന്നെത്തിയ ഇവർ സൗദി അറേബ്യയിലേക്കാണ് പോയത്. നിരീക്ഷണത്തിൽ കഴിയണമെന്ന സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം അവഗണിച്ചാണ് കോഴിക്കോട് സ്വദേശികളായ രണ്ടുപേർ വിദേശത്തേക്ക് പോയത്.

അതേസമയം വിദേശത്തേക്ക് പോയ രണ്ട് പേർക്കും കൊറോണ വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരെ തിരികെ കൊണ്ടുവരാൻ ശ്രമങ്ങളൊന്നും നടത്തേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. സംഭവം ഡിഎംഒ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് ഇവർ സൗദിയിലേക്ക് പോയത്. ആകെ അറുപത് പേരാണ് കോഴിക്കോട് നഗരത്തിൽ ചൈനയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ച് വന്നവരായി കോഴിക്കോട് ഉണ്ടായിരുന്നത്. ഇതിൽ 58 പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ഇവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം നിരീക്ഷണത്തിൽ കഴിയുകയാണ്.

ചൈനയിൽനിന്നെത്തിയ 60 പേരാണ് കോഴിക്കോട് നഗരപരിധിയിലുള്ളത്. ഇവരിൽ 58 പേരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുന്നുണ്ട്. രണ്ടുപേരാണ് കഴിഞ്ഞ ദിവസം വിദേശത്തേക്കു കടന്നത്. പ്രാദേശികമായി നിരീക്ഷണം ശക്തമാക്കാൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ തദ്ദേശീയരെ ഉൾപ്പെടുത്തി കമ്മിറ്റിക്കു രൂപം നൽകും. ബോധവൽക്കരണ നടപടികൾ മുടക്കമില്ലാതെ തുടരുന്നതിനും പ്രത്യേക കൗൺസിൽ തീരുമാനിച്ചു. ജില്ലയിൽ 310 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളജിലും ബീച്ചാശുപത്രിയിലുമായി ചികിൽസയിലുള്ള നാലുപേരിൽ ആർക്കും കൊറോണ ബാധയില്ല. ഇവർ വൈകാതെ ആശുപത്രി വിടും.

നേരത്തേ ചൈനയിൽ നിന്നെത്തിയ ഒരു മെഡിക്കൽ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രാർത്ഥനയുമായി കഴിഞ്ഞതും ആരോഗ്യ വകുപ്പ് അധികൃതർക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ചികിത്സയ്ക്ക് പകരം പ്രാർത്ഥനയുമായി വീട്ടിൽ കഴിയുകയായിരുന്നു ഈ പെൺകുട്ടിയും കുടുംബവും. തൃശ്ശൂരിൽ വൈറസ് ബാധിച്ച പെൺകുട്ടിയോടൊപ്പം യാത്ര ചെയ്തവരുടെ വിവരം അധികൃതർ ശേഖരിച്ചിരുന്നു. 52 പേരാണ് പെൺകുട്ടിക്കൊപ്പം എത്തിയത്. ഇതിൽ 51 പേരും ആശുപത്രിയിൽ എത്തിയെങ്കിലും പനി ബാധിച്ച ഈ പെൺകുട്ടി മാത്രം ആശുപത്രിയിൽ എത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് മെഡിക്കൽ സംഘം ഇവരുടെ വീട്ടിലെത്തി 3 മണിക്കൂറോളം ബോധവൽക്കരണം നടത്തിയ ശേഷമാണ് ചികിത്സയ്ക്ക് തയ്യാറായത്. ബോധവൽക്കരണത്തിന് ശേഷവും ചികിത്സയ്ക്ക് തയ്യാറായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.

ചൈനയിൽ നിന്നും തൃശ്ശൂരിലെത്തിയ മറ്റൊരു വിദ്യാർത്ഥിനി വിവാഹ ചടങ്ങിൽ പങ്കെടുക്കണം എന്ന് വാശിപിടിച്ചതും ആരോഗ്യ വകുപ്പിന് തലവേദന സൃഷ്ടിച്ചിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിനിയാണ് ആരോഗ്യ വകുപ്പിന്റെ വിലക്ക് ലംഘിച്ച് വിവാഹ ചടങ്ങിൽ പങ്കെടുക്കണമെന്ന് നിർബന്ധം പിടിച്ചത്. ഒടുവിൽ വിവരം അറിഞ്ഞ ജില്ലാ കലക്ടറും ഡിഎംഒയും പെൺകുട്ടിയുടെ വീട്ടിൽ എത്തി ബോധവത്കരണം നടത്തിയതോടെ ആണ് സ്വന്തം തീരുമാനത്തിൽ നിന്നും വിദ്യാർത്ഥിനി പിന്മാറിയത്.

ആരോഗ്യവകുപ്പിന്റെ നീരിക്ഷണത്തിലുള്ള വിദ്യാർത്ഥിയാണ് അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് വാശി പിടിച്ചത്. ഞായറാഴ്ച നടന്ന ഈ വിവാഹത്തിൽ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പോകുന്നില്ലെന്ന് വീട്ടുകാരും സമ്മതിച്ചിരുന്നു. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച് വിദ്യാർത്ഥിനി വിവാഹത്തിന് പോകാൻ ഒരുങ്ങി. പിന്തിരിപ്പിക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാർ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP